തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Saturday, 17 March 2012

ക്യു -മലയാളം യാത്രയും രാജന്‍ ജോസഫും

ഫേസ്ബുക്കില്‍ അടയിരിക്കുന്ന ഖത്തറിലെ ഒരു സംഘം ആളുകളും അവരുടെ കുടുംബവും കൂടി ഇന്നലെ (16/03/2012) ധുക്കാന്‍ -സകരീത്ത്  (പേര് ശരിയായി നിങ്ങള്‍ വായിക്കുക) എന്ന ചരിത്ര മുറങ്ങുന്ന മണ്ണില്‍ സമ്മേളിച്ചു. അതി മനോഹരമായ ആ യാത്രയെ കുറിച്ചുള്ള വിശകലനങ്ങളും മറ്റും ഇതിനു പിന്നാലെ മറ്റു ബ്ലോഗ്ഗര്‍മ്മാര്‍ പോസ്റ്റും എന്നുള്ളതുകൊണ്ട് ഞാന്‍ അതിനു മുതിരുന്നില്ല . മറിച്ചു യാത്രയുടെ പിന്നാപുറങ്ങളില്‍ എന്‍റെ നിരീക്ഷണത്തില്‍ തങ്ങിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ. ചരിത്രത്തില്‍ മറിഞ്ഞുപ്പോയ ഏടുകള്‍ കണ്ണിനു പകര്‍ന്നു നല്‍കുവാനുള്ള ഒരു തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍ .

Tuesday, 13 March 2012

അവരെ നമ്മുക്ക് മറക്കാതിരിക്കാം


നാട്ടിലെ പ്രാരബ്ധപെട്ടിയുമായി നാട് വിട്ടു പ്രവാസത്തിലേക്കു എടുത്തെറിയപ്പെട്ട  പ്രവാസികള്‍ ആണ് നമ്മുടെ രാജ്യത്തിന്‍റെ സമ്പത്ത്‌ വിവസ്ഥയെ താങ്ങി നിര്‍ത്തുന്നതെന്ന യഥാര്‍ത്ഥ്യം നമുക്ക് മറക്കാതിരിക്കാം. അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് ചെയ്യുന്നു, ചെയ്യുന്നില്ല എന്നത് മാറ്റിവെയ്ക്കുക. പത്ര പ്രസ്ദ്ധീകരണങ്ങളും, ടീവി ചാനലുകളും   പ്രവാസികളുടെ കുടുംബ ബന്ധങ്ങളില്‍ വല്ല വിള്ളലുകളും വന്നാല്‍ അത് പെരിപ്പിച്ചു കാണിച്ചുകൊണ്ട്   കുറ്റപ്പെടുത്താന് കൂടുതല്‍ സമയം കണ്ടെത്തുമ്പോള്‍, നാട്ടില്‍ നിന്നുള്ള എല്ലാ ഒറ്റപ്പെടലുകളും സ്വയം, ആരും കാണാതെ മനസ്സില്‍ അടക്കിപ്പിടിച്ച് അവസാനം രോഗം കൈമുതല്‍ ആയികൊണ്ട് തിരിച്ചു വരുന്ന പ്രവാസിയുടെ, ലോകം തിരിച്ചറിയാതെ പോകുന്ന മുഖം, തിരിച്ചറിയാതെ പോകരുത് എന്നതിനാലാണ് ഇത് എഴുതുന്നത്.

