തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Sunday, 19 June 2011


സഹായിച്ചവര്‍ക്കെല്ലാം നന്ദി 

Monday, 13 June 2011

അക്ഷരമെഴുതാന്‍ വിസ്സമ്മതിച്ച മൂന്നരവയസ്സുകാരന് പിതാവിന്റെ ക്രൂരമര്‍ദനം

അക്ഷരങ്ങളെ നിങ്ങള്‍ ഇത്ര ഭീകരങ്ങളോ !
'ആ ' എന്നെഴുതാന്‍ ആക്രോശിച്ചത് എന്തിനാണ്
എന്റുമ്മയുടെ അടിവയറ്റില്‍ അസ്തമിച്ചുപോയ ആ കുഞ്ഞനുജന്‍ !
അവന്‍ ഈ അക്ഷരങ്ങളില്‍ നിന്നും രക്ഷപ്പെട്ടു !
എന്നെ ഡോക്ടരാക്കാന്‍ !
എന്നെ കലക്ടരാക്കാന്‍ !
പണം വാരുന്ന യന്ത്രമാക്കാന്‍ !
ഇല്ല ,,,
എനിക്കറിയാം എഴുതാതെ എഴുതാനും
വായിക്കാതെ വായിക്കാനും
നിങ്ങള്‍ കാണുന്ന അക്ഷരത്തിന്റെ വിലയല്ല എന്റെ അക്ഷരങ്ങള്‍ !
നിങ്ങള്‍ പറയുന്ന വായനയല്ല എന്റെ വായന
നിങ്ങളെല്ലാം എന്റെ മുന്നില്‍ കുറ്റ വാളികലാണ്
ഈ പീഡനം നിങ്ങള്‍ എന്നും നിങ്ങളുടെ കുട്ടികളോട് ചെയ്യുന്നു !
ഈ പിതാവ് നിങ്ങള്‍ ഓരോരുത്തരുമാണ് !



(കടപ്പാട് :അഫ്സല്‍ കെ ഷാജഹാന്‍ )

Thursday, 9 June 2011

മഅദനിയെ വിമോചിപ്പിക്കുക.


രാംദേവ് അണികളെ ആയുധമണിയിക്കാന്‍ പോകുന്നു. രാജ്യം ഭരിക്കുന്ന സര്‍ക്കാറിനെതിരെ കലാപം കൂട്ടുമെന്ന് പ്രഖ്യാപിച്ചു. സന്യാസിയെന്നല്ലാതെ ഭീകരനെന്ന് നമ്മുടെ പത്രങ്ങളൊന്നും ഇയാളെ വിശേഷിപ്പിച്ചത് കണ്ടില്ല.  'ദേശസ്നേഹികളായ' സംഘികള്‍ക്ക് ഈ ഭീകരനെ സംരക്ഷിക്കേണ്ടത് അനിവാര്യമാവാം. പക്ഷേ ജനാധിപത്യ ഭരണകൂടത്തിനും അതിന്റെ തൂണുകളായ മാധ്യമങ്ങള്‍ക്കും ഇത്തരം അതിഭീകരന്മാരെ സംരക്ഷിക്കേണ്ട കാര്യമെന്തുണ്ട്. മഅ്ദനി ഇത്ര ഭീകരമായ ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. പക്ഷേ പതിനൊന്നാം വര്‍ഷവും തടവിലാണ്. 

മഅദനിയെ  വിമോചിപ്പിക്കുക. രാംദേവിനെ തുറുങ്കിലടക്കുക.

മഅദനി വിമോചന കാമ്പയിനില്‍ പങ്കാളിയാവുക നിങ്ങളും

Saturday, 4 June 2011

ഞാന്‍ ആരാണ് ..........?

