തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Wednesday, 24 August 2011

പെരുന്നാള്‍ ആശംസകള്‍

ഞാനും നിങ്ങളും പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് .പെരുന്നാള്‍ ആഘോഷിക്കാനുള്ളത്  തന്നെയാണ്. എന്നാല്‍ നമുക്ക് കിട്ടുന്ന സൌഭാഗ്യങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്ന സൌഭാഗ്യങ്ങള്‍ അപ്പുറത്തുള്ള സഹോദരന്റെ കുടുംബത്തിനു കിട്ടുന്നില്ലെങ്കില്‍ നാം എങ്ങനെ ആഘോഷിക്കും. മനസ്സ് തുറന്നു എങ്ങനെ ചിരിക്കും. നീണ്ട ഒന്‍പതു വര്‍ഷങ്ങളിലെ ചെറിയ പെരുന്നാളും ബലിയ പെരുന്നാളും ജയിലറയില്‍ ആഘോഷിച്ച ഉപ്പ, ജനിച്ച അന്ന് മുതല്‍ ഉപ്പാനേ കാണാത്ത മക്കള്‍, ഉപ്പയില്ലാതെ പെരുന്നാള്‍ ആഘോഷിക്കേണ്ടി വരുന്ന പോന്നു മക്കള്‍ , നീണ്ട വിരഹവേദനയുമായി കഴിയുന്ന ഭാര്യ . വര്‍ഷങ്ങള്‍ കയിഞ്ഞാലും,വീണ്ടും  തിരിച്ചുക്കിട്ടിയ സന്തോഷത്തില്‍ ആയിരുന്നു ആ കുടുംബം. പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ആ കുടുംബം നന്നായി ഒരു പെരുന്നാളും നോമ്പും ആഘോഷിച്ചു. എന്നാല്‍ അവരുടെ ആ സന്തോഷം നീണ്ടുനില്‍ക്കാന്‍ കാട്ടാളന്‍മ്മാരായ രാഷ്ട്രീയ മേലധികാരികള്‍ അവരെ സമ്മതിച്ചില്ല. അതിനാകട്ടെ നമ്മുടെ മുസ്ലിം നമധാരികള്‍ ആയ   രാഷ്ട്രീയ നേതാക്കള്‍ പോലും അണിയറയില്‍ ചരട് വലിച്ചു. എന്നിട്ടോ പാവം മദനിയെ കേസ്സില്‍ കുടുക്കാന്‍ പറ്റില്ല എന്ന് കണ്ടപ്പോള്‍ ഭാര്യയെ തേടിയുള്ള യാത്രയായിരുന്നു പിന്നീടു നാം കണ്ടത്‌. അവസാനം ആ മുട്ടാളന്‍മ്മാര്‍ വീണ്ടും ജയിലറയില്‍ തന്നെ മദനിയെ കയിഞ്ഞ വര്‍ഷത്തെ റംസാനില്‍ പിടിച്ചുകൊണ്ടുപ്പോയി. ഇപ്പോളും പ്രതിയാണെന്ന് തെളിയിക്കാന്‍ അവക്ക് ആയിട്ടില്ല പോലും. നീണ്ട ഒരു വര്‍ഷം ഒരു പ്രതി ജയിലില്‍ കിടന്നിട്ട് പോലും മേലതികാരികള്‍ക്ക് ഒരു തെളിവും ഹാജരാക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഇതിനെതിര ശബ്ദിക്കാന്‍ ആരും മുതിരുന്നില്ല. മുതിര്‍ന്നാല്‍ തെഹല്‍ക്ക റിപ്പോര്‍ട്ടായ യുവതിയെ ചെയ്തത് പോലെ വല്ല കള്ള കേസ്സിലും കുടുക്കി ഒതുക്കും തീര്‍ച്ച.  നാം പെരുന്നാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ കുറച്ചു മാരിനിന്നുകൊണ്ട് നിഷ്പക്ഷമായിക്കൊണ്ട് ഒന്ന് ചിന്തിക്കണം സഹോദരാ. രാസ്ട്രീയത്തിനതീതമായി ചിന്തിക്കണം സഹോദരാ ...ചിന്തിച്ചാല്‍ ....അനീതിക്കെതിരെ ശബ്ദിക്കുക .....നമുക്ക് ചെയ്യാന്‍ പറ്റുന്നത്  ചെയ്‌താല്‍ നമുക്കും സമൂഹത്തിനും നല്ലത് .    


No comments:

Post a Comment