Friday, 2 March 2012

ഇന്ത്യയെ ഊരാകുടുക്കിലാക്കിയ കപ്പല്‍



ഒരു രാജ്യത്തിന്‍റെ പരമാധികാര പരിധിയില്‍ അവിടെത്തെ പൗരന്‍മാരെ  യാതൊരു വിത മാനദണ്ടങ്ങളും പാലിക്കാതെ നിര്‍ദ്ദയം വെടിവെച്ച് കൊല്ലുക, എന്നിട്ട് ആ രാജ്യത്തെ നിയമം ഞങ്ങള്‍ അംഗീകരിക്കില്ല എന്ന് പറയുക. ഇത്തരത്തില്‍ ഇപ്പോള്‍ ഇന്ത്യയില്‍ നടന്നിരിക്കുന്ന സംഭവം, ഇറ്റലിയില്‍ ആണെങ്കില്‍, ഇന്ത്യ പ്രതിസ്ഥനത്തും അപ്പുറത്ത്‌ ഇറ്റലിയും ആണെങ്കില്‍ എന്ത് സംഭവിക്കും എന്ന് നമുക്ക് ചിന്തിക്കാനേ വയ്യ. നമ്മുടെ രാജ്യത്ത് എന്ത് സംഭവിച്ചാലും രണ്ടു വശവും പിടിക്കാന്‍ ആളുകള്‍ ഉണ്ടാകും എന്നതിന് തെളിവാണ് കപ്പല്‍ വെടിവെപ്പ് സംഭവം. സംഭവം നടന്നിട്ട് ഒരാഴ്ച്ച കയിഞ്ഞാണ് അറസ്റ്റ് അതിനും കുറെ കയിഞ്ഞാണ് ആയുധങ്ങള്‍ പിടിച്ചെടുക്കുന്നത്. എല്ലാത്തിനും അവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഉണ്ടാക്കികൊടുത്തിരിക്കുന്നു എന്ന ആക്ഷേപം  മറുവശത്ത്.  തെളിവ് നശിപ്പിക്കല്‍ നടന്നിരിക്കുന്നു എന്ന്‍ പറഞ്ഞുകൊണ്ട്  സംവാദങ്ങള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നു.  കപ്പലില്‍ ഇപ്പോളും എന്താണ് ഉള്ളത് എന്നത് ദുരൂഹമാണ്. അവരും നമ്മുടെ പോലീസും വെളിപ്പെടുത്തുന്നില്ല. ഏതായാലും ഒരു സെക്യൂരിറ്റി എന്നതില്‍ കവിഞ്ഞ ആയുധങ്ങള്‍ ആ കപ്പലില്‍ ഉണ്ട് എന്നത് വാസ്തവമാണ്.


Wednesday, 29 February 2012

Magazine


Magazine



മഴേ നിന്നോട് പറയട്ടെ



മഴേ അവര്‍ പറയുന്നു
അവതരിപ്പിക്കാന്‍
വര്‍ണ്ണിക്കാന്‍,
വിശേഷിപ്പിക്കാന്‍,
പക്ഷെ 


നീ !
ആരാണ് ?
ജലരൂപിയായ്‌ തകര്‍ത്തു
പെയ്യും മുന്‍പ്‌, മുകിലായിരുന്നില്ലേ?
അതിനപ്പുറം നീരാവിയായ്‌,
ജലത്തില്‍ നിന്നുയിരെടുത്തില്ലേ....

Monday, 27 February 2012

മാലിന്യത്തിന് മുന്പില്‍ ചോദ്യ ചിന്നമായി കേരളം


ഏകദേശം, മാസങ്ങളോളം  മാലിന്യ കൂമ്പാരത്തില്‍ കഴിയാനായിരുന്നു , നമ്മുടെ സാക്ഷര കേരളത്തിന്റെ തലസ്ഥാനത്തിനു  വിധി. ഇത്തരം  സാമൂഹിക പ്രശ്നങ്ങളില്‍ ഒന്നും നമ്മുടെ രാഷ്ട്രീയകാര്‍ക്കോ, സാംസ്കാരിക  നായകന്മ്മാര്‍ക്കോ ഒരു താല്‍പ്പര്യവും കാണാറില്ല . തന്നെയുമല്ല  ഇത്തരം ജീര്‍ണതകള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളും, സമരങ്ങളും നിരുല്‍സാഹപ്പെടുത്തുന്ന സമീപനങ്ങള്‍ ആണ്  ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് .

