മഴേ അവര്‍ പറയുന്നു
അവതരിപ്പിക്കാന്‍
വര്‍ണ്ണിക്കാന്‍,
വിശേഷിപ്പിക്കാന്‍,
പക്ഷെ
നീ !
നീ !
ആരാണ് ?
ജലരൂപിയായ് തകര്‍ത്തു
ജലരൂപിയായ് തകര്‍ത്തു
പെയ്യും മുന്‍പ്, മുകിലായിരുന്നില്ലേ?
അതിനപ്പുറം നീരാവിയായ്,
നിന്‍റെ ഉണ്മയെ തിരഞ്ഞവര്‍
കണ്ടെത്തിയതാണോ
നീ !
നീ !
അതിനും മീതെ
കാരുണ്യവാരിധിയുടെ കടാക്ഷം
ധാരയായ് പെയ്തിറങ്ങിയതല്ലോ....
എന്നാല്‍ ഇവര്‍
നിന്നെ രചിക്കുന്നു !
പ്രണയികള്‍ ആര്‍ദ്രമായ്
വിരഹികള്‍ ശോകാര്‍ദ്രമായ് ...
കവികള്‍ കാല്‍പ്പനികമായ് ...
വിദേശം സ്വദേശമാക്കിയവര്‍
ഗൃഹാതുരതയോടെ
ഇനിയുമേറെപ്പേര്‍
സ്വേച്ചയാലെ തിരയുന്നു
നിന്നെ !
ചാറ്റലായും, തുള്ളിയായും
....
പേമാരിയായും
പേമാരിയായും
കരഞ്ഞും ചിരിച്ചും തകര്‍ത്തും
ഇനിയുമേറെ ........
രൂപങ്ങള്‍ ഭാവങ്ങള്‍ .........
ഞാനോ
രൂപങ്ങള്‍ ഭാവങ്ങള്‍ .........
ഞാനോ
വിവരിക്കാനകാതെ
ആ കാരുണ്യ മിന്നില്ലായിരുന്നില്ലെങ്കില്‍
ഞാനില്ല, നീയില്ല, നമ്മളില്ല
അവരില്ല, ഇവരുമില്ല.
മഴേ .........
അവിരാമം ....
അനുസ്യൂതം
അവിരാമം ....
അനുസ്യൂതം
നീ തുടരുക .....
നിന്‍റെയിടങ്ങളില്‍
നിന്‍റെയിടങ്ങളില്‍
നിന്‍റെ സമയങ്ങളില്‍ .........
ഇടവേളയില്‍ ഞാനുണ്ട് നിന്നോടപ്പം
നിന്‍ രൂപഭാവങ്ങള്‍
നിന്‍ സ്നേഹം അറിയാന്‍
നിറയാന്‍.
നിന്‍ സ്നേഹം അറിയാന്‍
നിറയാന്‍.
[ഷമീറ സുബൈര്‍ ]
kerala sahithya acadamiyude oru awardinu sremichukoode?
ReplyDeleteethayaalum nannaayittundu.santhosham.eniyum eyuthuka