Saturday, 17 December 2011
Sunday, 11 December 2011
Monday, 28 November 2011
മലയാളികള്‍ എന്ത്യേ ഇന്ത്യയില്‍ അല്ലെ ........?
ഇന്ത്യയില്‍ കേരള
ജനതയ്ക്ക് ഒരു നീതിയും തമിഴ് ജനതയ്ക്ക് മറ്റൊരു നീതിയും എന്ന വിവസ്ഥ
പിന്തുടരുന്നുണ്ടോ എന്ന് തോന്നിപോകും കേന്ദ്ര സര്‍ക്കാരിന്റെ മുല്ലപ്പെരിയാര്‍
വിഷയം കൈകാര്യം ചെയ്യുന്ന വിതം കണ്ടാല്‍ തോന്നുക. തമിഴ് ജനതയ്ക്ക്
മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം കിട്ടിയില്ലെങ്കില്‍ പട്ടിണിയായിരിക്കും
ഫലത്തില്‍ ഉണ്ടാകുക എന്നത് നമ്മള്
തിരസ്ക്കരിക്കരുത്. എന്നാല്‍ അവിടെത്തെ ജനങ്ങളും ഭരണാധികാരികളും എന്തുകൊണ്ട്
കേരളത്തിലെ ലക്ഷകന്നക്കിനു (ഇവിടെ തമിഴ്
ജനതയും ഉണ്ട് എന്നോര്‍ക്കണം) വരുന്ന ജനജീവിതം കാണുന്നില്ല. കേരളത്തിലെ വെള്ളം അവര്‍ക്ക്
വേണം എന്നാല്‍ അത് കൂടുതല്‍ തുറന്നു വിടാനും പറ്റില്ല, വേറെ പുതുക്കാനും പറ്റില്ല
എന്ന ഒരു നിലപാട് തമിഴ്നാട്ടിലെ ഭരണ-പ്രതിപക്ഷം കൈക്കൊള്ളുന്നത് തീരെ ആശ്വസ്യമല്ല.
ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ അവിടെത്തെ ഉയര്‍ന്ന മാധ്യമ നിരീക്ഷകന് പറയുന്നത്
കേട്ടാല്‍ അത്യന്തം ലജ്ജാവഹം എന്നല്ലാതെ എന്ത് പറയാം. അദ്ദേഹം പറയുന്നത്,
കേരളത്തില്‍ ഡാം പൊട്ടിയാല്‍ ആ വെള്ളം ഇടുക്കിയില്‍ പോയി തങ്ങി നില്ക്കും
എന്നാണ്. അദ്ദേഹം പറയുന്നത് കേട്ടാല്‍ തോന്നും ഡാം പൊട്ടുമ്പോള്‍ വെള്ളം പതിയെ
പോയിട്ട് നമ്മള് കാണിക്കുന്ന രീതിയില്‍ മറ്റൊരു ഡാമില്‍ പോയി അടങ്ങിനില്‍ക്കും
എന്നാണ്. എന്തൊരു വിരോധാഭാസം. കൂടാതെ ഇതുകൂടി അദ്ദേഹം പറഞ്ഞുകളഞ്ഞു മുല്ലപ്പെരിയാര്‍ ഡാം മുതല്‍ ഇടുക്കി ഡാം വരെ
ആള്‍താമസം ഇല്ല, ടൌണ്‍ ഷിപ് ഇല്ല എന്ന്. യഥാര്‍ത്ഥത്തില്‍ 30,000.00 ആള്‍ക്കാരും
പത്തോളം ടൌണ്‍ ഷിപ്പുകളും വെള്ളത്തില്‍ പോകുമെന്ന യാഥാര്‍ത്ഥ്യം പോലും
അറിയാത്തവരാണോ തമിഴ്നാട് സാംസ്കാരിക പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും. അല്ല
എന്ന് തന്നെ പറയാം അവര്‍ അവരുടെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി നിലകൊള്ളുമ്പോള്‍ നാം
അവര്‍ക്ക് വേണ്ടി നമ്മുടെ ജീവിതം പണയപ്പെടുത്തി വെള്ളം കൊടുക്കുന്നു.
ഇനിയും ഈ കളി
തുടരാന്‍ കേരള ജനത ഇഷ്ടപെടുന്നില്ല. അതിനാല്‍ നാം നമ്മുടെ സുരക്ഷയ്ക്ക് പ്രാധാന്യം
നല്കി മുന്നോട്ട് പോകുകയും പുരാതന രാജാക്കന്മാരുടെ കരാര്‍ ഉയര്‍ത്തിപ്പിടിച്ചുക്കൊണ്ട്
999 വര്‍ഷം നാം കാത്തു നില്‍ക്കാതെ ആര്‍ജ്ജവം കാണിക്കേണ്ട ഒരു അവസരം ആണിപ്പോള്‍
വന്നിരിക്കുന്നത്. അതിനുവേണ്ടിയായിരിക്കട്ടെ നമ്മുടെ പ്രവര്‍ത്തനം. ഇതിനു വേണ്ടി
നമ്മുടെ ഭരണകൂടത്തെ നാം പ്രാപ്തരാക്കുവാന്‍ വേണ്ട നടപടികളുമായി നാം ഓരോ വ്യക്തിയും
നമ്മളാല്‍ കഴിയുന്നത് ചെയ്യേണ്ടുന്ന ഒരു അവസരം വന്നിരിക്കുന്നു.