Wednesday, 22 February 2012

വെള്ളരിപ്രാവ്‌പോല്‍ അക്കു അക്ബര്‍

മത്സരത്തിന്‍റെ, അന്യോന്യം പാരവേപ്പിന്റെ, പരസ്പരം ബഹിഷക്കരണം നടപ്പിലാക്കി കൊണ്ടിരിക്കുന്ന, എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്നിങ്ങനെയുള്ള മനോഭാവം വെച്ചുപുലര്‍ത്തുന്ന നമ്മുടെ  മലയാളം സിനിമ വ്യവസായത്തില്‍ നിന്നും ഒരു സംവിധായകന്‍റെ ജാടകള്‍ ഇല്ലാതെ, തനിക്കും ചുറ്റും ആഴത്തില്‍ നോക്കി കണ്ടുകൊണ്ട് ഒരു കുറിയ മനുഷ്യന്‍ നമ്മോട് വല്ലതും ചോദിച്ചാല്‍ അതിശയപ്പെടാന്‍ ഒന്നുമില്ല. അത്  മലയാളത്തിലെ ഹിറ്റുകള്‍ തീര്‍ത്ത അക്കു അക്ബര്‍ ആകുന്നു. എന്താണ് അദ്ദേഹത്തെ മറ്റുള്ള സിനിമ പ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തമാക്കുന്നത് എന്ന് നാം  മനസ്സിലാക്കേണ്ടതുണ്ട്  .

Friday, 17 February 2012

ഞാന്‍ കാണാത്ത ഖത്തര്‍


ഖത്തറില്‍ 1456ദിവസങ്ങള്‍ മിനുട്ടുകളെപോലെ എന്‍റെ ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞുപോകുമ്പോള്‍  സംസകാരികപരമായി എനിക്കും കുടുംബത്തിനും എന്താണ് ഖത്തര്‍ നല്‍കിയ സംഭാവന എന്ന് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. എന്നാല്‍ നേരെ മറിച്ചു ഒരു സാമ്പത്തികമായ നേട്ടങ്ങള്‍ ഖത്തര്‍ മണ്ണ് എനിയ്ക്ക് നല്‍കി എന്ന വസ്തുത എപ്പോളും പ്രത്യക്ഷത്തില്‍ തന്നെ എന്നെയും കുടുംബത്തെയും ബോധവാന്‍മ്മാരക്കിയിട്ടുള്ളതാണ് . എന്നാല്‍ മുകളില്‍ പറഞ്ഞ ആഴത്തില്‍ ഉള്ള ഒരു ഗഹനമായ വിഷയമായി ഖത്തറിലെ ചരിത്രങ്ങള്‍ ഉറങ്ങികിടക്കുന്നു എന്ന വസ്തുത ഇത്രയും കാലം ഇവിടെ ഉണ്ടായിട്ടും ഇന്നലെ മാത്രമാണ് ചിന്തയ്ക്ക് പാത്രമായിട്ടുള്ളത് .

Friday, 10 February 2012

ഖത്തര്‍ ബ്ലോഗ്‌ മീറ്റ്‌ -ഒരു വേറിട്ട കാഴ്ച്ച





തിര എഡിറ്റര്‍ ബ്ലോഗ്‌ മീറ്റില്‍ 

Tuesday, 7 February 2012


Thursday, 26 January 2012

സത്യം പറയാന്‍ നാം ആരെ ഭയപ്പെടണം



ഒരു സമുദായത്തിന്‍റെ മൊത്തം കുത്തക ഏറ്റെടുക്കുകയും ആ സമുദായത്തിന്‍റെ മൊത്തം മെരിറ്റും കീശയിലാക്കി കൊണ്ടുള്ള ഒരു ഉരുണ്ടു കളിയാണ് നാളിതുവരെ കേരള മുസ്ലിം ലീഗില്‍ നിന്നും സമുദായത്തിന് കിട്ടിയ പ്രതിഫലം. ബാബരി മസ്ജിദ്‌ വിഷയിത്തിലായാലും,   മാറാട്‌ കേസ്സിലായാലും, ഐസ്ക്രീം കേസ്സിലായാലും,സിറാജുന്നിസ്സ കേസ്സിലായാലും   അവരെ കൊണ്ട് സമുദായത്തിന് ഗുണത്തെക്കാളേറെ പേരുദോഷമാണ് കിട്ടിയത്‌ എന്ന് വേണം നമുക്ക് ക്കൂട്ടികിഴ്ച്ചാല്‍ കിട്ടുക.  എല്ലാ വിഷയത്തിലും അവര്‍ക്ക് അവരുടെ ഭരണം ആയിരിന്നു മുഖ്യം. എന്നാലോ അവരുടെ വ്യക്തികള്‍ ചെയ്തുവന്ന എല്ലാ കൊള്ളരുതായ്മകളും സമുദായത്തിന്റെ ചിലവില്‍ വരവ് വെയ്ക്കുകയും ചെയ്ത അവസ്ഥയാണ് നാം ഇത് വരെ കണ്ടത്. ചെയ്ത കൊള്ളരുതായ്മകള്‍ക്ക് കൂട്ടിപിടിക്കാന്‍ വേണ്ടി പ്രവാചകന്മ്മാരെ വരെ അവര്‍ ഉപമിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്‌.