ഞാന്‍ ആരാണ് ..........?
ഒരു പ്രവാസിയാണ്............
ഒരു വ്യക്തിയാണ്
വ്യക്തമായ രാഷ്ട്രീയ കഴ്ചപ്പടുള്ളവന്‍
ധാരാളം സ്വത്ത്‌ ഉള്ളവന്‍
സാമൂഹ്യപ്രവര്‍ത്തകന്‍
പ്രമാണി
അന്തസ്സുള്ളവന്‍
അഭിമാനി
കൊട്ടാരം സമാനം വീടുള്ളവന്‍
പോകാനും വരാനും കാറുകള്‍
ഭാര്യ
കുട്ടികള്‍
ബിസ്നസ് സ്ഥാപനങ്ങള്‍
റിയല്‍ എസ്റ്റേറ്റ്‌
ചുറ്റും ആശ്രിതര്‍
 ...............................................................................................................................................................
എന്നിട്ടും എന്ത്യേ മനുഷ്യ നീ നിന്‍റെ ആര്‍ത്തി അവസാനിപ്പിക്കത്തത് . നിനക്ക് എന്തുകൊണ്ട് ഈ പുല്‍ക്കൊടിക്ക് കിട്ടുന്ന "സ്വസ്ഥത" കിട്ടാത്തത് ...ചിന്തിക്കു..........നീ വെറും നിസ്സാരനായ ഒരു താല്‍കാലിക ജീവിതത്തിന്‍റെ ഉടമയാകുന്നു ......

Friday, 3 June 2011


Friday, 27 May 2011

കുറ്റ്യാടിയിലെ നക്ഷത്രത്തിനു ഒരു പൊന്‍ തൂവ്വല്‍ കൂടി

ഖത്തര്‍:--  ബാലഗായകന്‍ നാദിര്‍ അബ്ദുല്‍ സലാമിന് ഗായക പ്രതിഭ പുരസ്‌കാരം ലഭിച്ചു. യുഎന്‍ പരിസ്ഥിതി വകുപ്പിന്റെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  ഖത്തറില്‍ സംഘടിപ്പിച്ച മത്സരത്തിലാണ് നാദിര്‍ അബ്ദുസ്സലാമിനെ ഗായക പ്രതിഭയായി തിരഞ്ഞെടുത്തത്.
വിവിധ രാജ്യങ്ങളില്‍നിന്നായി 40 ഓളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഖത്തറിന്റെ എക്കാലത്തെയും പ്രശസ്ത ഗാനമായ അല്ലായാ ഉംരീ ഖത്തര്‍... എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചാണ് നാദിര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഖത്തര്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂള്‍ ഒന്‍പതാംക്‌ളാസ് വിദ്യാര്‍ഥിയാണ് നാദിര്‍ അബ്ദുല്‍ സലാം.


Saturday, 21 May 2011


Tuesday, 17 May 2011

മഹല്ലുകള്‍ മൌനം പാലിക്കുന്നുവോ? അതോ!!!


ഇസ്‌ലാമിക ഭരണം നിലനിന്നിരുന്ന പ്രദേശങ്ങളില്‍ ഖലീഫമാരുടെ പ്രതിനിധികളായിരുന്ന ഖാദിമാരും ഗവര്‍ണര്‍മാരും ഭരിച്ചിരുന്ന ചെറിയ പ്രദേശങ്ങളെയാണ്‌ മഹല്ലുകള്‍ എന്ന്‌ വിളിച്ചിരുന്നത്‌. ഇന്ന്‌ ഒരു ജുമുഅത്ത്‌ പള്ളിയുടെയും ഒരു കമ്മിറ്റിയുടെയും പ്രവര്‍ത്തന പരിധിയില്‍ നിലകൊള്ളുന്ന പ്രാദേശിക മുസ്‌ലിം സാമൂഹികഘടനയെയാണ്‌ മഹല്ല്‌ എന്ന്‌ വിളിക്കുന്നത്‌.
പ്രത്യേക പരിധികള്‍ നിശ്ചയിച്ച്‌ അടയാളപ്പെടുത്തിയ ഒരു പ്രദേശത്തെ വ്യക്തികളും കുടുംബങ്ങളുമടങ്ങുന്ന ഒരു സമൂഹമാണ്‌ മഹല്ലുകള്‍ക്ക്‌ കീഴില്‍ വരുന്നത്‌. ഈ പ്രദേശത്തെ മുസ്‌ലിംകളുടെ നിര്‍ബന്ധിതവും ഐഛികവുമായ മതാനുഷ്‌ഠാനങ്ങള്‍ക്കും പ്രാഥമിക മതവിദ്യാഭ്യാസത്തിനും സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുക, വിവാഹങ്ങള്‍ നടത്തിക്കൊടുക്കുക, പ്രദേശത്തെ മുസ്‌ലിംകള്‍ മരണപ്പെട്ടാല്‍ അനന്തര കര്‍മങ്ങള്‍ക്കുള്ള അവസരങ്ങളുണ്ടാക്കുക തുടങ്ങിയവയാണ്‌ ഇന്നത്തെ മഹല്ലുകളുടെ അടിസ്ഥാന ലക്ഷ്യമായി കണ്ടുവരുന്നത്‌. കേരളത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന്‌ മഹല്ലുകള്‍ നിലവിലുണ്ട്‌. മുസ്‌ലിം ഹൃദയങ്ങളില്‍ ഇവക്ക്‌ അര്‍ഹമായ സ്വാധീനവും അംഗീകാരവുമുണ്ട്‌. ചില മഹല്ലുകള്‍ക്ക്‌ കീഴില്‍ ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ താമസിച്ചുവരുന്നു. വിപുലമായ സംവിധാനങ്ങളും സ്ഥാപനങ്ങളും സാമ്പത്തിക സൗകര്യങ്ങളുമുള്ളവയും കഷ്‌ടിച്ച്‌ മാത്രം മുന്നോട്ടുപോകുന്നവയും കൂട്ടത്തിലുണ്ട്‌. വ്യവസ്ഥാപിതമായ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും ഏകീകൃത പ്രവര്‍ത്തനങ്ങളുടെയും അഭാവം കാരണം ഇത്രയും ഭദ്രമായ ഒരു സംവിധാനം വേണ്ടരൂപത്തില്‍ ഉപയോഗപ്പെടുത്തുന്നേടത്ത്‌ പല മഹല്ലുകളും പരാജയത്തിലാണ്‌.