ഒരു കാര്യം കൂടി ഇവിടെ
എടുത്തുക്കാട്ടെണ്ടിയിരിക്കുന്നു, തമിഴ്നാട് സിനിമാ-സാസ്കാരിക നായകന്മ്മാര്
അവരുടെ പക്ഷം ന്യായികരിക്കുമ്പോള് നമ്മുടെ സിനിമാ പ്രവര്‍ത്തകരും മറ്റും മൌനം പാലിക്കുന്നത് കാണുമ്പോള്‍ എന്തേയ്
നിങ്ങള്‍ക്കും നിങ്ങളുടെ പ്രേക്ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാനില്ലേ എന്ന്
ചോദിയ്ക്കാന്‍ തോന്നുന്നു.
Labels:
മാധ്യമങ്ങളില്‍ വന്നത്,
ലേഖനം
Monday, 19 September 2011
"തിരോധാനം"
ക്യാമ്പസുകളില്‍ നിന്ന് ആണ്‍കുട്ടികള്‍ പടിയിറങ്ങാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി . ഇതിനെ പറ്റി തന്നെ ഞാന്‍ ഇതേ ബ്ലോഗില്‍ മുന്‍പ് ഒരു റിപ്പോര്‍ട്ട് പ്രസ്ദ്ധീകരിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് , നമ്മുടെ നാട്ടിലെ ക്യാമ്പസുകളില്‍ ആണ്‍കുട്ടികള്‍ ആയിരുന്നു താരങ്ങള്‍. അവരുടെ രാഷ്ട്രീയവും, സാംസകാരിക പരിപാടികളും , കലാപരിപാടികളും, മറ്റും ക്യാമ്പസും വിട്ട് നാടിന്റെ നാനാ ഭാഗങ്ങളില്‍ ചലനങ്ങള്‍ സ്രിഷ്ടിച്ചിരിന്നു . എന്നാല്‍ ഇന്ന് ക്യാമ്പസുകള്‍ മൌനാ-ആലസ്യത്തില്‍ ആണ്ടുപോയിരിക്കുന്നു. അങ്ങനെയൊന്ന് നമ്മുടെ നാട്ടില്‍ ഉണ്ടോയെന്നു ആര്‍ക്കും ഒരു പിടിയും ഇല്ല. കാരണങ്ങള്‍ പലതാണ്. എന്നാല്‍ എനിയ്ക്ക് തോന്നുന്ന പ്രധാന കാരണം ക്യാമ്പസുകളില്‍ നിന്ന് ആണ്‍കുട്ടികളുടെ "തിരോധാനം" തന്നെയാണ്.
Labels:
വാർത്ത
Wednesday, 24 August 2011
പെരുന്നാള്‍ ആശംസകള്‍
ഞാനും നിങ്ങളും പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് .പെരുന്നാള്‍ ആഘോഷിക്കാനുള്ളത് തന്നെയാണ്. എന്നാല്‍ നമുക്ക് കിട്ടുന്ന സൌഭാഗ്യങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് കിട്ടുന്ന സൌഭാഗ്യങ്ങള്‍ അപ്പുറത്തുള്ള സഹോദരന്റെ കുടുംബത്തിനു കിട്ടുന്നില്ലെങ്കില്‍ നാം എങ്ങനെ ആഘോഷിക്കും. മനസ്സ് തുറന്നു എങ്ങനെ ചിരിക്കും. നീണ്ട ഒന്‍പതു വര്‍ഷങ്ങളിലെ ചെറിയ പെരുന്നാളും ബലിയ പെരുന്നാളും ജയിലറയില്‍ ആഘോഷിച്ച ഉപ്പ, ജനിച്ച അന്ന് മുതല്‍ ഉപ്പാനേ കാണാത്ത മക്കള്‍, ഉപ്പയില്ലാതെ പെരുന്നാള്‍ ആഘോഷിക്കേണ്ടി വരുന്ന പോന്നു മക്കള്‍ , നീണ്ട വിരഹവേദനയുമായി കഴിയുന്ന ഭാര്യ . വര്‍ഷങ്ങള്‍ കയിഞ്ഞാലും,വീണ്ടും തിരിച്ചുക്കിട്ടിയ സന്തോഷത്തില്‍ ആയിരുന്നു ആ കുടുംബം. പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ആ കുടുംബം നന്നായി ഒരു പെരുന്നാളും നോമ്പും ആഘോഷിച്ചു. എന്നാല്‍ അവരുടെ ആ സന്തോഷം നീണ്ടുനില്ക്കാന് കാട്ടാളന്‍മ്മാരായ രാഷ്ട്രീയ മേലധികാരികള്‍ അവരെ സമ്മതിച്ചില്ല. അതിനാകട്ടെ നമ്മുടെ മുസ്ലിം നമധാരികള്‍ ആയ രാഷ്ട്രീയ നേതാക്കള്‍ പോലും അണിയറയില്‍ ചരട് വലിച്ചു. എന്നിട്ടോ പാവം മദനിയെ കേസ്സില്‍ കുടുക്കാന്‍ പറ്റില്ല എന്ന് കണ്ടപ്പോള്‍ ഭാര്യയെ തേടിയുള്ള യാത്രയായിരുന്നു പിന്നീടു നാം കണ്ടത്. അവസാനം ആ മുട്ടാളന്മ്മാര് വീണ്ടും ജയിലറയില്‍ തന്നെ മദനിയെ കയിഞ്ഞ വര്‍ഷത്തെ റംസാനില്‍ പിടിച്ചുകൊണ്ടുപ്പോയി. ഇപ്പോളും പ്രതിയാണെന്ന് തെളിയിക്കാന്‍ അവക്ക് ആയിട്ടില്ല പോലും. നീണ്ട ഒരു വര്‍ഷം ഒരു പ്രതി ജയിലില്‍ കിടന്നിട്ട് പോലും മേലതികാരികള്‍ക്ക് ഒരു തെളിവും ഹാജരാക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഇതിനെതിര ശബ്ദിക്കാന്‍ ആരും മുതിരുന്നില്ല. മുതിര്‍ന്നാല്‍ തെഹല്‍ക്ക റിപ്പോര്‍ട്ടായ യുവതിയെ ചെയ്തത് പോലെ വല്ല കള്ള കേസ്സിലും കുടുക്കി ഒതുക്കും തീര്‍ച്ച. നാം പെരുന്നാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ കുറച്ചു മാരിനിന്നുകൊണ്ട് നിഷ്പക്ഷമായിക്കൊണ്ട് ഒന്ന് ചിന്തിക്കണം സഹോദരാ. രാസ്ട്രീയത്തിനതീതമായി ചിന്തിക്കണം സഹോദരാ ...ചിന്തിച്ചാല്‍ ....അനീതിക്കെതിരെ ശബ്ദിക്കുക .....നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്താല്‍ നമുക്കും സമൂഹത്തിനും നല്ലത് .
Friday, 19 August 2011
Tuesday, 2 August 2011
മദനി -കൊലയാളികള്‍ക്ക് മാപ്പു കൊടുത്ത മനുഷ്യ സ്നേഹി

ഇന്ത്യ എന്ന മതേതര രാജ്യത്ത് നിലകൊള്ളുന്ന നീതിന്യായ വ്യവസ്ഥയോ നീതി പീഠങ്ങളോ ന്യായാധിപന്മാരോ ഇന്നേവരെ കണ്ണ് തുറന്നു നോക്കിയിട്ടില്ലാത്ത ഒരു ഇന്ത്യന്‍ വംശജനായ വികലാംഗനെ കുറിച്ച് കേരളത്തിലെ പത്ര മാധ്യമങ്ങള്‍ക്ക് ഒരു വരി എഴുതണമെങ്കില്‍ കൈ വിറക്കും, നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്ന ടെലിവിഷന്‍ വാര്‍ത്ത ചാനലുകള്‍ക്ക് വെറുമൊരു അരമണിക്കൂര്‍ നേരം ആ വികലാംഗനു വേണ്ടി മാറ്റി വെക്കണമെങ്കില്‍ പലരെയും പേടിക്കണം, അല്ലെങ്കില്‍ പലരോടും അനുവാദം ചോദിച്ചു വാങ്ങണം, കേരളത്തിലെ ഇരു മുന്നണിയും തെരഞ്ഞെടുപ്പു സമയങ്ങളില്‍ കാല് തൊട്ടു വന്ദിച്ചിരുന്ന അബ്ദുല്‍ നാസര്‍ മഅദനി എന്ന വികലാംഗന് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരവാദിയില്‍ പെട്ട ഒരുവനെ പോലെ തടവറകള്‍ മാറി മാറി കഴിയുകയാണ്, തമിഴ്നാടിന്റെ മണ്ണില്‍ നീണ്ട ഒമ്പതര വര്‍ഷം താന്‍ ചെയ്ത തെറ്റ് എന്ത് എന്നു പോലുമറിയാതെ കിരാത പീഡനത്തിനിരയായ ശേഷം നിരപരാധിയായിരുന്നു ആ മനുഷ്യന് എന്നു ആദ്യം മുതലേ അറിഞ്ഞിട്ടും അറിയാത്തപോലെ നടിച്ച നീതി പീഠത്തിന്റെ ഓശാന കൊണ്ടു പുറത്തിറങ്ങി. ഇതോടെ എങ്കിലും തീര്‍ന്നു കാണും തനിക്കെതിരെയുള്ള പീഡനം എന്നു ധരിച്ച പാവം മഅദനിക്ക് വീണ്ടും തെറ്റി സവര്‍ണ ഫാഷിസ്റ്റ് ഭരണകൂടം കയ്യാളുന്ന കര്‍ണാടകയില്‍ നിന്നും കാക്കി ഇട്ട കിരാതന്മാര് വന്നു വീണ്ടും