Sunday, 11 December 2011

Monday, 28 November 2011

മലയാളികള്‍ എന്ത്യേ ഇന്ത്യയില്‍ അല്ലെ ........?



ഇന്ത്യയില്‍ കേരള ജനതയ്ക്ക് ഒരു നീതിയും തമിഴ് ജനതയ്ക്ക്‌ മറ്റൊരു നീതിയും എന്ന വിവസ്ഥ പിന്തുടരുന്നുണ്ടോ എന്ന് തോന്നിപോകും കേന്ദ്ര സര്‍ക്കാരിന്റെ മുല്ലപ്പെരിയാര്‍ വിഷയം കൈകാര്യം ചെയ്യുന്ന വിതം കണ്ടാല്‍ തോന്നുക. തമിഴ് ജനതയ്ക്ക് മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം കിട്ടിയില്ലെങ്കില്‍ പട്ടിണിയായിരിക്കും ഫലത്തില്‍ ഉണ്ടാകുക എന്നത്‌  നമ്മള്‍ തിരസ്ക്കരിക്കരുത്. എന്നാല്‍ അവിടെത്തെ ജനങ്ങളും ഭരണാധികാരികളും എന്തുകൊണ്ട് കേരളത്തിലെ ലക്ഷകന്നക്കിനു  (ഇവിടെ തമിഴ് ജനതയും ഉണ്ട് എന്നോര്‍ക്കണം) വരുന്ന ജനജീവിതം കാണുന്നില്ല. കേരളത്തിലെ വെള്ളം അവര്‍ക്ക്‌ വേണം എന്നാല്‍ അത് കൂടുതല്‍ തുറന്നു വിടാനും പറ്റില്ല, വേറെ പുതുക്കാനും പറ്റില്ല എന്ന ഒരു നിലപാട് തമിഴ്നാട്ടിലെ ഭരണ-പ്രതിപക്ഷം കൈക്കൊള്ളുന്നത് തീരെ ആശ്വസ്യമല്ല. ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ അവിടെത്തെ ഉയര്‍ന്ന മാധ്യമ നിരീക്ഷകന്‍ പറയുന്നത് കേട്ടാല്‍ അത്യന്തം ലജ്ജാവഹം എന്നല്ലാതെ എന്ത് പറയാം. അദ്ദേഹം പറയുന്നത്, കേരളത്തില്‍ ഡാം പൊട്ടിയാല്‍ ആ വെള്ളം ഇടുക്കിയില്‍ പോയി തങ്ങി നില്‍ക്കും എന്നാണ്. അദ്ദേഹം പറയുന്നത് കേട്ടാല്‍ തോന്നും ഡാം പൊട്ടുമ്പോള്‍ വെള്ളം പതിയെ പോയിട്ട് നമ്മള്‍ കാണിക്കുന്ന രീതിയില്‍ മറ്റൊരു ഡാമില്‍ പോയി അടങ്ങിനില്‍ക്കും എന്നാണ്. എന്തൊരു വിരോധാഭാസം. കൂടാതെ ഇതുകൂടി അദ്ദേഹം പറഞ്ഞുകളഞ്ഞു  മുല്ലപ്പെരിയാര്‍ ഡാം മുതല്‍ ഇടുക്കി ഡാം വരെ ആള്‍താമസം ഇല്ല, ടൌണ്‍ ഷിപ്‌ ഇല്ല എന്ന്‍. യഥാര്‍ത്ഥത്തില്‍ 30,000.00 ആള്‍ക്കാരും പത്തോളം ടൌണ്‍ ഷിപ്പുകളും വെള്ളത്തില്‍ പോകുമെന്ന യാഥാര്‍ത്ഥ്യം പോലും അറിയാത്തവരാണോ തമിഴ്നാട് സാംസ്‌കാരിക പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും. അല്ല എന്ന് തന്നെ പറയാം അവര്‍ അവരുടെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി നിലകൊള്ളുമ്പോള്‍ നാം അവര്‍ക്ക് വേണ്ടി നമ്മുടെ ജീവിതം പണയപ്പെടുത്തി വെള്ളം കൊടുക്കുന്നു.