Tuesday, 10 May 2011

"ആടുജീവിതം"-പുതിയൊരു അനുഭൂതി

"പെട്ടെന്ന് കണ്മുന്നില്‍ എന്തോ ഒരു ചലനം പത്യക്ഷപെട്ടു. വെള്ളം കാട്ടിക്കൊതിപ്പിക്കുന്ന മരീചികയാന്നെന്നു ആദ്യം വിചാരിച്ചത്. പിന്നെന്തോ ഒരു സീല്‍ക്കാര ശബ്ദം കേട്ടു . ഇബ്രാഹിം പറഞ്ഞതുപോലെ മണല്‍ക്കാറ്റ്‌ ആണോ എന്ന് സംശയിച്ചു. കണ്ണ് വിരിച്ചു നോക്കിയപ്പോള്‍ കാറ്റ ത്ത് തലയാട്ടി നില്‍ക്കുന്ന പൂന്തോട്ടം പോലെ എന്തോ ഒന്ന് കണ്മുന്നില്‍ ആടി ക്കളിക്കുന്നു. തന്നെയുമല്ല അത് പതിയെ മുന്നോട്ടു നീങ്ങുകയാണ്.  ഇബ്രാഹിം ഭീതികൊണ്ടു ഞരുങ്ങി. പാമ്പുകള്‍ ! അപ്പോയാണ് ശരിക്കും കാണുന്നത് .  തലയാട്ടി തലയാട്ടി മുന്നോട്ടു നീങ്ങി നീങ്ങി വരുന്ന ഒരു കൂട്ടം പാമ്പുകളാണ്ത് .  ഒന്നും രണ്ടുമല്ല ഒരുപക്ഷെ അഞ്ഞൂറോ ആയിരമോ പാമ്പുകള്‍ ഒന്നിച് . ഞാനൊരിക്കലും കാണുകയോ മറ്റോ ചെയ്യാത്ത മറ്റൊരു കാഴ്ച.  ഒരു വലിയ സൈ ന്യത്തിന്‍റെ പടപ്പുറപ്പാട് പോലെ മരുഭൂമിയിലെ പൊടി ഇളക്കിമാരിച്ചാണ് അവയുടെ വരവ് . മുന്നില്‍ സൈന്യാതിപനെ പോലെ ഒരു നെടുവിരിയന്‍ തല ഉയര്തിപിടിച് . പിന്നാലെ മറ്റെനേകം ഭടന്മ്മാര്‍! മണലില്‍ തല്പൂഴ്ത്തി അനങ്ങാതെ കിടന്നോളു,  മറ്റൊന്നും ചെയ്യാന്‍ നമുക്കില്ല , ഇബ്രാഹിം പറഞ്ഞു. ഞങ്ങള്‍ ഒട്ടക പക്ഷിയെ പോലെ മണലില്‍ തല താഴ്ത്തി കിടന്നു.അല്പം കയിഞ്ഞപ്പോള്‍ സീല്‍ക്കാരം പതിയെ പതിയെ ഞങ്ങളെ സമീപിച്ചു. പേടികൊണ്ട് എന്‍റെ ശരീരം ശരിക്കും വിരയ്ക്കുന്നുണ്ടയിരിന്നു . ആ ആയിരത്തില്‍ ഏതെങ്കിലും ഒന്നിന്‍റെ പല്ല് എന്‍റെ ദേഹത്ത് എവിടെയെങ്കിലും ഒന്ന് പൂളിയാല്‍ പിന്നെ പത്ത്‌ നിമിഷങ്ങള്‍ മതി എല്ലാം അവസാനിക്കാന്‍. മനസ്സില്‍ അല്ലാഹുവിനെ ഓര്‍ത്ത് കിടന്നു. അവ ഞങ്ങളുടെ മുകളിലൂടെ ഇഴഞ്ഞു നീങ്ങി ഓരോന്നും സ്പര്‍ശിക്കുമ്പോള്‍ ഒരു തീക്കൊള്ളി കൊണ്ട് തോടുന്നപോലെ എന്‍റെ ദേഹം പൊള്ളി."