ഇല്ലാത്ത കേസുകള്‍ ചുമത്തി ആ വികലാംഗനെ എടുത്തു കൊണ്ടു പോയപ്പോള്‍ കേരളം ഭരിച്ചിരുന്ന ഇടതുപക്ഷമെന്ന പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന മുദ്രയുള്ള പാര്‍ട്ടിയുടെ മുഖ്യനായ കാവിയുടുക്കാത്ത എന്നാല്‍ കാവിയുടത്തെവനെക്കാളും വര്‍ഗീയ വിഷമുള്ള മന്ത്രിയോ സ്വന്തം മകനെ തെമ്മാടിക്കൂട്ടത്തിനു പാട്ടത്തിനു വിട്ട് കൊടുത്തിട്ട് ഒരു സംസ്ഥാനത്തിന്റെ അഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രിയോ ഒരു വാക്ക് കൊണ്ടു പോലും തടയാന്‍ ശ്രമിച്ചില്ല....അതിനു കാരണം പൊന്നാനിയില്‍ ഈ വികലാംഗനെ കൊണ്ടൊരു ചുക്കും ചെയ്യാന്‍ പറ്റിയിട്ടില്ല എന്നതായിരിക്കാം , അതു ജനമറിഞ്ഞ സത്യം...
Saturday, 30 July 2011
ഈത്തപ്പഴത്തിന്റെ നാട്ടില്‍ നിന്ന് നാളീകേരത്തിന്റെ നാട്ടിലേക്കു ..
"മലയാളിയുടെ മനസ് എക്കാലവും ഒരു മഴക്കാലത്തെ തേടുന്നുണ്ട്. പ്രണയവും വിരഹവും ഓര്‍മകളും… എന്തും മഴ നല്‍കുന്നുണ്ട് മലയാളിക്ക്. ഒറ്റവാക്കിലൊതുക്കേണ്ടതല്ല മഴ. സുഹൃത്താണ്, പ്രണയിനിയാണ്, ഇടയ്ക്കെപ്പോഴോ മുഖം കറുപ്പിച്ചെത്തുന്ന ഭയമാണ്. പിന്നെ ആരുമറിയാതെ വന്നുപോകുന്ന മറ്റേതോ മുഖവുമായി മഴ വിസ്മയമാകുന്നു. ഇങ്ങനെ നവരസങ്ങളാടിയാണ് മഴയുടെ ഓരോ വരവും. മഴക്കാലം എപ്പോഴും മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്നകാലമാണ്. പ്രായമായവര്‍ തങ്ങളുടെ ബാല്യകാലാനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ എപ്പോഴും മഴക്കാല ഓര്‍മ്മകളും കടന്നുവരും. ഒറ്റക്ക് ഉമ്മറപ്പടിയിലിരുന്നു മഴത്തുള്ളികളെ നോക്കി അറിയാതെ മൂളിപ്പാട്ട് പാടിപോവാത്തവര്‍ അപൂര്‍വ്വം. മഴവെളളത്തില്‍ കടലാസു തോണിയിറക്കി തോണിക്കൊപ്പം കളിച്ചു രസിക്കുന്ന പിഞ്ചു മക്കളുടെ കാഴ്ചകള്‍ പഴയകാല ഓര്‍മ്മകള്‍. ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും മലയാളി നെഞ്ചിലേറ്റുന്ന മഴക്കാലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളികള്‍ ഭയത്തോടെയാണ് മഴക്കാലത്തെ സ്വാഗതം ചെയ്യുന്നത് എന്നതാണ് വാസ്തവം. മഴക്കാലം പനിക്കാലമായി മാറുകയായിരുന്നു. മഴ തുളളികള്‍ കേരളക്കരയില്‍ ഉതിര്‍ന്നു വീഴുന്നതിന് മുമ്പേ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പനിപിടിച്ച വാര്‍ത്തകള്‍ പുറത്ത് വന്നത് മലയാളിയുടെ മഴക്കാല സ്വപ്നത്തെ ആശങ്കയിലാഴ്ത്തുന്നു".
Labels:
ഓര്‍മ്മ കുറിപ്പ്
Sunday, 19 June 2011
Monday, 13 June 2011
അക്ഷരമെഴുതാന്‍ വിസ്സമ്മതിച്ച മൂന്നരവയസ്സുകാരന് പിതാവിന്റെ ക്രൂരമര്‍ദനം
അക്ഷരങ്ങളെ നിങ്ങള്‍ ഇത്ര ഭീകരങ്ങളോ !
'ആ ' എന്നെഴുതാന്‍ ആക്രോശിച്ചത് എന്തിനാണ്
എന്റുമ്മയുടെ അടിവയറ്റില്‍ അസ്തമിച്ചുപോയ ആ കുഞ്ഞനുജന് !