ഇനിയും ഈ കളി തുടരാന്‍ കേരള ജനത ഇഷ്ടപെടുന്നില്ല. അതിനാല്‍ നാം നമ്മുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി മുന്നോട്ട് പോകുകയും പുരാതന രാജാക്കന്‍മാരുടെ കരാര്‍ ഉയര്‍ത്തിപ്പിടിച്ചുക്കൊണ്ട് 999 വര്‍ഷം നാം കാത്തു നില്‍ക്കാതെ ആര്‍ജ്ജവം കാണിക്കേണ്ട ഒരു അവസരം ആണിപ്പോള്‍ വന്നിരിക്കുന്നത്. അതിനുവേണ്ടിയായിരിക്കട്ടെ നമ്മുടെ പ്രവര്‍ത്തനം. ഇതിനു വേണ്ടി നമ്മുടെ ഭരണകൂടത്തെ നാം പ്രാപ്തരാക്കുവാന്‍ വേണ്ട നടപടികളുമായി നാം ഓരോ വ്യക്തിയും നമ്മളാല്‍ കഴിയുന്നത് ചെയ്യേണ്ടുന്ന ഒരു അവസരം വന്നിരിക്കുന്നു.

ഒരു കാര്യം കൂടി ഇവിടെ എടുത്തുക്കാട്ടെണ്ടിയിരിക്കുന്നു, തമിഴ്നാട് സിനിമാ-സാസ്കാരിക നായകന്‍മ്മാര്‍ അവരുടെ പക്ഷം ന്യായികരിക്കുമ്പോള്‍ നമ്മുടെ സിനിമാ പ്രവര്‍ത്തകരും മറ്റും  മൌനം പാലിക്കുന്നത് കാണുമ്പോള്‍ എന്തേയ് നിങ്ങള്‍ക്കും നിങ്ങളുടെ പ്രേക്ഷകര്‍ക്ക്‌ വേണ്ടി ഒന്നും ചെയ്യാനില്ലേ എന്ന് ചോദിയ്ക്കാന്‍ തോന്നുന്നു.

Monday, 19 September 2011

"തിരോധാനം"

ക്യാമ്പസുകളില്‍ നിന്ന് ആണ്‍കുട്ടികള്‍ പടിയിറങ്ങാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി . ഇതിനെ പറ്റി തന്നെ ഞാന്‍ ഇതേ ബ്ലോഗില്‍ മുന്‍പ് ഒരു റിപ്പോര്‍ട്ട് പ്രസ്ദ്ധീകരിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് , നമ്മുടെ നാട്ടിലെ ക്യാമ്പസുകളില്‍ ആണ്‍കുട്ടികള്‍ ആയിരുന്നു താരങ്ങള്‍. അവരുടെ രാഷ്ട്രീയവും, സാംസകാരിക പരിപാടികളും , കലാപരിപാടികളും, മറ്റും  ക്യാമ്പസും വിട്ട് നാടിന്‍റെ നാനാ ഭാഗങ്ങളില്‍  ചലനങ്ങള്‍ സ്രിഷ്ടിച്ചിരിന്നു . എന്നാല്‍ ഇന്ന് ക്യാമ്പസുകള്‍ മൌനാ-ആലസ്യത്തില്‍ ആണ്ടുപോയിരിക്കുന്നു.   അങ്ങനെയൊന്ന് നമ്മുടെ നാട്ടില്‍ ഉണ്ടോയെന്നു ആര്‍ക്കും ഒരു പിടിയും ഇല്ല. കാരണങ്ങള്‍ പലതാണ്. എന്നാല്‍ എനിയ്ക്ക് തോന്നുന്ന പ്രധാന കാരണം ക്യാമ്പസുകളില്‍ നിന്ന്‍  ആണ്‍കുട്ടികളുടെ  "തിരോധാനം" തന്നെയാണ്.  

