മത്സരത്തിന്‍റെ, അന്യോന്യം പാരവേപ്പിന്റെ, പരസ്പരം ബഹിഷക്കരണം നടപ്പിലാക്കി കൊണ്ടിരിക്കുന്ന, എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്നിങ്ങനെയുള്ള മനോഭാവം വെച്ചുപുലര്‍ത്തുന്ന നമ്മുടെ മലയാളം സിനിമ വ്യവസായത്തില്‍ നിന്നും ഒരു സംവിധായകന്‍റെ ജാടകള്‍ ഇല്ലാതെ, തനിക്കും ചുറ്റും ആഴത്തില്‍ നോക്കി കണ്ടുകൊണ്ട് ഒരു കുറിയ മനുഷ്യന്‍ നമ്മോട് വല്ലതും ചോദിച്ചാല്‍ അതിശയപ്പെടാന്‍ ഒന്നുമില്ല. അത് മലയാളത്തിലെ ഹിറ്റുകള്‍ തീര്‍ത്ത അക്കു അക്ബര്‍ ആകുന്നു. എന്താണ് അദ്ദേഹത്തെ മറ്റുള്ള സിനിമ പ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തമാക്കുന്നത് എന്ന് നാം
മനസ്സിലാക്കേണ്ടതുണ്ട് .
എന്തുകൊണ്ടാണ് നിങ്ങള്‍ സംവിധായകന്‍റെ ജാടകള്‍ ഇല്ലാതെ ഇങ്ങനെ സാധാരണ മനുഷ്യരുമായി ഇടപ്പെട്ടുകൊണ്ട് ജീവിക്കുന്നത് എന്ന് ചോദിച്ചാല്‍ അദ്ദേഹം വിനയത്തോടുകൂടി പറയുന്നത് ഞാന്‍ ജനിച്ചുവളര്‍ന്ന ചുറ്റുപാട് എന്നെ അങ്ങനെയാണ് ആക്കി മാറ്റിയത്.അല്ലെങ്കില്‍ ഞാന്‍ ജീവിച്ചു ശീലിച്ചത് ഇങ്ങനെയാണ്. മാറാന്‍ വെമ്പുന്ന ഒരു ജനതയുടെ ഇടയില്‍ ആകുന്നു അക്കുവും ജീവിച്ചു പോകുന്നത്. സിനിമാലോകത്ത് സംവിധായകര്‍ സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി മത്സരിക്കുന്ന ഈ സമയത്ത് , ഡേറ്റ് കിട്ടിയാല്‍ അവര്‍ക്ക് വേണ്ടി കഥ എഴുതി സിനിമയക്കുന്നതാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തനായി കൊണ്ട്, മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയിട്ടും ഒരു സിനിമ ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കത്തത് മണ്ടത്തരം ആയിപ്പോയി എന്ന് സിനിമാലോകം അക്കുവിനെ കളിയാക്കുന്ന സമയത്ത് പോലും അദ്ദേഹം കൂളായി സ്വന്തം കലാസ്രിഷ്ടികളുമായി മുന്നോട്ടു പോകുകയാണ്. സൂപ്പര്‍ താരങ്ങള്‍ അല്ല കഥയാണ് പ്രധാനം എന്ന് അദ്ദേഹം തിരയോട് പറഞ്ഞു.
ഒരു സിനിമ വിജയിക്കുന്നത് സംവിധായകനെ സംബദ്ധിച്ചടത്തോളം അത് തിയറ്ററുകളില്‍ ഓടുന്നത് പോലെയാണ്. എന്നാല്‍ അത് നിര്‍മ്മാതാവിനെ സംബദ്ധിച്ചടത്തോളം അത് തിയറ്ററുകളില്‍ തന്നെ ഓടണം എന്നില്ല. മറ്റു പലവഴിക്കും അത് സാമ്പത്തിക വിജയം കൈവരിക്കാം. എന്നാല്‍ ഒരു സംവിധായകന്‍ എടുത്ത അദ്ധ്വാനം ഫലപ്രധമാകുന്നത് അത് കൂടുതല്‍ കാണികളില്‍ എത്തുമ്പോള്‍ മാത്രമാകുന്നു. സാമൂഹിക പ്രതിബന്ധത സംവിധായകന് സമൂഹത്തോട് ഉള്ളതാണ് എന്നാല്‍ നിര്‍മ്മാതാവ് അങ്ങനെ ആയികൊള്ളണം എന്നില്ല. അയാളെ സംബദ്ധിച്ചടത്തോളം എങ്ങനെ മുടക്കിയ പൈസ തിരിച്ചു പിടിക്കാം എന്നാണ് ആലോചിക്കുന്നത്. കുടുംബവും