Sunday, 8 May 2011

Saturday, 7 May 2011

സ്ത്രീകള്‍തന്നെ സ്വയം മാന്യതയും അഭിമാനവും സൃഷ്ടിക്കാന്‍ തയാറാകണം.

പരസ്യങ്ങളിലും ചലച്ചിത്രങ്ങളിലും സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നതിനെതിരെ വനിതാ കമീഷന്‍ സര്‍വേ നടത്തുന്നതായി പത്രവാര്‍ത്ത.
സിനിമ, സീരിയല്‍, സോപ്പ്, ഷാമ്പൂ പോലത്തെ വില്‍പനച്ചരക്കുകളുടെ പരസ്യങ്ങളില്‍ സ്ത്രീകള്‍ അര്‍ധനഗ്‌നരായി അഭിനയിക്കാന്‍ ഏറെ താല്‍പര്യപ്പെടുകയാണ്. പണത്തിനും പ്രശസ്തിക്കുംവേണ്ടി ഏതു തരം അശ്ലീലതക്കും ചില സ്ത്രീകള്‍ തയാറായി നില്‍ക്കുമ്പോള്‍, പണം കൊയ്യാന്‍ വെമ്പല്‍കൊണ്ട് നില്‍ക്കുന്ന പരസ്യക്കമ്പനികളും സിനിമാ നിര്‍മാതാക്കളും വേണ്ട തരത്തില്‍ മുതലെടുക്കുന്നു. ഈ അശ്ലീല പ്രദര്‍ശനത്തില്‍നിന്ന് ഓരോ സ്ത്രീയും മാറിനിന്നാല്‍തന്നെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.
നല്ല കുടുംബത്തിലുള്ള സൗന്ദര്യവതികളായ സ്ത്രീകള്‍ ധാരാളം നാട്ടിലുണ്ട്. അവരൊന്നും സോപ്പ്, ചീപ്പ്, ആഭരണ ശാലകള്‍, സിനിമ, സീരിയലുകള്‍ക്കുവേണ്ടി നഗ്‌നത പ്രദര്‍ശിപ്പിച്ച് ചിത്രീകരണത്തിനായി നിന്നുകൊടുക്കുന്നില്ല. ഭാരതത്തില്‍ സ്ത്രീത്വത്തിന് ഉണ്ടായിരുന്ന മാന്യത പാശ്ചാത്യരുടെ സംസ്‌കാരത്തിനനുസരിച്ച് തകിടം മറിച്ചിരിക്കുന്നു. പത്രാധിപന്മാരെയും സിനിമാ നിര്‍മാതാക്കളെയുമല്ല ഉപദേശിക്കേണ്ടത്, സ്ത്രീകളെയാണ് ബോധവത്കരിക്കേണ്ടത്. സ്ത്രീകള്‍തന്നെ സ്വയം മാന്യതയും അഭിമാനവും സൃഷ്ടിക്കാന്‍ തയാറാകണം.

Friday, 6 May 2011

ഇലക്ഷന്‍ റിസള്‍ട്ട് ...

