തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Monday, 27 February 2012

മാലിന്യത്തിന് മുന്പില്‍ ചോദ്യ ചിന്നമായി കേരളം


ഏകദേശം, മാസങ്ങളോളം  മാലിന്യ കൂമ്പാരത്തില്‍ കഴിയാനായിരുന്നു , നമ്മുടെ സാക്ഷര കേരളത്തിന്റെ തലസ്ഥാനത്തിനു  വിധി. ഇത്തരം  സാമൂഹിക പ്രശ്നങ്ങളില്‍ ഒന്നും നമ്മുടെ രാഷ്ട്രീയകാര്‍ക്കോ, സാംസ്കാരിക  നായകന്മ്മാര്‍ക്കോ ഒരു താല്‍പ്പര്യവും കാണാറില്ല . തന്നെയുമല്ല  ഇത്തരം ജീര്‍ണതകള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളും, സമരങ്ങളും നിരുല്‍സാഹപ്പെടുത്തുന്ന സമീപനങ്ങള്‍ ആണ്  ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് .

പല്ലി ചിലച്ചാല്‍ പോലും, പ്രസ്താവനകള്‍ കൊണ്ട് അന്തരീക്ഷം മാലിന്യമാക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കൊന്നും ഇതിനെ പറ്റി ഒന്നും പറയാന്‍ പറ്റുന്നില്ല, അല്ലെങ്കില്‍ പരിഹാരം കാണാന്‍ സാധിക്കുന്നില്ല എന്നയിടത്താകുന്നു നമ്മുടെ സാമൂഹിക പ്രശ്നങ്ങള്‍ ഒരു ചോദ്യ     ചിന്നമായി  അവശേഷിക്കുന്നത്. രായ്ക്കുരാമാനം ഗള്‍ഫു രാഷ്ട്രങ്ങളില്‍ സന്ദര്‍ശിക്കുന്ന നമ്മുടെ കുട്ടി നേതാക്കന്മ്മാര്‍ മുതല്‍ മന്ത്രിമ്മാര്‍ വരെ ഇന്നൊരു നിത്യകഴ്ചയാകുന്നു.  എന്നാല്‍ അവിടെങ്ങളില്‍ നടക്കുന്ന മാലിന്യ സംസ്കരണം പോലുള്ള സാങ്കേതിക അറിവുകള്‍ പഠിക്കുവാനും അത് നമ്മുടെ നാടിനു അനിയോജ്യമം വിതം പ്രയോഗവല്‍ക്കരിക്കാനും ഇവരാരും തയ്യാറാകുന്നില്ല .  ജനവാസമില്ലാത്ത തരിശു ഭൂമികള്‍ ഇപ്പോഴും നമ്മുടെ നാട്ടില്‍ സുലഭമാണ് .  അവിടെങ്ങളില്‍ മാലിന്യ സംസ്കരണം നടത്തുവാന്‍ എന്തുകൊണ്ട് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല . അല്ലെങ്കില്‍ വ്യാഭിച്ചു കിടക്കുന്ന കാടിന്റെ ചെറിയ ഒരു ഭാഗം  ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി കാടിനും നാടിനും പ്രയാസമില്ലാതെ അതിമാരകമായ പകര്‍ച്ച വ്യാധികളില്‍ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും പരിശ്രമിക്കേണ്ടത്   അത്യാവിശ്യമാണ്. നാടിന്റെ ഭാവി തലമുറയെ രക്ഷിക്കാനെങ്കിലും ഉതകുന്ന തരത്തില്‍, സാങ്കേതിക വിദ്യ ഇങ്ങനെയുള്ള പ്രശ്നങ്ങളില്‍  ഉപയോഗപ്പെടുത്തുവാന്‍  ശ്രമിക്കേണ്ടതുണ്ട്‌ .