Wednesday, 24 August 2011

പെരുന്നാള്‍ ആശംസകള്‍

ഞാനും നിങ്ങളും പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് .പെരുന്നാള്‍ ആഘോഷിക്കാനുള്ളത്  തന്നെയാണ്. എന്നാല്‍ നമുക്ക് കിട്ടുന്ന സൌഭാഗ്യങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്ന സൌഭാഗ്യങ്ങള്‍ അപ്പുറത്തുള്ള സഹോദരന്റെ കുടുംബത്തിനു കിട്ടുന്നില്ലെങ്കില്‍ നാം എങ്ങനെ ആഘോഷിക്കും. മനസ്സ് തുറന്നു എങ്ങനെ ചിരിക്കും. നീണ്ട ഒന്‍പതു വര്‍ഷങ്ങളിലെ ചെറിയ പെരുന്നാളും ബലിയ പെരുന്നാളും ജയിലറയില്‍ ആഘോഷിച്ച ഉപ്പ, ജനിച്ച അന്ന് മുതല്‍ ഉപ്പാനേ കാണാത്ത മക്കള്‍, ഉപ്പയില്ലാതെ പെരുന്നാള്‍ ആഘോഷിക്കേണ്ടി വരുന്ന പോന്നു മക്കള്‍ , നീണ്ട വിരഹവേദനയുമായി കഴിയുന്ന ഭാര്യ . വര്‍ഷങ്ങള്‍ കയിഞ്ഞാലും,വീണ്ടും  തിരിച്ചുക്കിട്ടിയ സന്തോഷത്തില്‍ ആയിരുന്നു ആ കുടുംബം. പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ആ കുടുംബം നന്നായി ഒരു പെരുന്നാളും നോമ്പും ആഘോഷിച്ചു. എന്നാല്‍ അവരുടെ ആ സന്തോഷം നീണ്ടുനില്‍ക്കാന്‍ കാട്ടാളന്‍മ്മാരായ രാഷ്ട്രീയ മേലധികാരികള്‍ അവരെ സമ്മതിച്ചില്ല. അതിനാകട്ടെ നമ്മുടെ മുസ്ലിം നമധാരികള്‍ ആയ   രാഷ്ട്രീയ നേതാക്കള്‍ പോലും അണിയറയില്‍ ചരട് വലിച്ചു. എന്നിട്ടോ പാവം മദനിയെ കേസ്സില്‍ കുടുക്കാന്‍ പറ്റില്ല എന്ന് കണ്ടപ്പോള്‍ ഭാര്യയെ തേടിയുള്ള യാത്രയായിരുന്നു പിന്നീടു നാം കണ്ടത്‌. അവസാനം ആ മുട്ടാളന്‍മ്മാര്‍ വീണ്ടും ജയിലറയില്‍ തന്നെ മദനിയെ കയിഞ്ഞ വര്‍ഷത്തെ റംസാനില്‍ പിടിച്ചുകൊണ്ടുപ്പോയി. ഇപ്പോളും പ്രതിയാണെന്ന് തെളിയിക്കാന്‍ അവക്ക് ആയിട്ടില്ല പോലും. നീണ്ട ഒരു വര്‍ഷം ഒരു പ്രതി ജയിലില്‍ കിടന്നിട്ട് പോലും മേലതികാരികള്‍ക്ക് ഒരു തെളിവും ഹാജരാക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഇതിനെതിര ശബ്ദിക്കാന്‍ ആരും മുതിരുന്നില്ല. മുതിര്‍ന്നാല്‍ തെഹല്‍ക്ക റിപ്പോര്‍ട്ടായ യുവതിയെ ചെയ്തത് പോലെ വല്ല കള്ള കേസ്സിലും കുടുക്കി ഒതുക്കും തീര്‍ച്ച.  നാം പെരുന്നാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ കുറച്ചു മാരിനിന്നുകൊണ്ട് നിഷ്പക്ഷമായിക്കൊണ്ട് ഒന്ന് ചിന്തിക്കണം സഹോദരാ. രാസ്ട്രീയത്തിനതീതമായി ചിന്തിക്കണം സഹോദരാ ...ചിന്തിച്ചാല്‍ ....അനീതിക്കെതിരെ ശബ്ദിക്കുക .....നമുക്ക് ചെയ്യാന്‍ പറ്റുന്നത്  ചെയ്‌താല്‍ നമുക്കും സമൂഹത്തിനും നല്ലത് .    