നാട്ടിലെ "സ്വകാര്യ " ചാനലുമായി ചേര്‍ന്ന്  തിര നിങ്ങള്‍ക്ക് തല്‍സമയം നാട്ടിലെ നിയമ സഭാ തെരഞ്ഞടുപ്പ് വാര്‍ത്തകള്‍  അപ്പപ്പോള്‍ എത്തിക്കുന്നു ...കാത്തിരിക്കു ...................

Friday, 29 April 2011

എന്‍ഡോസള്‍ഫാന്‍ നിരോധം -വി എസ്നു അഭിവാദ്യങ്ങള്‍

ഒരു ഭരണത്തെകുറിച്ചും ഭരണാധികാരികളുടെ നിലപാടുകളെ കുറിച്ചും ഇത്രയേറെ വേദനിക്കുന്ന ഒരു ജനവിഭാഗം ഒരു പക്ഷേ ഇന്ത്യയിൽ മാത്രമെ കാണുകയുള്ള്.എൻഡോസൾഫാന്റെ കാര്യത്തിൽ കേന്ദ്രഭരണാധികാരികൾ സ്വീകരിച്ച എല്ലാ നാടകങ്ങളും സ്റ്റോക്ഹോം കൺവെൻഷനോടുകൂടി ഇവിടെ തകർന്നിരിക്കുന്നു.തിരഞ്ഞെടുത്ത ഭരണാധികാരികൾ പകരമായി ജനങ്ങൾക്ക് നൽകിയ ക്രൂരമായഉപദ്രവം ,അതിൽ ഒടുങ്ങിയവരുടെ കണ്ണീർ ,ശേഷിക്കുന്ന മൃതജീവനുകൾ ഈ കഴ്ചകൾ ഒരു വികാരവും ഇവരിൽ ജനിപ്പിക്കുന്നില്ലേ..? ലോകാരാജ്യങ്ങൾ മുഴുവനും ഏകസ്വരത്തിൽ നിരോധനം ആവിശ്യപ്പെടുമ്പോളും വീണ്ടും ഇതു ഉപയോഗിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ് നമ്മുടെ അധികാരി വർഗ്ഗം .എൻഡോസൾഫാന്റെ ഇരകളെല്ലാം ഇന്നാട്ടിലെ പാവങ്ങളാണ്,വെറും പട്ടിണിപാവങ്ങൾ .നമ്മുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന വെള്ളപേപ്പറിൽ പെൻസിലുകൊണ്ടു കോറിയ കറുത്തവരപോലെയുള്ള മെലിഞ്ഞ ആൾരൂപങ്ങൾ .സമ്പന്നരെയും ,ഭൂപ്രമാണികളെയും വൻകിട കച്ചവടക്കാരെയും ഇതു ബാധിക്കുന്നതല്ല .അതുകൊണ്ട് തന്നെ ഈ പാവങ്ങളുടെ കണ്ണീരും ,വേദനകൊണ്ടുള്ള നിലവിളീയും അവൻ ഉഴുതിട്ട ഈ മണ്ണിലേക്ക് തന്നെ പുറംലോകമറിയാതെ അമർന്നൊടുങ്ങി.എപ്പോഴൊ വേദനയുടെ നിലവിളികൾ ഉയർന്നപ്പോൾ സമാനജീവികൾ അറിഞ്ഞതാണ് ഇന്നു ഇതു നിരോധിക്കാൻ കാരണമായത്. എന്നാലും ഈ കാര്യത്തിൽ നമ്മൾ ഇവരെ ഭയക്കണം പൂർണമായി ഇവർ ഈ കീടനാശിനി നിരോധിക്കില്ല .നിരോധനത്തിൽ ഇളവുകൾ ആവിശ്യപ്പെടുന്നവരുടെ മനസിലിരുപ്പ് എന്താണന്ന് ഉണർന്നിരിക്കുന്നവർക്കറിയാം .നമുക്ക് ഉണർന്നിരിക്കാം (കടപ്പാട്:പാവപ്പെട്ടവന്‍)