ഒരു നാടിനെ സാക്ഷരര്‍ ആക്കുന്നത് കേവലം വായിക്കാനും എഴുതുവാനും അറിഞ്ഞതുകൊണ്ട്‌ മാത്രം ആയില്ല , മറിച്ചു  ജനങ്ങളുടെ  ജീവിത നിലവാരം ഉയര്‍ത്തുകയും സംസ്കര സമ്പന്നര്‍ ആക്കി മാറ്റുകയും ചെയ്യുനിടത്താണ് രാജ്യത്തിന്റെ പുരോഗതി.  പകര്‍ച്ചവ്യാധികളും,മാരക രോഗങ്ങളും ഇല്ലാതായാല്‍ തന്നെ രാജ്യത്തെ ഒട്ടു മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം ആകും.ആരോഗ്യവും -രോഗമില്ലാത്ത ഒരു അവസ്ഥയും നമ്മുടെ പൌരന്മ്മാര്‍ക്ക് ഉണ്ടാകുവാന്‍,    മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.  എന്നിട്ടാകാം  പുതിയ പുതിയ സംരഭങ്ങള്‍ . എല്ലാത്തിനും വേണ്ടത് പൌരന്മ്മാരുടെ  നിലനില്‍പ്പാണ് . അതിനുവേണ്ടിയാവട്ടെ  നമ്മുടെ പരിശ്രമങ്ങള്‍ .


17 comments:

  1. അവനവറെ മാലിന്യം മറ്റുള്ളവന്റെ പുരയിടത്തിലേക്ക് വലിച്ചെറിയുന്ന സംസ്കാരത്തിന് രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം

    ആശംസകള്‍

    ReplyDelete
    Replies
    1. അതിനുള്ള(ഇതുപോലുള്ള) പോംവഴികള്‍ കാണാനല്ലേ നമ്മള്‍ അവരെ തെരഞ്ഞെടുത്തു അയക്കുന്നത് ...നന്ദി ജോയ്‌ വര്‍ഗീസ്‌

      Delete
  2. പല്ലി ചിലച്ചാല്‍ പോലും, പ്രസ്താവനകള്‍ കൊണ്ട് അന്തരീക്ഷം മാലിന്യമാക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കൊന്നും ഇതിനെ പറ്റി ഒന്നും പറയാന്‍ പറ്റുന്നില്ല, അല്ലെങ്കില്‍ പരിഹാരം കാണാന്‍ സാധിക്കുന്നില്ല എന്നയിടത്താകുന്നു നമ്മുടെ സാമൂഹിക പ്രശ്നങ്ങള്‍ ഒരു ചോദ്യ ചിന്നമായി അവശേഷിക്കുന്നത്.
    ചോദ്യ ചിഹ്നമായി തന്നെ അവശേഷിക്കുന്നു സുബൈര്‍..
    അതികൃതരുടെ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ ഇത്തരം പോസ്റ്റുകള്‍ക്ക് ആവട്ടെ

    ReplyDelete
    Replies
    1. പ്രതികരണ ശക്തി യുവാക്കളില്‍ വളര്‍ത്തുക എന്നത് മാത്രമാകുന്നു ഇതിനുള്ള പോംവഴി എന്ന് തോന്നുന്നു . അതിനാല്‍ യുവത്വം ഉണരണം ഇത്തരം സാമൂഹിക വിഷയങ്ങളില്‍ ..നന്ദി മജീദ്‌ ബായ് ..