Friday, 19 August 2011


Tuesday, 2 August 2011

മദനി -കൊലയാളികള്‍ക്ക്‌ മാപ്പു കൊടുത്ത മനുഷ്യ സ്നേഹി


ഇന്ത്യ എന്ന മതേതര രാജ്യത്ത് നിലകൊള്ളുന്ന നീതിന്യായ വ്യവസ്ഥയോ നീതി പീഠങ്ങളോ ന്യായാധിപന്മാരോ ഇന്നേവരെ കണ്ണ് തുറന്നു നോക്കിയിട്ടില്ലാത്ത ഒരു ഇന്ത്യന്‍ വംശജനായ വികലാംഗനെ കുറിച്ച് കേരളത്തിലെ പത്ര മാധ്യമങ്ങള്‍ക്ക് ഒരു വരി എഴുതണമെങ്കില്‍ കൈ വിറക്കും, നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന ടെലിവിഷന്‍ വാര്‍ത്ത ചാനലുകള്‍ക്ക് വെറുമൊരു അരമണിക്കൂര്‍ നേരം ആ വികലാംഗനു വേണ്ടി മാറ്റി വെക്കണമെങ്കില്‍ പലരെയും പേടിക്കണം, അല്ലെങ്കില്‍ പലരോടും അനുവാദം ചോദിച്ചു വാങ്ങണം, കേരളത്തിലെ ഇരു മുന്നണിയും തെരഞ്ഞെടുപ്പു സമയങ്ങളില്‍ കാല്‍ തൊട്ടു വന്ദിച്ചിരുന്ന അബ്ദുല്‍ നാസര്‍ മഅദനി എന്ന വികലാംഗന്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരവാദിയില്‍ പെട്ട ഒരുവനെ പോലെ തടവറകള്‍ മാറി മാറി കഴിയുകയാണ്, തമിഴ്‌നാടിന്റെ മണ്ണില്‍ നീണ്ട ഒമ്പതര വര്‍ഷം താന്‍ ചെയ്ത തെറ്റ് എന്ത് എന്നു പോലുമറിയാതെ കിരാത പീഡനത്തിനിരയായ ശേഷം നിരപരാധിയായിരുന്നു ആ മനുഷ്യന്‍ എന്നു ആദ്യം മുതലേ അറിഞ്ഞിട്ടും അറിയാത്തപോലെ നടിച്ച നീതി പീഠത്തിന്റെ ഓശാന കൊണ്ടു പുറത്തിറങ്ങി. ഇതോടെ എങ്കിലും തീര്‍ന്നു കാണും തനിക്കെതിരെയുള്ള പീഡനം എന്നു ധരിച്ച പാവം മഅദനിക്ക് വീണ്ടും തെറ്റി സവര്‍ണ ഫാഷിസ്റ്റ് ഭരണകൂടം കയ്യാളുന്ന കര്‍ണാടകയില്‍ നിന്നും കാക്കി ഇട്ട കിരാതന്മാര്‍ വന്നു വീണ്ടും ഇല്ലാത്ത കേസുകള്‍ ചുമത്തി ആ വികലാംഗനെ എടുത്തു കൊണ്ടു പോയപ്പോള്‍ കേരളം ഭരിച്ചിരുന്ന ഇടതുപക്ഷമെന്ന പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന മുദ്രയുള്ള പാര്‍ട്ടിയുടെ മുഖ്യനായ കാവിയുടുക്കാത്ത എന്നാല്‍ കാവിയുടത്തെവനെക്കാളും വര്‍ഗീയ വിഷമുള്ള മന്ത്രിയോ സ്വന്തം മകനെ തെമ്മാടിക്കൂട്ടത്തിനു പാട്ടത്തിനു വിട്ട് കൊടുത്തിട്ട് ഒരു സംസ്ഥാനത്തിന്റെ അഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രിയോ ഒരു വാക്ക് കൊണ്ടു പോലും തടയാന്‍ ശ്രമിച്ചില്ല....അതിനു കാരണം പൊന്നാനിയില്‍ ഈ വികലാംഗനെ കൊണ്ടൊരു ചുക്കും ചെയ്യാന്‍ പറ്റിയിട്ടില്ല എന്നതായിരിക്കാം , അതു ജനമറിഞ്ഞ സത്യം...