അവന് ഈ അക്ഷരങ്ങളില്‍ നിന്നും രക്ഷപ്പെട്ടു !
എന്നെ ഡോക്ടരാക്കാന്‍ !
എന്നെ കലക്ടരാക്കാന്‍ !
പണം വാരുന്ന യന്ത്രമാക്കാന്‍ !
ഇല്ല ,,,
എനിക്കറിയാം എഴുതാതെ എഴുതാനും
വായിക്കാതെ വായിക്കാനും
നിങ്ങള്‍ കാണുന്ന അക്ഷരത്തിന്റെ വിലയല്ല എന്റെ അക്ഷരങ്ങള്‍ !
നിങ്ങള്‍ പറയുന്ന വായനയല്ല എന്റെ വായന
നിങ്ങളെല്ലാം എന്റെ മുന്നില്‍ കുറ്റ വാളികലാണ്
ഈ പീഡനം നിങ്ങള്‍ എന്നും നിങ്ങളുടെ കുട്ടികളോട് ചെയ്യുന്നു !
ഈ പിതാവ് നിങ്ങള്‍ ഓരോരുത്തരുമാണ് !
(കടപ്പാട് :അഫ്സല് കെ ഷാജഹാന് )
'ആ ' എന്നെഴുതാന്‍ ആക്രോശിച്ചത് എന്തിനാണ്
എന്റുമ്മയുടെ അടിവയറ്റില്‍ അസ്തമിച്ചുപോയ ആ കുഞ്ഞനുജന് !
അവന് ഈ അക്ഷരങ്ങളില്‍ നിന്നും രക്ഷപ്പെട്ടു !
എന്നെ ഡോക്ടരാക്കാന്‍ !
എന്നെ കലക്ടരാക്കാന്‍ !
പണം വാരുന്ന യന്ത്രമാക്കാന്‍ !
ഇല്ല ,,,
എനിക്കറിയാം എഴുതാതെ എഴുതാനും
വായിക്കാതെ വായിക്കാനും
നിങ്ങള്‍ കാണുന്ന അക്ഷരത്തിന്റെ വിലയല്ല എന്റെ അക്ഷരങ്ങള്‍ !
നിങ്ങള്‍ പറയുന്ന വായനയല്ല എന്റെ വായന
നിങ്ങളെല്ലാം എന്റെ മുന്നില്‍ കുറ്റ വാളികലാണ്
ഈ പീഡനം നിങ്ങള്‍ എന്നും നിങ്ങളുടെ കുട്ടികളോട് ചെയ്യുന്നു !
ഈ പിതാവ് നിങ്ങള്‍ ഓരോരുത്തരുമാണ് !
(കടപ്പാട് :അഫ്സല് കെ ഷാജഹാന് )
Labels:
വാർത്ത
Thursday, 9 June 2011
മഅദനിയെ വിമോചിപ്പിക്കുക.
രാംദേവ് അണികളെ ആയുധമണിയിക്കാന്‍ പോകുന്നു. രാജ്യം ഭരിക്കുന്ന സര്‍ക്കാറിനെതിരെ കലാപം കൂട്ടുമെന്ന് പ്രഖ്യാപിച്ചു. സന്യാസിയെന്നല്ലാതെ ഭീകരനെന്ന് നമ്മുടെ പത്രങ്ങളൊന്നും ഇയാളെ വിശേഷിപ്പിച്ചത് കണ്ടില്ല. 'ദേശസ്നേഹികളായ' സംഘികള്‍ക്ക് ഈ ഭീകരനെ സംരക്ഷിക്കേണ്ടത് അനിവാര്യമാവാം. പക്ഷേ ജനാധിപത്യ ഭരണകൂടത്തിനും അതിന്റെ തൂണുകളായ മാധ്യമങ്ങള്‍ക്കും ഇത്തരം അതിഭീകരന്മാരെ സംരക്ഷിക്കേണ്ട കാര്യമെന്തുണ്ട്. മഅ്ദനി ഇത്ര ഭീകരമായ ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. പക്ഷേ പതിനൊന്നാം വര്‍ഷവും തടവിലാണ്.
മഅദനിയെ വിമോചിപ്പിക്കുക. രാംദേവിനെ തുറുങ്കിലടക്കുക.
മഅദനി വിമോചന കാമ്പയിനില്‍ പങ്കാളിയാവുക നിങ്ങളും
Labels:
വാർത്ത
Saturday, 4 June 2011
ഞാന്‍ ആരാണ് ..........?
ഞാന്‍ ആരാണ് ..........?
ഒരു പ്രവാസിയാണ്............