      Delete
  3. സുബൈര്‍ ഉന്നയിക്കുന്ന പ്രശ്നം വളരെ അടിയന്തിര പ്രാധാന്യത്തോടെ നേരിടെണ്ടതാണെങ്കിലും അതിനു സുബൈര്‍ നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍ വളരെ ബാലിശമായിപ്പോയി .മുന്‍കാലങ്ങളില്‍ ജനവാസമില്ലാത്ത ചതുപ്പുകളില്‍ കൊണ്ട് പോയി തട്ടിയതിന്റെ ഭവിഷ്യത്ത് ആണ് നാം ഇന്ന് അനുഭവിക്കുന്നത് ,കാറ്റില്‍ കൊണ്ട് പോയി തട്ടിക്കളയാനുള്ള നിര്‍ദ്ദേശവും ചിരിപ്പിച്ചു ,ഇപ്പോള്‍ തന്നെ കാടുകള്‍ ഏതാണ്ട് ഇല്ലാതായി ,..അപ്പോഴാണ്‌ ഇനി നമ്മുടെ മാലിന്യങ്ങള്‍ കൂടി അവിടേക്ക് തട്ടാനുള്ള സുബൈറിന്റെ പുറപ്പാട് ,മാലിന്യങ്ങള്‍ നമ്മുടെ വളപ്പില്‍ തന്നെ സംസ്കരിക്കുക എന്നാ ഒറ്റ മാര്‍ഗ്ഗമേ ഇപ്പോള്‍ നമുക്ക് മുന്നിലുള്ളൂ ,,രാഷ്ട്രീയക്കാര്‍ ഈ കാര്യത്തില്‍ ഇടപെടുന്നതും ഫലപ്രദമല്ല എന്ന് തെളിഞ്ഞു കഴിഞ്ഞു ,,

    ReplyDelete
    Replies
    1. സിയാഫ്‌ ബായ് ..കാടുകളില്‍ തട്ടാന്‍ ആയിരുന്നില്ല എന്‍റെ നിര്‍ദേശം ..അവിടെ, നൂതന മാര്‍ഗ്ഗം ഉപയോഗിച്ച് കൊണ്ട് സംസക്കരിക്കാന്‍ വേണ്ടിയാണ് ... രാഷ്ട്രീയക്കാര്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് ഭരണ സിരാകേന്ദ്രങ്ങള്‍ എന്നതാണ് ...നന്ദി

      Delete
  4. ആനുകാലികമായ വിഷയം ചര്‍ച്ച ചെയ്തതിനു അഭിനന്ദനങ്ങള്‍ .........പക്ഷെ സിയാഫ് പറഞ്ഞത് പോലേ തന്നെ സുബൈര്‍ നിര്‍ദേശിച്ച ബദല്‍ മാര്‍ഗങ്ങളില്‍ നവ സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്കരിക്കുക എന്ന നിര്‍ദേശത്തോട് മാത്രമേ യോജിപ്പുള്ളൂ

    ReplyDelete
    Replies
    1. അങ്ങനെ പല മാര്‍ഗ്ഗങ്ങളും ഉണ്ടെങ്കിലും പ്രായോഗിക തലത്തില്‍ വേണ്ടത്ര ചര്‍ച്ചകള്‍ വരുന്നില്ല എന്നതാണു വിഷയം..നന്ദി അഷ്‌റഫ്‌ സല്‍വ

      Delete
  5. നാം മറ്റുള്ളവരേയും ഗവണ്മെന്റിനേയും പഴിക്കുന്നതിലും നാം നമ്മള്‍ സ്വയം തീരുമാനം എടുക്കേണ്ടെ?

    ReplyDelete
    Replies
    1. വ്യക്തി നന്നായാലേ കുടുംബവും അതുവഴി സമൂഹവും നന്നാവൂ .......നിര്‍ദ്ദേശത്തിനു നന്ദിയുണ്ട് ഷാജു അത്താണിക്കല്‍

      Delete
  6. Mohamad Imthiyaztk28 February 2012 at 08:20

    മാലിന്യങ്ങള്‍ ശെരിയായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടി ഇരിക്കുന്നു

    ReplyDelete
    Replies
    1. മലയാളികള്‍ സ്വന്തത്തെ വൃത്തിയായി സൂക്ഷിക്കുന്നവര്‍ ആകുന്നു. എന്നാല്‍ അത് മറ്റുള്ളവരെ എത്രത്തോളം ബാധിക്കുന്നു എന്നത് അവനു വിഷയമല്ല....