Saturday, 23 April 2011

ജോണ്‍ ബ്രിട്ടാസ് കൈരളി വിട്ടു



സി.പി.എം നിയന്ത്രിക്കുന്ന കൈരളി ടി.വി ചാനലില്‍ നിന്ന് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് രാജിവെച്ചു. എട്ടു വര്‍ഷമായി നേതൃപദവിയില്‍ തുടരുന്നതിനിടയില്‍ മാനേജ്‌മെന്റ് തലത്തിലും ജീവനക്കാര്‍ക്കിടയിലും അദ്ദേഹവുമായി പലര്‍ക്കും ഉണ്ടായിരുന്ന മാനസിക അകല്‍ച്ചയുടെ ബാക്കിയാണ് രാജി. പുതിയ ആളെ തീരുമാനിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഇതിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.  സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍നിന്ന് കൈരളിയില്‍ എത്തി ചാനല്‍ നിയന്ത്രിച്ച ബ്രിട്ടാസ് കഴിഞ്ഞ കുറെ മാസമായി രാജിക്കുള്ള ഒരുക്കത്തിലായിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി തെറ്റിപ്പിരിയാന്‍ കഴിയാത്തത്ര അടുപ്പം ബ്രിട്ടാസിനുണ്ട്.  ഏതാനും വര്‍ഷം മുമ്പ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അവഹേളിച്ച് സംസാരിച്ച വ്യവസായി ഫാരിസ് അബൂബക്കറുമായി അഭിമുഖം നടത്തിയതു മുതല്‍ പ്രശ്‌നം പുകയുന്നുണ്ട്. പരിക്കു കുറഞ്ഞ ഒഴിഞ്ഞുപോക്കിന് അക്കാലം മുതല്‍ ബ്രിട്ടാസ് ശ്രമിച്ചിരുന്നു.
 സി.പി.എമ്മിലൂടെ വളര്‍ന്ന ഒരാളെന്ന നിലയില്‍ പ്രശ്‌നരഹിതമായി ചാനലിന്റെ പടിയിറങ്ങാനുള്ള അവസരം തേടുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം പുറത്തുവന്നത്. പുതിയ ചാനലുകളുടെ തള്ളിക്കയറ്റത്തിനിടെ  കൈരളിയില്‍ അസാധാരണകൊഴിഞ്ഞു പോക്ക് നടക്കുന്നതിനിടയിലാണ് എഡിറ്റര്‍ തന്നെ രാജിവെച്ചത്. തല്‍ക്കാലം കേരളത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഇടവേള തേടുന്ന ബ്രിട്ടാസ് ദല്‍ഹിയിലോ വിദേശത്തോ പുതിയൊരു സ്ഥാപനത്തിലേക്ക് കൂടുമാറ്റം നടത്താനിരിക്കുകയാണ്.

 കൈരളി വിടുകയാണെങ്കിലും മാധ്യമരംഗത്തു തന്നെ തുടര്‍ന്നും ഉണ്ടാകുമെന്ന് ജോണ്‍ ബ്രിട്ടാസ് 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാല്‍, അടുത്ത നടപടി തീരുമാനിച്ചിട്ടില്ല. രണ്ടു മൂന്ന് ഓഫറുകള്‍ മുന്നിലുണ്ട്. കൈരളിയില്‍ തുടര്‍ന്നുകൊണ്ട് അത് മുന്നോട്ടു നീക്കാനാവില്ല. അതുകൊണ്ട് രാജിവെച്ചു. ഒരു ഇടവേളയാണ് തേടുന്നത്. അതുപക്ഷേ, പാര്‍ട്ടിക്കാരുമായി പിണങ്ങിയല്ല. പാര്‍ട്ടി അനുവദിച്ചതു പ്രകാരമാണ് തീരുമാനം. സി.പി.എമ്മിലൂടെ വളര്‍ന്ന തനിക്ക് പാര്‍ട്ടിയുമായി തെറ്റിപ്പിരിയാന്‍ കഴിയില്ല.  കൈരളിയില്‍ ഇന്നത്തെ നിലയില്‍ ഇനിയും തുടരുന്നത് തനിക്കും സ്ഥാപനത്തിനും മുരടിപ്പാണ്. ചാനല്‍ വളര്‍ന്നു. ഇനി വളര്‍ച്ചയുടെ മറ്റൊരു ഘട്ടമാണ് മുന്നില്‍. അതിന് കൂടുതല്‍ പ്രഫനഷല്‍ മികവ് സമ്പാദിക്കാനാണ് ഇപ്പോള്‍ എടുത്ത തീരുമാനം. പാര്‍ട്ടിയുടെ അനുമതി തേടി. ഇപ്പോള്‍ അനുവദിച്ചു. ഏതൊരു സ്ഥാപനത്തില്‍നിന്നും ഉടക്കിയേ പോകാന്‍ പറ്റൂ എന്ന ചിന്താഗതി തനിക്കില്ല. വി.എസ്. അച്യുതാനന്ദനുമായോ മറ്റാരെങ്കിലുമായോ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വിശദീകരിച്ചു.