Saturday, 30 July 2011

ഈത്തപ്പഴത്തിന്‍റെ നാട്ടില്‍ നിന്ന് നാളീകേരത്തിന്റെ നാട്ടിലേക്കു ..

"മലയാളിയുടെ മനസ് എക്കാലവും ഒരു മഴക്കാലത്തെ തേടുന്നുണ്ട്. പ്രണയവും വിരഹവും ഓര്‍മകളും… എന്തും മഴ നല്‍കുന്നുണ്ട് മലയാളിക്ക്. ഒറ്റവാക്കിലൊതുക്കേണ്ടതല്ല മഴ. സുഹൃത്താണ്, പ്രണയിനിയാണ്, ഇടയ്‌ക്കെപ്പോഴോ മുഖം കറുപ്പിച്ചെത്തുന്ന ഭയമാണ്. പിന്നെ ആരുമറിയാതെ വന്നുപോകുന്ന മറ്റേതോ മുഖവുമായി മഴ വിസ്മയമാകുന്നു. ഇങ്ങനെ നവരസങ്ങളാടിയാണ് മഴയുടെ ഓരോ വരവും. മഴക്കാലം എപ്പോഴും മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്നകാലമാണ്. പ്രായമായവര്‍ തങ്ങളുടെ ബാല്യകാലാനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ എപ്പോഴും മഴക്കാല ഓര്‍മ്മകളും കടന്നുവരും. ഒറ്റക്ക് ഉമ്മറപ്പടിയിലിരുന്നു മഴത്തുള്ളികളെ നോക്കി അറിയാതെ മൂളിപ്പാട്ട് പാടിപോവാത്തവര്‍ അപൂര്‍വ്വം. മഴവെളളത്തില്‍ കടലാസു തോണിയിറക്കി തോണിക്കൊപ്പം കളിച്ചു രസിക്കുന്ന പിഞ്ചു മക്കളുടെ കാഴ്ചകള്‍ പഴയകാല ഓര്‍മ്മകള്‍. ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും മലയാളി നെഞ്ചിലേറ്റുന്ന മഴക്കാലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളികള്‍ ഭയത്തോടെയാണ് മഴക്കാലത്തെ സ്വാഗതം ചെയ്യുന്നത് എന്നതാണ് വാസ്തവം. മഴക്കാലം പനിക്കാലമായി മാറുകയായിരുന്നു. മഴ തുളളികള്‍ കേരളക്കരയില്‍ ഉതിര്‍ന്നു വീഴുന്നതിന് മുമ്പേ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പനിപിടിച്ച വാര്‍ത്തകള്‍ പുറത്ത് വന്നത് മലയാളിയുടെ മഴക്കാല സ്വപ്നത്തെ ആശങ്കയിലാഴ്ത്തുന്നു".