തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Tuesday, 10 May 2011

"ആടുജീവിതം"-പുതിയൊരു അനുഭൂതി

"പെട്ടെന്ന് കണ്മുന്നില്‍ എന്തോ ഒരു ചലനം പത്യക്ഷപെട്ടു. വെള്ളം കാട്ടിക്കൊതിപ്പിക്കുന്ന മരീചികയാന്നെന്നു ആദ്യം വിചാരിച്ചത്. പിന്നെന്തോ ഒരു സീല്‍ക്കാര ശബ്ദം കേട്ടു . ഇബ്രാഹിം പറഞ്ഞതുപോലെ മണല്‍ക്കാറ്റ്‌ ആണോ എന്ന് സംശയിച്ചു. കണ്ണ് വിരിച്ചു നോക്കിയപ്പോള്‍ കാറ്റ ത്ത് തലയാട്ടി നില്‍ക്കുന്ന പൂന്തോട്ടം പോലെ എന്തോ ഒന്ന് കണ്മുന്നില്‍ ആടി ക്കളിക്കുന്നു. തന്നെയുമല്ല അത് പതിയെ മുന്നോട്ടു നീങ്ങുകയാണ്.  ഇബ്രാഹിം ഭീതികൊണ്ടു ഞരുങ്ങി. പാമ്പുകള്‍ ! അപ്പോയാണ് ശരിക്കും കാണുന്നത് .  തലയാട്ടി തലയാട്ടി മുന്നോട്ടു നീങ്ങി നീങ്ങി വരുന്ന ഒരു കൂട്ടം പാമ്പുകളാണ്ത് .  ഒന്നും രണ്ടുമല്ല ഒരുപക്ഷെ അഞ്ഞൂറോ ആയിരമോ പാമ്പുകള്‍ ഒന്നിച് . ഞാനൊരിക്കലും കാണുകയോ മറ്റോ ചെയ്യാത്ത മറ്റൊരു കാഴ്ച.  ഒരു വലിയ സൈ ന്യത്തിന്‍റെ പടപ്പുറപ്പാട് പോലെ മരുഭൂമിയിലെ പൊടി ഇളക്കിമാരിച്ചാണ് അവയുടെ വരവ് . മുന്നില്‍ സൈന്യാതിപനെ പോലെ ഒരു നെടുവിരിയന്‍ തല ഉയര്തിപിടിച് . പിന്നാലെ മറ്റെനേകം ഭടന്മ്മാര്‍! മണലില്‍ തല്പൂഴ്ത്തി അനങ്ങാതെ കിടന്നോളു,  മറ്റൊന്നും ചെയ്യാന്‍ നമുക്കില്ല , ഇബ്രാഹിം പറഞ്ഞു. ഞങ്ങള്‍ ഒട്ടക പക്ഷിയെ പോലെ മണലില്‍ തല താഴ്ത്തി കിടന്നു.അല്പം കയിഞ്ഞപ്പോള്‍ സീല്‍ക്കാരം പതിയെ പതിയെ ഞങ്ങളെ സമീപിച്ചു. പേടികൊണ്ട് എന്‍റെ ശരീരം ശരിക്കും വിരയ്ക്കുന്നുണ്ടയിരിന്നു . ആ ആയിരത്തില്‍ ഏതെങ്കിലും ഒന്നിന്‍റെ പല്ല് എന്‍റെ ദേഹത്ത് എവിടെയെങ്കിലും ഒന്ന് പൂളിയാല്‍ പിന്നെ പത്ത്‌ നിമിഷങ്ങള്‍ മതി എല്ലാം അവസാനിക്കാന്‍. മനസ്സില്‍ അല്ലാഹുവിനെ ഓര്‍ത്ത് കിടന്നു. അവ ഞങ്ങളുടെ മുകളിലൂടെ ഇഴഞ്ഞു നീങ്ങി ഓരോന്നും സ്പര്‍ശിക്കുമ്പോള്‍ ഒരു തീക്കൊള്ളി കൊണ്ട് തോടുന്നപോലെ എന്‍റെ ദേഹം പൊള്ളി."