"തണല്‍" "തിര"യില്‍ അലിഞ്ഞ നേരം .........

ഖത്തര്‍ ബ്ലോഗേഴ്സ്-മീറ്റ് നടക്കുന്ന സമയത്ത്‌ "തണല്‍" നായകന്‍ "തിര"യെ ഒരുപാട് ക്ഷണിച്ചതാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി . എന്നാല്‍ എഴുതിയ വാക്കുകളും വരകളും ഗൌരവമായി എടുക്കത്തതുകൊണ്ടും ബ്ലോഗിനെ ജീവിതത്തിന്‍റെ ഭാഗമാക്കത്തതുകൊണ്ടോ എന്തോ അതിനു പോകാന്‍ പറ്റിയില്ല തിരയ്ക്ക്. അതിനു ശേഷം തണലിനെ ഭയന്ന് ഓടിയോളിച്ചതായിരിന്നു തിര.

ഇന്നലെ രാത്രി (21/04/2011) ബഹ്‌റൈന്‍ ബ്ലോഗിണിയുടെ ഭര്‍ത്താവ് ഇവിടെ ബിസ്നസ്  ആവിശാര്‍ത്ഥം വന്നപ്പോള്‍  അവിചാരിതമായി  കാണാനും പരിചയപ്പെടാനും പറ്റി തണലിനെ. അതിനു വേദിയോരിക്കിയതാകട്ടെ മുന്‍ ഖത്തര്‍ എയര്‍ലൈന്‍ മേധാവിയും കുടുംബവുംമായിരിന്നു.   ഭക്ഷണം അക്ത്താക്കികൊണ്ടിരിക്കുമ്പോള്‍ തണലിനെ ഞാന്‍ എല്ലാവര്‍ക്കും വിരിച്ചു കൊടുത്തു. തിരയും തണലും വളരെയധികം അടുത്താണ് ഉള്ളതെങ്കിലും കാണാന്‍ പറ്റിയത് ഇങ്ങനെയാണ്. തണല്‍ വിരിക്കുന്നത് തിരയുടെ വീടിന്‍റെ അടുത്താണ്. തിര അതിന്‍റെ വീട്, തണലിന് ദൂരെനിന്നു കാണിച്ചുകൊടുത്തു. കാരണം അടുത്ത് നിന്ന് കാണിച്ചാല്‍ തിരയില്‍ സല്‍ക്കരിക്കെണ്ടി വരും  എന്ന പേടി ........

തണലിനെ കുടുംബ സമേതം തിര വീട്ടിലേക്കു ക്ഷണിക്കുന്നു .8.00pm... മണിക്ക് തുടങ്ങിയ തിര തണല്‍ കൂടികാഴ്ച  11.00 pm വരെ നീണ്ടു നിന്ന് ..............

Monday, 18 April 2011



Friday, 15 April 2011

http://thirayil.blogspot.com

ചില സാങ്കേതിക  കാരണങ്ങളാല്‍ തിരയുടെ അഡ്രസ്‌ മാറിയിരിക്കുന്നു. പ്രയാസം നേരിട്ടതില്‍ .....ക്ഷമ ചോദിക്കുന്നു .http://thirayil.blogspot.com


Monday, 11 April 2011

തിര എക്സിറ്റ്‌ പോള്‍

കേരളത്തിലെ തെരഞ്ഞടുത്ത പ്രവാസികളില്‍ നിന്നും, തിര നടത്തിയ സര്‍വെയ്യില്‍ നിന്നുള്ള തെരഞ്ഞെടുപ്പ്ന്‍റെ റിസള്‍ട്ട്  താഴെ പറയുന്ന പ്രകാരം സംഭവിക്കാന്‍ സാധ്യതയുള്ളതായി തിര നിഗമനത്തില്‍ എത്തിയിരിക്കുന്നു.

