“മെറ്റീരിയലിസം”
ആണല്ലോ നമ്മുടെ നീതി ബോധം അളക്കാന്‍ കോടതികള്‍ ഉപയോഗിക്കുന്നത്. തെളിവുകള്‍ അതാണ്
പ്രധാനം. നമ്മുടെ ഭാരതത്തിലെ കോടതികളില്‍ 50% കേസ്സുകളും സത്യം ജയിക്കാതെ പ്രതികള്‍ ജയിച്ച
ചരിത്രമാണുള്ളത്. അത് നമ്മുടെ ജുഡീഷ്യല്‍ വിവസ്ഥയുടെ ഒരു പോരയ്മകൂടിയാണ്. ലോകത്ത്
ഏറ്റവും കുറവ് ശിക്ഷകള്‍ വിധിക്കുന്ന രാജ്യം ഏതെന്നു ചോദിച്ചാല്‍ നമുക്ക് പറയാന്‍
സാധിക്കുക സൌദി അറേബ്യ എന്നാകുന്നു. കാരണം അവിടെത്തെ കോടതികള്‍ ഇളവുകള്‍ നല്‍കുന്നതല്ല,
മറിച്ചു അവിടെ നല്‍കുന്ന ശിക്ഷ പൊതുജനങ്ങള്‍ അറിയേ തന്നെ "നടപ്പിലാക്കുന്നു". അതിനാല്‍
ജനങ്ങള്‍ ശിക്ഷയുടെ കാഠിന്യത്തെ കുറിച്ച് ബോധവാന്‍മാര്‍ ആകുന്നു. അതുവഴി കുറ്റകൃത്യങ്ങള്‍ കുറയുന്നു. നമ്മുടെ നിയമത്തിന്‍റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി നാട്ടില്‍ ദിനംപ്രതി കുറ്റകൃത്യങ്ങള്‍ കൂടുന്നു.
ഇവിടെ എവിടെയാണ്
നമുക്ക് തെറ്റിയത്. നമ്മുടെ വിവസ്ഥകള്‍ മാറേണ്ടത് അനിവാര്യമാണോ? ഇത്തരം കാര്യങ്ങള്‍
ചര്‍ച്ച ചെയ്യാന്‍ നമ്മുടെ പാര്‍ലമെന്‍റ്നു സമയം കിട്ടിയിരുന്നെങ്കില്‍... മെറ്റീരിയലിസത്തിന്‍റെ അഭാവം അല്ലെങ്കില്‍
തെളിവുകള്‍ ഉണ്ടാക്കാനും അതിനെ സ്വന്തം കാര്യത്തിനു വേണ്ടി ഉപയോഗിക്കാനും നമ്മുടെ
ഭരണകൂടം ശരിക്കും പഠിച്ചിട്ടുണ്ട്. അത് അവര്‍ പ്രതിയോഗികളുടെ നേരെ ഉപയോഗിക്കുന്നത്
നാം നിസ്സാഹയതയോടെ നോക്കി കാണുന്നു. ഒന്ന് പ്രതികരിക്കാന്‍ കൂടി നമ്മുടെ ജനം
മറന്നിരിക്കുന്നു. അവര്‍ ആരുടെയൊക്കെയോ തടവില്‍ കെട്ടപ്പെട്ടിരിക്കുന്നു എന്നുവേണം
കരുതാന്‍..
തന്‍റെടവും,
കരുത്തും, സൌന്ദര്യവും, യുവത്വവും നിറഞ്ഞു നില്‍ക്കുന്ന ഒരു യുവാവിനെ പത്ത്
പന്ത്രണ്ടു വര്‍ഷം നമ്മുടെ ജയിലില്‍ തടവിലാക്കി ഇപ്പോള്‍ കണ്ണ്, കാല് എന്നിവ
ശേഷിയില്ലാതെ, എല്ലാ രോഗങ്ങള്‍ക്കും അടിമയായി അകാല വാര്‍ദ്ധക്യം പിടിപ്പെട്ട
നമ്മുടെ കൂട്ടത്തില്‍ ഉള്ള ഒരാളെ ജയിലില്‍ അകപ്പെടുത്തിയിട്ടു ഒന്ന് പാടില്ല എന്ന്
പറയാന്‍ കൂടി ആളില്ലാത്ത ഒരു അവസ്ഥയില്‍ നീതി പീഠം കനിവ് നല്‍കും എന്ന ഒരൊറ്റ
പ്രതീക്ഷയില്‍ നില്‍ക്കുമ്പോഴും നമ്മുടെ ജുഡീഷ്യല്‍ സംവിധാനത്തിന് ഭരണകൂട
ഭീകരതയ്ക്ക് ഓശാന പാടാനെ കഴിയുന്നുള്ളൂ എന്ന യാഥാര്‍ത്ഥ്യം നമ്മെ മാറ്റി
ചിന്തിപ്പിക്കെണ്ടിയിരിക്കുന്നു. പല നിരപരാധികളും നിരപരാധികള്‍ എന്ന് കോടതി
കണ്ടെത്തുന്നത് വരെ, അവര്‍ എന്താണോ തന്‍റെ പേര്‍ക്ക് ചാര്‍ത്തിയ കുറ്റം അതിന്‍റെ
ശിക്ഷ അവര്‍ അനുഭവിച്ചു തീര്‍ത്തിരിക്കും. പിന്നെ എങ്ങനെയാണ് നമ്മുടെ ജുഡീഷ്യറി
നമുക്ക് നീതി തരും എന്ന് നാം വിശ്വസിക്കുക.