ഒരു വ്യക്തിയാണ്
വ്യക്തമായ രാഷ്ട്രീയ കഴ്ചപ്പടുള്ളവന്‍
ധാരാളം സ്വത്ത് ഉള്ളവന്
സാമൂഹ്യപ്രവര്‍ത്തകന്‍
പ്രമാണി
അന്തസ്സുള്ളവന്
അഭിമാനി
കൊട്ടാരം സമാനം വീടുള്ളവന്
പോകാനും വരാനും കാറുകള്‍
ഭാര്യ
കുട്ടികള്‍
ബിസ്നസ് സ്ഥാപനങ്ങള്‍
റിയല്‍ എസ്റ്റേറ്റ്
ചുറ്റും ആശ്രിതര്‍
...............................................................................................................................................................
എന്നിട്ടും എന്ത്യേ മനുഷ്യ നീ നിന്റെ ആര്‍ത്തി അവസാനിപ്പിക്കത്തത് . നിനക്ക് എന്തുകൊണ്ട് ഈ പുല്‍ക്കൊടിക്ക് കിട്ടുന്ന "സ്വസ്ഥത" കിട്ടാത്തത് ...ചിന്തിക്കു..........നീ വെറും നിസ്സാരനായ ഒരു താല്കാലിക ജീവിതത്തിന്റെ ഉടമയാകുന്നു ......
ഒരു പ്രവാസിയാണ്............
ഒരു വ്യക്തിയാണ്വ്യക്തമായ രാഷ്ട്രീയ കഴ്ചപ്പടുള്ളവന്‍
ധാരാളം സ്വത്ത് ഉള്ളവന്
സാമൂഹ്യപ്രവര്‍ത്തകന്‍
പ്രമാണി
അന്തസ്സുള്ളവന്
അഭിമാനി
കൊട്ടാരം സമാനം വീടുള്ളവന്
പോകാനും വരാനും കാറുകള്‍
ഭാര്യ
കുട്ടികള്‍
ബിസ്നസ് സ്ഥാപനങ്ങള്‍
റിയല്‍ എസ്റ്റേറ്റ്
ചുറ്റും ആശ്രിതര്‍
...............................................................................................................................................................
എന്നിട്ടും എന്ത്യേ മനുഷ്യ നീ നിന്റെ ആര്‍ത്തി അവസാനിപ്പിക്കത്തത് . നിനക്ക് എന്തുകൊണ്ട് ഈ പുല്‍ക്കൊടിക്ക് കിട്ടുന്ന "സ്വസ്ഥത" കിട്ടാത്തത് ...ചിന്തിക്കു..........നീ വെറും നിസ്സാരനായ ഒരു താല്കാലിക ജീവിതത്തിന്റെ ഉടമയാകുന്നു ......
Labels:
പലവക
Friday, 3 June 2011
Friday, 27 May 2011
കുറ്റ്യാടിയിലെ നക്ഷത്രത്തിനു ഒരു പൊന്‍ തൂവ്വല്‍ കൂടി
ഖത്തര്‍:-- ബാലഗായകന്‍ നാദിര്‍ അബ്ദുല്‍ സലാമിന് ഗായക പ്രതിഭ പുരസ്കാരം ലഭിച്ചു. യുഎന്‍ പരിസ്ഥിതി വകുപ്പിന്റെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഖത്തറില്‍ സംഘടിപ്പിച്ച മത്സരത്തിലാണ് നാദിര്‍ അബ്ദുസ്സലാമിനെ ഗായക പ്രതിഭയായി തിരഞ്ഞെടുത്തത്.
വിവിധ രാജ്യങ്ങളില്‍നിന്നായി 40 ഓളം പേര് പങ്കെടുത്ത മത്സരത്തില്‍ ഖത്തറിന്റെ എക്കാലത്തെയും പ്രശസ്ത ഗാനമായ അല്ലായാ ഉംരീ ഖത്തര്‍... എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് നാദിര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ ഒന്‍പതാംക്ളാസ് വിദ്യാര്‍ഥിയാണ് നാദിര്‍ അബ്ദുല്‍ സലാം.
വിവിധ രാജ്യങ്ങളില്‍നിന്നായി 40 ഓളം പേര് പങ്കെടുത്ത മത്സരത്തില്‍ ഖത്തറിന്റെ എക്കാലത്തെയും പ്രശസ്ത ഗാനമായ അല്ലായാ ഉംരീ ഖത്തര്‍... എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് നാദിര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ ഒന്‍പതാംക്ളാസ് വിദ്യാര്‍ഥിയാണ് നാദിര്‍ അബ്ദുല്‍ സലാം.
Labels:
വാർത്ത
Saturday, 21 May 2011
Tuesday, 17 May 2011
മഹല്ലുകള്‍ മൌനം പാലിക്കുന്നുവോ? അതോ!!!
ഇസ്ലാമിക ഭരണം നിലനിന്നിരുന്ന പ്രദേശങ്ങളില്‍ ഖലീഫമാരുടെ പ്രതിനിധികളായിരുന്ന ഖാദിമാരും ഗവര്‍ണര്‍മാരും ഭരിച്ചിരുന്ന ചെറിയ പ്രദേശങ്ങളെയാണ് മഹല്ലുകള്‍ എന്ന് വിളിച്ചിരുന്നത്. ഇന്ന് ഒരു ജുമുഅത്ത് പള്ളിയുടെയും ഒരു കമ്മിറ്റിയുടെയും പ്രവര്‍ത്തന പരിധിയില്‍ നിലകൊള്ളുന്ന പ്രാദേശിക മുസ്ലിം സാമൂഹികഘടനയെയാണ് മഹല്ല് എന്ന് വിളിക്കുന്നത്.
