രണ്ടാമതും, അബ്ദു നാസര്‍ മദനി ജയിലില്‍ ആയിട്ട് രണ്ടു വര്‍ഷം പിന്നിടുകയാണ്. അദ്ദേഹം
ജയിലില്‍ നിന്ന്‍ മരണപ്പെട്ടാല്‍ (അങ്ങനെയാകതിരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം) പിറ്റേന്ന്
പത്രങ്ങളില്‍ നിറയെ കപട മതേതരവാദികളുടെ മനുഷ്യാവകാശ പ്രതിഷേധങ്ങള്‍ കൊണ്ട് മുഖരിതമായിരിക്കും.
എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ കേരളത്തിലെ കപടമതേതരവാദികള്‍ ആയ മുസ്ലിം നാമധാരികള്‍
പോലും മദനിക്കെതിരെ ഒരു വാക്ക് പറയാന്‍ പേടിക്കുന്നു. അവരുടെ മതേതര മുഖംമൂടി അഴിഞ്ഞു
വീഴുമെന്നു അവര്‍ ഭയക്കുന്നു.
Friday, 25 May 2012
Monday, 21 May 2012
മുറിച്ചെടുക്കപ്പെടുന്ന മനുഷ്യ മാംസങ്ങള്‍
രണ്ടുമൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമം ചെപ്പില്‍ വന്ന ഒരു വാര്‍ത്ത മനസ്സിനെ വല്ലാതെ പ്രയാസപ്പെടുത്തി. നാലുവര്‍ഷം മെഡിക്കല്‍കോളേജില്‍ വിദ്യാഭ്യാസം നടത്തി പൂര്‍ത്തിയാക്കുവാന്‍ പണം ഇല്ലാതെ ഒരു കത്തും എഴുതി വെച്ച് പണമുണ്ടാക്കാന്‍ പോയ ശ്രീശാമിന്റെ കഥ. വളരെയധികം അത്ഭുതകരമായ വസ്തുത എന്തെന്നാല്‍ , ബാങ്കുകള്‍ ലോണ്‍ കൊടുക്കാതെ കളിപ്പിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും കുട്ടികള്‍ ആത്മഹത്യകളില്‍ ആണ് അഭയം കണ്ടെത്താറുള്ളത് . എന്നാല്‍ ഇതിനു വിപരീതമായി ജീവിതത്തെ സ്വധൈര്യം നേരിട്ട് കൊണ്ട് പണം ഉണ്ടാക്കാന്‍ വേണ്ടി പോയ വിദ്യാര്‍ത്ഥിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
Labels:
ലേഖനം
Subscribe to:
Posts (Atom)