ഒരു ജനാതിപത്യ
രാജ്യത്ത് എല്ലാവര്‍ക്കും തുല്ല്യ നീതി എന്നത് ഇന്ന് നമ്മുടെ രാജ്യമായ
ഇന്ത്യയില്‍ ലഭിക്കുന്നു എന്ന് നമ്മുടെ ഭരണകൂടത്തിനു ഉറപ്പു തരാന്‍ സാധിക്കുമോ.
ഭരണകൂട ഭീകരതയ്ക്ക്
എതിരെ ഒരു നടപടിയെടുക്കുവാന്‍ നമ്മുടെ ജുഡീഷ്യറിക്ക് സാധിക്കുന്നില്ല എന്നല്ല
മറിച്ചു അവരുടെ മെറ്റീരിയലിസ്റ്റിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ക്ക്
വിധി നിര്‍ണ്ണയിക്കേണ്ടി വരുമ്പോള്‍ പലപ്പോഴും അതിനു അനുകൂലമായ സമീപനം എടുക്കേണ്ടി
വരുന്ന കാഴ്ച്ചയാണ് നാം ഒട്ടുമിക്ക കേസ്സുകളിലും കാണുന്നത്. ഈയിടെ സൌദിയില്‍
നിന്ന് ഒരു എഞ്ചിനീയറുടെ തിരോധാനം നമ്മെ ഞെട്ടിക്കെണ്ടതാകുന്നു. നമ്മുടെ പോലീസ്
അവിടെനിന്നു ആളെ പിടിക്കുകയും, എവിടെയാണ് ഉള്ളത് എന്ന് പറയാന്‍ പോലും
ഉത്തരവാദിത്വം കാണിക്കാത്ത നമ്മുടെ ഭരണകൂടം, പിന്നെ ആര്‍ക്കു വേണ്ടിയാണ് ഭരണം
കയ്യാളുന്നത്. എന്ത് സുരക്ഷയും സമാധാനവുമാണ് നമുക്ക് ഭരണകൂടം വിഭാവനം ചെയ്യുന്നത്.
ഇവിടെ പൗരന്‍മാരുടെ
ഭീതിയും ഉല്‍ക്കണ്ടയും അകറ്റാന്‍ നാം അവസാനമായി ആശ്രയിക്കുന്ന നമ്മുടെ ജുഡീഷ്യല്‍
സംവിധാനം കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പത്രങ്ങളില്‍
കൂടി പുറത്ത് വരുന്ന പൊതുവായ ചില ഇഷൂസില്‍ കോടതി നേരിട്ട് ഇടപെടുമ്പോള്‍,
എന്തുകൊണ്ട് പൗരന്‍മാരുടെ നേര്‍ക്ക് ഭരണകൂട ഭീകരത നടപ്പിലാക്കുമ്പോള്‍ കോടതിക്ക്
ഇടപെടാന്‍ പറ്റുന്നില്ല എന്നത് നമ്മെ വേദനിപ്പിക്കുന്ന ഒരു വസ്തുതയാണ്. നമ്മുടെ
ജുഡീഷ്യല്‍ സംവിധാനത്തെ കൂടുതല്‍
കരുത്തോടെ നിലനിര്‍ത്തുവാന്‍ നമ്മുടെ തെരഞ്ഞടുത്ത പ്രതിനിധികള്‍ നിയമം
ഉണ്ടാക്കപ്പെടുമ്പോള്‍ ശ്രദ്ധിക്കുമെന്ന് പ്രത്യാശിക്കാം......
Hummm...... ivane onnum purath vidarudhe...
ReplyDeleteNidhin, oru karanam parayamo vidathirkkaan?