പ്രത്യേക പരിധികള്‍ നിശ്ചയിച്ച് അടയാളപ്പെടുത്തിയ ഒരു പ്രദേശത്തെ വ്യക്തികളും കുടുംബങ്ങളുമടങ്ങുന്ന ഒരു സമൂഹമാണ് മഹല്ലുകള്‍ക്ക് കീഴില്‍ വരുന്നത്. ഈ പ്രദേശത്തെ മുസ്ലിംകളുടെ നിര്‍ബന്ധിതവും ഐഛികവുമായ മതാനുഷ്ഠാനങ്ങള്‍ക്കും പ്രാഥമിക മതവിദ്യാഭ്യാസത്തിനും സാഹചര്യങ്ങള്‍ സൃഷ്ടിക്കുക, വിവാഹങ്ങള്‍ നടത്തിക്കൊടുക്കുക, പ്രദേശത്തെ മുസ്ലിംകള് മരണപ്പെട്ടാല്‍ അനന്തര കര്‍മങ്ങള്‍ക്കുള്ള അവസരങ്ങളുണ്ടാക്കുക തുടങ്ങിയവയാണ് ഇന്നത്തെ മഹല്ലുകളുടെ അടിസ്ഥാന ലക്ഷ്യമായി കണ്ടുവരുന്നത്. കേരളത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന് മഹല്ലുകള്‍ നിലവിലുണ്ട്. മുസ്ലിം ഹൃദയങ്ങളില്‍ ഇവക്ക് അര്‍ഹമായ സ്വാധീനവും അംഗീകാരവുമുണ്ട്. ചില മഹല്ലുകള്‍ക്ക് കീഴില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ താമസിച്ചുവരുന്നു. വിപുലമായ സംവിധാനങ്ങളും സ്ഥാപനങ്ങളും സാമ്പത്തിക സൗകര്യങ്ങളുമുള്ളവയും കഷ്ടിച്ച് മാത്രം മുന്നോട്ടുപോകുന്നവയും കൂട്ടത്തിലുണ്ട്. വ്യവസ്ഥാപിതമായ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും ഏകീകൃത പ്രവര്‍ത്തനങ്ങളുടെയും അഭാവം കാരണം ഇത്രയും ഭദ്രമായ ഒരു സംവിധാനം വേണ്ടരൂപത്തില്‍ ഉപയോഗപ്പെടുത്തുന്നേടത്ത് പല മഹല്ലുകളും പരാജയത്തിലാണ്.
Labels:
ലേഖനം
Tuesday, 10 May 2011
"ആടുജീവിതം"-പുതിയൊരു അനുഭൂതി
"പെട്ടെന്ന് കണ്മുന്നില് എന്തോ ഒരു ചലനം പത്യക്ഷപെട്ടു. വെള്ളം കാട്ടിക്കൊതിപ്പിക്കുന്ന മരീചികയാന്നെന്നു ആദ്യം വിചാരിച്ചത്. പിന്നെന്തോ ഒരു സീല്‍ക്കാര ശബ്ദം കേട്ടു . ഇബ്രാഹിം പറഞ്ഞതുപോലെ മണല്‍ക്കാറ്റ് ആണോ എന്ന് സംശയിച്ചു. കണ്ണ് വിരിച്ചു നോക്കിയപ്പോള്‍ കാറ്റ ത്ത് തലയാട്ടി നില്ക്കുന്ന പൂന്തോട്ടം പോലെ എന്തോ ഒന്ന് കണ്മുന്നില് ആടി ക്കളിക്കുന്നു. തന്നെയുമല്ല അത് പതിയെ മുന്നോട്ടു നീങ്ങുകയാണ്. ഇബ്രാഹിം ഭീതികൊണ്ടു ഞരുങ്ങി. പാമ്പുകള്‍ ! അപ്പോയാണ് ശരിക്കും കാണുന്നത് . തലയാട്ടി തലയാട്ടി മുന്നോട്ടു നീങ്ങി നീങ്ങി വരുന്ന ഒരു കൂട്ടം പാമ്പുകളാണ്ത് . ഒന്നും രണ്ടുമല്ല ഒരുപക്ഷെ അഞ്ഞൂറോ ആയിരമോ പാമ്പുകള്‍ ഒന്നിച് . ഞാനൊരിക്കലും കാണുകയോ മറ്റോ ചെയ്യാത്ത മറ്റൊരു കാഴ്ച. ഒരു വലിയ സൈ ന്യത്തിന്റെ പടപ്പുറപ്പാട് പോലെ മരുഭൂമിയിലെ പൊടി ഇളക്കിമാരിച്ചാണ് അവയുടെ വരവ് . മുന്നില്‍ സൈന്യാതിപനെ പോലെ ഒരു നെടുവിരിയന്‍ തല ഉയര്തിപിടിച് . പിന്നാലെ മറ്റെനേകം ഭടന്മ്മാര്! മണലില്‍ തല്പൂഴ്ത്തി അനങ്ങാതെ കിടന്നോളു, മറ്റൊന്നും ചെയ്യാന്‍ നമുക്കില്ല , ഇബ്രാഹിം പറഞ്ഞു. ഞങ്ങള്‍ ഒട്ടക പക്ഷിയെ പോലെ മണലില്‍ തല താഴ്ത്തി കിടന്നു.