UDF :        53 %
LDF :        43 %
Others :       4 %

Sunday, 10 April 2011

ജമാഅത്ത് 124 മണ്ഡലങ്ങളില്‍ ഇടതിനെ പിന്തുണക്കും; 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിന്

കോഴിക്കോട്: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി 124 മണ്ഡലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ പിന്തുണക്കും. 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിനായിരിക്കും പിന്തുണ. അതേസമയം, എറനാട് മണ്ഡലത്തില്‍ സംഘടന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. കാസര്‍ഗോഡ്, മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, വണ്ടൂര്‍ , കുന്ദംകുളം, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, പൂഞ്ഞാര്‍ , വൈക്കം, അടൂര്‍ , ഇരവിപുരം, വര്‍ക്കല, കഴക്കൂട്ടം, അരുവിക്കര മണ്ഡലങ്ങളിലാണ് യു.ഡി.എഫിനെ പിന്തുണക്കുക.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണം, വിപുലമായ ക്ഷേമ പദ്ധതികളും പെന്‍ഷനുകളും, പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തല്‍, താരതമ്യേന അഴിമതിരഹിത ഭരണം, ന്യൂനപക്ഷങ്ങളുടെ ന്യായമായ താല്‍പര്യങ്ങളുടെ സംരംക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ എല്‍.ഡി.എഫ് മന്ത്രിസഭ ഏറെ മുന്നിലാണെന്നും പ്രവര്‍ത്തകരുടെ കൂടി അഭിപ്രായ ശേഖരണം നടത്തിയ ശേഷമാണ് ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പില്‍ ഇത്തരം നിലപാടില്‍ എത്തിയതെന്നും അമീര്‍ ടി ആരിഫലി പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങള്‍, സംഘടനാപരമായ മുന്‍ഗണനകള്‍, മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ അഭിപ്രായം എന്നിവ പരിഗണിച്ചാണ് 15 മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു. പോണ്ടിച്ചേരി സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാഹിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പിന്തുണക്കും.

Thursday, 7 April 2011

കോണ്‍ഗ്രസ് ഒരിക്കലും ജമാഅത്തിന്റെ സഹകരണവും പിന്തുണയും തേടിയിട്ടില്ല

രാഷ്ട്രീയത്തില്‍ നേരും നെറിയും പൊതുവേ കുറഞ്ഞു വരികയാണ് .. എങ്കിലും മുഖ്യ മന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്ന രമേശ്‌ ചെന്നിത്തലയെപ്പോലുള്ളവര്‍ ദിവസേന നടത്തികൊണ്ടിരിക്കുന്ന അസത്യ വര്‍ഷങ്ങള്‍ കേള്‍ക്കുമ്പോള്‍ , ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കൂടി കോണ്‍ഗ്രസ്‌ നശിപ്പിച്ചു കുളം തോണ്ടും എന്ന് രാമചന്ദ്രന്‍ മാഷ്‌ കരഞ്ഞു പറഞ്ഞത് സത്യമായി പുലരുമോ എന്ന് ന്യായമായും സംശയിക്കാം .
====================
1. ജമായത്ത് വിഷയത്തില്‍ ചെന്നിത്തല പറഞ്ഞത് ഇങ്ങിനെ : "ജമാഅത്തിനോട് യു.ഡി.എഫിനുള്ള നിലപാടില്‍ മാറ്റമില്ല.കോണ്‍ഗ്രസ് ഒരിക്കലും ജമാഅത്തിന്റെ സഹകരണവും പിന്തുണയുംതേടിയിട്ടില്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.."
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ .. കഴിഞ്ഞ ലോക സഭ ഇലെക്ഷന്‍ സമയത്ത് ചെന്നിത്തല രഹസ്യമായി സന്ദര്‍ശനം നടത്തുന്നത് ഇന്ത്യ വിഷന്‍ ഒളി ക്യാമറയില്‍ പിടിച്ചത് ..

 
ഈ ഇലെക്ഷന്‍ അടുത്തെത്തി സമയത്ത് എം ഐ ഷാനവാസ് ജമാഅത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയത് വെറും സൗഹൃദം പുതുക്കല്‍ ആയിരുന്നത്രെ... അപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന പോലെ ചെന്നിത്തല അന്ന് രഹസ്യ സന്ദര്‍ശനം നടത്തിയത് ? അതോ .. അത് ചെന്നിത്തലക്ക് ജലദോഷം വന്നപ്പോള്‍ പിന്നെ സുഖമായി എന്ന് അറിയിക്കാന്‍ പോയത് .. അല്ലാതെന്തു ? (കടപ്പാട് :സഫ-മര്‍വ)