കമ്പ്യൂട്ടറുമായി അടുത്തതുമുതല്‍ വായന എന്‍റെ കൂടെ നിന്ന് വിട്ടു പോയിരിന്നു. ഈയിടെയാണ് ദോഹയില്‍ ബെന്യാമീന്‍ എന്ന ആള്‍ക്ക് ഒരു സ്വീകരണവും മറ്റും നല്‍കുന്നത് എന്‍റെ ശ്രദ്ധയില്‍ പെടുന്നത് . "ആടുജീവിതം"      എന്ന എന്തോ ഒരു വലിയ സംഭവം നടന്നുപോലും . പിന്നെ എന്‍റെ ശ്രദ്ധ അതിലേക്കായി . എന്താണ് അതിന്‍റെ പ്രത്യേകത. അങ്ങനെ ഇന്റര്‍നെറ്റില്‍ പോയി അതിന്‍റെ കോപ്പി ഉണ്ടോ എന്ന് തിരക്കി . അതാ കിടക്കുന്നു . പി ഡി എഫ്‌ ഫയല്‍ .  എല്ലാ പേജും പ്രിന്‍റ് അടിച്ചു. വീട്ടില്‍ പോയി ഒറ്റയിരിപ്പിനു ഫുള്‍ വായിച്ചു തീര്‍ത്തു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. ഭാര്യ കുട്ടിയെ നോക്കാന്‍ പറഞ്ഞിട്ട് എന്നെ ഏല്‍പ്പിച്ചു പ്പോയി. മുറ്റത്ത് നിന്ന് അവന്‍ അങ്ങനെ കളിയ്ക്കുന്നു. എന്‍റെ ശ്രദ്ധ മുഴുവന്‍ ആടുജീവിതത്തില്‍ ലയിച്ചുപോയിരിന്നു. നിറയെ ആടുകളും, ഒട്ടകങ്ങളും, മറ്റുമായിരിന്നു.   അതിനിടയ്ക്ക് കുട്ടി മുറ്റത്ത് വീണു. ഭാര്യ എന്തൊക്കെയോ പറയുന്നുണ്ട്‌ . ഒന്നും എന്‍റെ മനസ്സില്‍ തറിയ്ക്കുന്നില്ല . മനസ്സ് മുഴുവന്‍ നജീബും, അവന്‍റെ പരിസരമായ മരുഭൂമിയുംമാണ്  ഉള്ളത് .

ഈയിടെ "മാധ്യമം"ത്തില്‍ ആരോ എഴുതിയത് പോലെ അറബികളെ  ഇടിച്ചു താഴ്ത്തുന്ന ഒന്നും തന്നെ ആടുജീവിതത്തില്‍ എനിയ്ക്ക് കാണാന്‍ കയിഞ്ഞിട്ടില്ല. എല്ലാ സമൂഹത്തിലും നന്മയുണ്ടെകില്‍ അതോടപ്പം തന്നെ ചീത്ത സംസ്കാരവും കണ്ടു വരുന്നുണ്ട്‌ . നജീബു അങ്ങനെയായതു അവന്‍റെ അറബിയെ കുറ്റം പറയാന്‍ പറ്റില്ല കാരണം ഏറെ കുറെ ആ അറബിയും അങ്ങനെ തന്നെയാണ് അവിടെ ജീവിതം നയിച്ചത് എന്ന് വേണം കരുതാന്‍ .....
ആട് ജീവിതം  എന്ന കഥയുടെ അല്ല നജീബിന്റെ ജീവിതത്തെ ആസ്പതമാകിയെടുത്ത്  ഈ ആവിഷ്കാരം എന്തുകൊണ്ടും മികച്ചതാണ് . കാരണം അതില്‍ കഥാകാരന്‍ ഒരിക്കലും രസിപ്പിക്കാന്‍ വേണ്ടി കൈ കടത്തല്‍ നടത്തിയിട്ടില്ല എന്ന് തന്നെ പറയാം ......പൊള്ളുന്ന ജീവിതം അങ്ങനെ തന്നെ കടലാസ്സില്‍ പതിപ്പിച്ചു അത്ര തന്നെ. എന്നാല്‍ അതിന്‍റെ ക്ലയിമാക്സ് എന്നെ വളരെയേറെ വേദനിപ്പിച്ചു. കാരണം നജീബു ശരിക്കും ആ അറബിയുടെ വിസയില്‍ അല്ല വന്നത് . എയര്‍പോര്‍ട്ടില്‍ ആരെയോ കൂട്ടാന്‍ വന്ന അറബി ആളെ കാണാതെ കിട്ടിയവനെ കൊണ്ടുപോയതാണ് . എന്നിരിന്നാലും കഥ എന്തായാലും നടക്കും. കാരണം നജീബ് അല്ലെങ്കില്‍ വേറെയാരെങ്കിലും അവിടെ ഉണ്ടാകുമായിരിന്നു.......

എന്‍റെ മാന്യ ബ്ലോഗര്‍മാരോട് പറയാനുള്ളത്‌ ഈ പ്രവാസ ജീവിതത്തില്‍ നിങ്ങള്‍ ഒരിക്കലും ഈ ബുക്ക്‌  കാണാതെ പോകരുത് ..........വായിക്കുക അനുഭവിക്കുക ......ഭാവുകങ്ങള്‍ നജീബിനും പിന്നെ ബെന്യാമിനും.........            

No comments:

Post a Comment