DeleteKalu murichadum, anarogyavum theevravadham nadathan oru kuravallenkil..... Iyalkke niyamathinde oru anukoolyavum nalkarudhe.
Deleteഅന്തമായ വിരോധം, അറിവില്ലായ്മ, മീഡിയകള്‍ സൃഷ്ടിച്ച ഭീകരത, ഇതൊക്കെയാണ് നിതിന്‍ പോലുള്ള വ്യക്തികളെ സ്വാധീനിക്കുന്നത് . എന്നാല്‍ യഥാര്‍ത്ഥ്യം എന്തെന്ന് എന്‍റെ സഹോദരന്‍ നിതിന്‍ മനസ്സിലാക്കണം .
ReplyDeleteനല്ല ഒരു പോസ്റ്റ് ....
ReplyDeleteനന്ദി ഷാഹിദ അമ്മായീ ........
ReplyDeleteപിള്ളേടെ കാര്യം മുണ്ടിയാല്‍ , കൊട്ടാരക്കരയില്‍ കാലു കുത്തിയാല്‍ ഞങ്ങള്‍ കൊട്ടേഷന്‍കാരെ പറഞ്ഞു വിടുമേ...:))
ReplyDeleteഇയാള്‍ ഉള്ളത് മറന്നുപ്പോയി ഇനി മുതല്‍ ശ്രദ്ധിക്കാമേ .....ഒന്നും ചെയ്യരുത്.......
Delete"നമ്മുടെ രാജ്യത്ത് വ്യക്തികള്‍ക്ക്, സാമൂഹിക സ്റ്റാറ്റസ് അനുസരിച്ച് ശിക്ഷയുടെ കാലാവധിയും മറ്റും നിര്‍ണ്ണയിക്കേണ്ടി വരുന്നു . ഇവിടെ കോടതികള്‍ക്ക് പരിമിധികള്‍ ധാരാളമാണ്."
ReplyDeleteഈ പരിമിതികള്‍ ഇല്ലാതാവണം. ഭരണകൂട ഭീകരതയുടെ ഇരയാണ് മദനി.
നല്ല പോസ്റ്റ്.
വന്നതിനും അഭിപ്രായത്തിനും നന്ദി
Deleteഒന്ന്, സ്കൂളിന്‍റെ തിണ്ണ പോലും കണ്ടിട്ടില്ലാത്തവര്‍ ആണ് ഒരു രാജ്യവും അതിലെ സംസ്ഥാനങ്ങളും ഭരിക്കുന്നത്. സ്വന്തം ലോകത്തിനു അപ്പുറത്തേക്ക് ചിന്തിക്കാനോ, ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനോ ഒന്നും അവര്‍ മിനക്കെടാറില്ല. അതുകൊണ്ട്തന്നെ, ഇവിടെ പുതിയ മാറ്റങ്ങള്‍ വരാന്‍ വളരെയധികം സാധ്യത കുറവാണ്. പിന്നെ പണം കയ്യിട്ടുവാരിയാല്‍ പണ്ടത്തെ പോലെ ആരും അറിയില്ലാ എന്നൊരു വിചാരം കൂടി അവര്‍ക്കുണ്ട്.
ReplyDeleteരണ്ട്, കാലം എത്ര മാറിയാലും മാറാത്ത കുറെ നിയമങ്ങള്‍ ആണ് നമുക്കുള്ളത്. ആരോ ഒരാള്‍ കാറില്‍ മരിച്ചാല്‍ രാജ്യത്തെ മുഴുവന്‍ കാറുകളുടെയും കൂള്‍ പേപര്‍ നിരോധിക്കുക, സംസ്ഥാനം മൊത്തം ഷവര്‍മ നിരോധിക്കുക, ഇതുപോലുള്ള പടുവിഡ്ഢിത്തങ്ങള്‍ വേറെ ആരാണ് എഴുന്നള്ളിക്കുക? മന്ത്രി ആളെ കൊന്നാല്‍ ഫൈവ് സ്റാര്‍ തടവ് , കോരന്‍ തേങ്ങ മോഷ്ട്ടിച്ചാല്‍ കഠിനതടവും. എന്തൊരു ലോകമാണ്. കല്ലുപോലെ കസേരയിലിരുന്ന് പഴേ നൂറ്റാണ്ടിലെ നിയമം മാത്രം പഠിച്ചു വിധി പ്രസ്താവിക്കുന്ന ആളുകളെ പിരിച്ചുവിടാന്‍ ഇവിടെ ആര്‍ക്കും അധികാരവുമില്ലേ?