അല്പം കയിഞ്ഞപ്പോള്‍ സീല്‍ക്കാരം പതിയെ പതിയെ ഞങ്ങളെ സമീപിച്ചു. പേടികൊണ്ട് എന്റെ ശരീരം ശരിക്കും വിരയ്ക്കുന്നുണ്ടയിരിന്നു . ആ ആയിരത്തില്‍ ഏതെങ്കിലും ഒന്നിന്റെ പല്ല് എന്റെ ദേഹത്ത് എവിടെയെങ്കിലും ഒന്ന് പൂളിയാല്‍ പിന്നെ പത്ത് നിമിഷങ്ങള്‍ മതി എല്ലാം അവസാനിക്കാന്‍. മനസ്സില്‍ അല്ലാഹുവിനെ ഓര്‍ത്ത് കിടന്നു. അവ ഞങ്ങളുടെ മുകളിലൂടെ ഇഴഞ്ഞു നീങ്ങി ഓരോന്നും സ്പര്‍ശിക്കുമ്പോള്‍ ഒരു തീക്കൊള്ളി കൊണ്ട് തോടുന്നപോലെ എന്റെ ദേഹം പൊള്ളി."
Labels:
ലേഖനം
Sunday, 8 May 2011
Saturday, 7 May 2011
സ്ത്രീകള്‍തന്നെ സ്വയം മാന്യതയും അഭിമാനവും സൃഷ്ടിക്കാന്‍ തയാറാകണം.

പരസ്യങ്ങളിലും ചലച്ചിത്രങ്ങളിലും സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നതിനെതിരെ വനിതാ കമീഷന് സര്‍വേ നടത്തുന്നതായി പത്രവാര്‍ത്ത.
സിനിമ, സീരിയല്‍, സോപ്പ്, ഷാമ്പൂ പോലത്തെ വില്പനച്ചരക്കുകളുടെ പരസ്യങ്ങളില്‍ സ്ത്രീകള്‍ അര്‍ധനഗ്നരായി അഭിനയിക്കാന്‍ ഏറെ താല്പര്യപ്പെടുകയാണ്. പണത്തിനും പ്രശസ്തിക്കുംവേണ്ടി ഏതു തരം അശ്ലീലതക്കും ചില സ്ത്രീകള്‍ തയാറായി നില്ക്കുമ്പോള്, പണം കൊയ്യാന്‍ വെമ്പല്‍കൊണ്ട് നില്ക്കുന്ന പരസ്യക്കമ്പനികളും സിനിമാ നിര്‍മാതാക്കളും വേണ്ട തരത്തില്‍ മുതലെടുക്കുന്നു. ഈ അശ്ലീല പ്രദര്‍ശനത്തില്‍നിന്ന് ഓരോ സ്ത്രീയും മാറിനിന്നാല്‍തന്നെ ഈ പ്രശ്നത്തിന് പരിഹാരമാകും.നല്ല കുടുംബത്തിലുള്ള സൗന്ദര്യവതികളായ സ്ത്രീകള്‍ ധാരാളം നാട്ടിലുണ്ട്. അവരൊന്നും സോപ്പ്, ചീപ്പ്, ആഭരണ ശാലകള്‍, സിനിമ, സീരിയലുകള്‍ക്കുവേണ്ടി നഗ്നത പ്രദര്‍ശിപ്പിച്ച് ചിത്രീകരണത്തിനായി നിന്നുകൊടുക്കുന്നില്ല. ഭാരതത്തില്‍ സ്ത്രീത്വത്തിന് ഉണ്ടായിരുന്ന മാന്യത പാശ്ചാത്യരുടെ സംസ്കാരത്തിനനുസരിച്ച് തകിടം മറിച്ചിരിക്കുന്നു. പത്രാധിപന്മാരെയും സിനിമാ നിര്‍മാതാക്കളെയുമല്ല ഉപദേശിക്കേണ്ടത്, സ്ത്രീകളെയാണ് ബോധവത്കരിക്കേണ്ടത്. സ്ത്രീകള്‍തന്നെ സ്വയം മാന്യതയും അഭിമാനവും സൃഷ്ടിക്കാന്‍ തയാറാകണം.
Labels:
ലേഖനം
Friday, 6 May 2011
Subscribe to:
Posts (Atom)