      Delete
    2. കേരളാടിസ്ഥാനത്തില്‍ ഒരു വിദ്യാഭ്യാസം ഇതിനു വേണ്ടി നല്‍കേണ്ടിവരും .......

      Delete
  7. ഇവിടെ വ്യക്തികള്‍(വീട്) ഉലപാദിപ്പിക്കുന്ന മാലിന്യം വളരെ ചെറിയ അളവിലാണ്. അതുതന്നെ ബോധവല്‍ക്കരണത്തിലൂടെ മാറ്റിയെടുക്കാവുന്നതുമാണ്. പക്ഷെ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് ആശുപത്രികള്‍ ഹോട്ടലുകള്‍ കല്യാണ മണ്ടപങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന മാലിന്യത്തിന്റെ അളവ് കൂടുതലാണ്. ഇവക്ക് സ്വന്തമായ മലിന്യസംസ്കരണ സംവിധാനം ഉണ്ടായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ടെങ്കിലും ചിലരെല്ലാം ഒരു കെട്ടുകാഴ്ചക്ക് അവ പണിതുട്ടുണ്ടെങ്കിലും മാലിന്യം പുറത്തെ മാലിന്യവീപ്പയില്‍ അല്ലെങ്കില്‍ ഏതെങ്കിലും പൊതു ഇടത്തില്‍ കൊണ്ടുപോയാണ് തള്ളുന്നത്.

    ReplyDelete
    Replies
    1. ശക്തമായ നിയമവും ശിക്ഷയും ഇതിനു വേണ്ടി ഉണ്ടാവേണ്ടിയിരിക്കുന്നു..ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ ഘട്ടം കയിഞ്ഞിരിക്കുന്നു. ഈയടുത്ത് കോഴിക്കോട്‌ നഗരത്തില്‍ ഉള്ള ഒരു ഹോട്ടല്‍, അവശിഷ്ടങ്ങള്‍ ജനതാമാസം ഉള്ള സ്ഥലത്ത്‌ നിക്ഷേപിച്ചപ്പോള്‍ അവിടെത്തെ ജനങ്ങള്‍ ഹോട്ടല്‍ ഉപരോധിച്ചു..ഇങ്ങനെയുള്ള ശക്തമായ ഇടപ്പെടല്‍ കൊണ്ടേ കാര്യങ്ങള്‍ നേരെ പോകൂ.......

      Delete
  8. Rayees Ali കര്‍ശന നിയമം മൂലം മാലിന്യപ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യം ഉയരണം. വളരെ ചെറിയ ചിലവില്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാം എന്ന് പറയപ്പെടുന്നു. ലക്ഷങ്ങളും വിട്ടു കോടികള്‍ കൊണ്ട് മാണിഗോപുരങ്ങള്‍ തീര്‍ക്കുന്ന മലയാളിക്ക് പറമ്പില്‍ ഒരു മാലിന്യപ്ലാന്റ്റ് നിര്‍മ്മിക്കാന്‍ വലിയ വിഷമം ഉണ്ടാവില്ല. പക്ഷെ അത് മഴവെള്ള സംഭരണി ഉണ്ടാക്കാനുള്ള നിയമം പോലെ ആവരുത്. മഴവെള്ള സംഭരണി ഉണ്ടെങ്കിലെ കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതി നല്‍കാവൂ എന്നാണു നിയമം. പക്ഷെ പഞ്ചായത്ത് സെക്രട്ടറിയെ വേണ്ട രീതിയില്‍ കണ്ടാല്‍ ഒരു സംഭരണിയും വേണ്ട. അങ്ങനെ ആവരുത് നിയമം.

    ReplyDelete
  9. നിയമം കൊണ്ടൊന്നും നമ്മുടെ നാട്ടില്‍ ഒരു കാര്യവും ഇല്ല. ..ശക്തമായ ഇടപ്പെടലുകള്‍ ആകുന്നു വേണ്ടത്‌.. അതിനുവേണ്ടി യുവത്വം ഇറങ്ങി പുറപ്പെടണം

    ReplyDelete