വിദ്യാഭ്യാസവും ദീര്‍ഘവീക്ഷണവും ഉള്ളവരുടെ ഭരണവും നിയമപുസ്തകത്തെക്കാള്‍ അല്പമെങ്കിലും സാമാന്യബുദ്ധിയും ഉള്ള ന്യായാധിപന്‍മാരും വന്നാലേ ഈ രാജ്യം നന്നാകുള്ളൂ. അല്ല പിന്നെ.
ശരിയാണ് നിങ്ങള്‍ പറഞ്ഞ വാക്കുകള്‍ ....എല്ലാം ശരിയാകും എന്ന് വിചാരിച്ചു വെറുതെ കയ്യും കെട്ടി നമ്മള്‍ നോക്കിനിന്നാല്‍ വരും തലമുറയ്ക്ക് കൊടുക്കാന്‍ ഒരു ഭാവി ഇല്ലാതെ പോകും....പ്രതികരിക്കാന്‍ നമുക്ക് ധൈര്യം ഉണ്ടാകട്ടെ......
Deleteപല തലങ്ങളില്‍ ചിന്തിക്കേണ്ടിവരും..!
ReplyDeleteനിയമങ്ങളുടെ ബലക്ഷയമാണ് പ്രധാനം.കാലഹരണപ്പെട്ട അവ,കാലോചിതമായി പുതുക്കിപ്പണിയേണ്ടസമയം അതിക്രമിച്ചു. ഉള്ള നിയമം നടപ്പാക്കുന്നതില്‍ നേരിടുന്ന കാലതാമസം,അതു മുതലാക്കിയാണ് പല വമ്പന്മാരും വിലസുന്നത്.ഇത്തരം പലകാര്യങ്ങളിലതിഷ്ഠിതമായി, ജനത്തിന് ജുഡീഷ്യറിയിലുള്ള വിശ്വാസത്തിനുപോലും മങ്ങലേറ്റു തുടങ്ങിയാല്‍, അവരെ കുറ്റം പറയാനാവില്ല.കോടതിയേയും നിയന്ത്രിക്കാന്‍ പോന്ന ‘ആയുധം’ കയ്യിലേന്തുന്ന മേലാളന്മാരുടെ ഭരണ ചാതുരികണ്ട് വായ് പിളര്‍ന്നുനില്‍ക്കുന്ന സാധാരണ പൌരന്റെ ചില്ലറ നിയമക്കുരുക്കുകള്‍ മാത്രമേ, അവന്റെ കഴുത്തില്‍ കയറാകുകയുള്ളൂ..!
ഒട്ടൊന്നു ചിന്തിപ്പിക്കുന്ന എഴുത്ത്..!
നന്നായി മാഷേ, ഇനിയും തുടരുക. പോസ്റ്റിന്റെ ഫോണ്ട് അല്‍പ്പം കൂടി വലുതാക്കിയാല്‍ വേണ്ടീല.
എല്ലാ ആശംസകളും നേരുന്നു.
പ്രഭന്‍ സ്വാഗതം ...
Deleteതാങ്കള്‍ക്ക് നേരിട്ട പ്രയാസത്തില്‍ ഖേദിക്കുന്നു ....നന്ദി
നമ്മുടെ നീതിവ്യവസ്ഥ മുഴുവൻ പഴുതുകളാണ്.
ReplyDeleteസ്വാർത്ഥതയും, അഴിമതിയും കൊടികുത്തി വാഴുന്നു. പിന്നെ എങ്ങനെ...
നന്നായി ഈ കുറിപ്പ്.
എങ്കിലും സാധാരണക്കാര്‍ക്ക് ഇപ്പോളും അവസാന അത്താണിയായി കോടതി മാത്രമല്ലെ ശരണം ..അതിനാല്‍ അതിനെ ശുദ്ധീകരിക്കേണ്ട ബാധ്യത നമ്മില്‍ അര്‍പ്പിതമാകുന്നു വിജയകുമാര്‍ ......നന്ദി
Deleteസത്യത്തിൽ നമ്മുടെ മീഡിയകൾ ചിലതിലൊക്കെ ആനവശ്യമായി ഇടപെട്ട് കേസ് തിരിച്ച് വിടുന്ന ഒരു പ്രവണത് ഇന്ന് കാണുന്നു,
ReplyDeleteശക്തമായ നിയമ നിർവഹണം നടക്കുനില്ലാ എന്ന് തന്നെ പറയാം...........
ആവിശ്യമായ എത്രയോ പ്രശ്നങ്ങള്‍ മീഡിയകള്‍ കണ്ടില്ല എന്ന് നടിക്കുന്നു. വീഴുപ്പലക്കല്‍ തുടരുകയും ചെയ്യുന്നു
Deleteപ്രവര്തനപഥവും പ്രധാനമാണ്......
ReplyDelete