ബന്ധങ്ങളും അതിന്‍റെ ആഴത്തില്‍ തന്നെ ഗവേഷണം നടത്തിയാല്‍ മാത്രമേ ഒരു നല്ല കുടുംബ കഥ രൂപപ്പെട്ടുവരികയുള്ളൂ. അത് അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്നും അടര്‍ന്നുകൊണ്ടിരിക്കുന്നത് കാണാമായിരുന്നു. ഇന്നത്തെ തലമുറയില്‍ ഇത്ര ഗൌരവപരമായി സിനിമയെ കൈകാര്യം ചെയ്യാന്‍ പലരും മടിക്കുന്നു. അക്കു അക്ബറുമായി കൂടുതല്‍ അടുക്കുവാനും സിനിമാലോകത്തെ വിശേഷങ്ങളും മറ്റും പങ്കുവയ്ക്കുവാനും കയിഞ്ഞത് ഇന്നലെ (21-02-2012) രാത്രി 9.00 മണിക്ക് ഖത്തര്‍ ഹാര്‍മണിയുടെ പരിപാടിയില്‍ ആയിരിന്നു. ഔപചാരിതകള്‍ ഒഴിവാക്കി തികച്ചും വ്യക്തിപരമായി സംവദിക്കാന്‍ അത് കാരണമായി. തമ്മില്‍ സംസാരിക്കാന്‍ പോലും സമയമില്ലാത്ത ഇപ്പോള്‍ ഇങ്ങനെയുള്ള കൂട്ടായ്മകള്‍ക്ക് പ്രവാസ ലോകത്ത് വലിയ പ്രസക്തി തന്നെയാണ് ഉള്ളത് . എല്ലാ ഭാവുകങ്ങളും ഖത്തര്‍ ഹാര്‍മണിക്കും, അക്കു അക്ബരിനും നേര്‍ന്നു കൊണ്ട് തിര ...
നല്ല തെളിഞ്ഞ അരുവി പോലൊരു മനുഷ്യന്‍ . നല്ലൊരു കൂടിക്കാഴ്ച. നല്ലൊരു രാവ്!
ReplyDeleteഅതെ, ശ്രദ്ധേയന്‍ ..നഷ്ടമായില്ല
Deleteമണിക്കൂറുകളോളം പറഞ്ഞിട്ടും മതിയായില്ല ...
ReplyDeleteജാടകളില്ലാത്ത ഹൃദ്യമായ പെരുമാറ്റം...
നമ്മുടെ ഹര്‍മണിയിലേക്ക് അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി ....
മജീദ് ഭായിയുടെ വിലയിരുത്തല്‍ ശരിയാണ്
Deleteനല്ല മനുഷ്യര്‍ ഉന്നതിയിലേക് വരട്ടെ
ReplyDeleteഅവര്‍ക്ക് വിജയം കാണും
പ്രാര്‍ത്ഥിക്കാം നമുക്ക്
Delete:) :)
ReplyDeleteഎന്താണ് നിശാസുരഭി ....മറുപടി പറയാന്‍ ഒന്നും കാണുന്നില്ല വന്നതിനും തിരയില്‍ തപ്പിയതിനും തിരയുടെ നന്ദി ...
Deleteജാഡയില്ലാത്ത കലാകാരന്‍
ReplyDeleteഅതെ, കനകാംബാരന്‍ നമ്മള്‍ അനുഭവിച്ചത് നഷടമായില്ല .....
Deleteകാണാന്‍ പറ്റിയില്ല ..:(
ReplyDeleteസാരമില്ല ..അടുത്ത പ്രാവിശ്യം ചാന്‍സ് തരാം ട്ടോ സിദ്ദീഖ്
Deleteആളെ അറീല്ല പോസ്റ്റ് വായിച്ചപ്പോള്‍ ഏകദേശരൂപം കിട്ടി ...സന്തോഷം അറിയാന്‍ സാധിച്ചതില്‍ ..
ReplyDeleteതിരയില്‍ വന്ന് തിരയലകള്‍ സന്ദര്‍ശിക്കാന്‍ താല്‍പ്പര്യം കാണിച്ച കൊച്ചുമോള്‍ക്ക് തിരയുടെ നന്ദി
Deleteസന്തോഷം.. ഈ അനുഭവം പങ്കുവെച്ചതില്‍ ....
ReplyDeleteതിരയ്ക്കും സന്തോഷം മിനി ....
Deleteപ്രിയപ്പെട്ട തിര,
ReplyDeleteനല്ല കലാകാരന്മാര്‍ക്ക് ഉജ്വല ഭാവിയുണ്ട്!
ഈ കലാകാരനെ പരിചയപ്പെടുത്തിയതിനു അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
നന്ദി അനു.....വീണ്ടും സമയം കിട്ടുമ്പോള്‍ ഇതിലേ വരുമല്ലോ ....
Delete