തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Tuesday, 31 July 2012

ആര്‍ഭാഡത്തിനെതിരെ പൊരുതുന്ന നായ



ഈയിടെയാണ് നാട്ടില്‍ ചെറിയ ഒരു ഒഴിവു ദിനം കഴിഞ്ഞു വന്നത്. നാട്ടില്‍ പോകുമ്പോള്‍ അതിയായ ആഹ്ലാദം ആയിരുന്നു. കാരണം ഇതുവരെയില്ലാത്ത ബേങ്ക്റേറ്റ് തന്നെ. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ കുടുംബസമേതം നാട്ടിലെ ആകാശത്തില്‍ എത്തിയപ്പോള്‍ തന്നെ പച്ചപ്പിന്‍റെ  പരിമണവും ചാറ്റല്‍മഴയുടെ  അകമ്പടിയും ആയപ്പോള്‍ നാലു മണിക്കൂര്‍ വിമാനയാത്രയുടെ ബോറില്‍ നിന്നും രക്ഷപ്പെട്ടത് പോലെ തോന്നി. വിമാനം ലാന്‍ഡ്‌ ചെയ്തു. എന്നാല്‍ ലാന്‍ഡ്‌ ചെയ്തുള്ള ഇറങ്ങാന്‍ വേണ്ടിയുള്ള കാത്തിരിപ്പ്‌ നാട് കാണാനുള്ള ആവേശത്തിളക്കത്തിന് മങ്ങല്‍ ഏല്‍പ്പിക്കുന്നുണ്ടായിരുന്നു.


സ്വീകരിക്കാന്‍ വന്ന ആള്‍ക്കരോടപ്പം വണ്ടിയില്‍ കേറിയിരുന്നു. വഴിയില്‍ എ.ടി.എം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു വണ്ടി നിര്‍ത്താന്‍. ഗള്‍ഫുകാരനല്ലേ കുറക്കണ്ട എന്ന് കരുതി ഗമയോടെ 5,000.00 ക ഞാന്‍ പിന്‍വലിച്ചു. പിന്നെ ഒരു ഹോട്ടല്‍ കണ്ടപ്പോള്‍ ചായക്ക് വേണ്ടി നിര്‍ത്തി. ഭക്ഷണം കഴിഞ്ഞതിനു ശേഷം ബില്ല് കൊടുത്തപ്പോള്‍ ആണ് ഖത്തറില്‍ നിന്നും സന്തോഷിച്ചതിന്‍റെ  മറുവശം മനസ്സിലാക്കാന്‍ പറ്റിയത്. ഒരുവര്‍ഷം കൊണ്ട് ഹോട്ടല്‍ ബില്ലില്‍ ഉണ്ടായ മാറ്റം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. പിന്നീട് വണ്ടികാഷ്‌ കൂടി കൊടുത്തപ്പോള്‍ എന്‍റെ എ.ടി.എം ദേവത  കനിഞ്ഞ പണം തീര്‍ന്നു. പിന്നീട് അങ്ങോട്ട്‌  എ.ടി.എം ല്‍ ക്യൂ നില്‍ക്കല്‍ ആയി ഒരു ഗള്‍ഫുകാരന്റെ വിധി.

എല്ലാ പ്രവാസികളെയും പോലെ എന്‍റെയും ഗള്‍ഫുസ്വപ്ങ്ങളില്‍ പ്രധാനം ഒരു വീട് ആയിരുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഈ പ്രവിശ്യത്തെ അവധിയില്‍ ആ വീടില്‍ കേറിക്കൂടാന്‍ സാധിച്ചു. (അല്‍ഹംദുലില്ലാഹ്). ഞങ്ങളുടെ നാട്ടില്‍ മാത്രമായി ഒരു പ്രത്യേകത നിങ്ങള്‍ക്ക് കാണാന്‍ കഴിയും. എല്ലാ പ്രവാസിയും കിട്ടുന്ന പണം കൊണ്ട് ഒരു മണിമാളിക ഉണ്ടാക്കും. ആ വീടുകളില്‍ കേറുന്ന പടികളില്‍ തന്നെ വലിയ കുപ്പികളില്‍ വെള്ളം നിറച്ചു വെയ്ക്കും.  അത് ഭംഗിക്കുവേണ്ടി വെക്കുന്നതാവും എന്ന തെറ്റിദ്ധാരണ വേണ്ട. 

  അധിനിവേശം, ആര്‍ഭാഡം, മുതലാളിത്വം, ഉപഭോഗ സംസ്കാരം എന്നിവയോട്    ഞങ്ങളുടെ നാട്ടിലുള്ള നായകള്‍ക്കാണ് വലിയ പ്രതിഷേധം ഉണ്ടാകാറുള്ളത്. അത് ഞാനും അനുഭവിച്ചറിഞ്ഞു. വീട് കൂടലിനു തലേന്ന് നല്ല വിപ്ലവം ഉള്ള കാര്‍പ്പറ്റ് വാങ്ങി വീടിന്‍റെ (നെസ്റ്റ്) വരാന്തയില്‍ വിരിച്ചു. അതിനാണെങ്കില്‍ നേരെത്തെ പറഞ്ഞതുപോലെ മുടിഞ്ഞ പണവും കൊടുക്കേണ്ടി വന്നു. എന്നാലോ മുകളില്‍ പറഞ്ഞ നായകള്‍ക്ക് നമ്മുടെ പ്രവാസി പ്രയാസങ്ങള്‍ മനസിലാകില്ലല്ലോ. അവര്‍ അവരുടെ പ്രതിഷേധം അറിയിച്ചുകൊണ്ട് ആ രാത്രി കഴിഞ്ഞുകൂടി. രാവിലെ ആയപ്പോള്‍ ആണ് വെള്ളം നിറച്ച കുപ്പിയുടെ രഹസ്യം പിടികിട്ടിയത്. എന്‍റെ വിപ്ലവം നായകള്‍ കടിച്ചു മുറിചിരിക്കുന്നു. ഒരു ദിവസം കൊണ്ട് അവര്‍ എന്നോട് ഇങ്ങനെ പ്രധിഷേധം കാണിച്ചു. ഞാനും വിചാരിച്ചു. എന്തിനാണ് ഇത്രയും വിലയേറിയ കാര്‍പ്പറ്റ് ഇട്ടത്. ഒരു ചകരി കാര്‍പ്പറ്റ് മതിയായിരുന്നു.  പിന്നീട് ഇങ്ങോട്ട് വെള്ളം നിറച്ച കുപ്പിയുമായി നെസ്റ്റ് മുന്നോട്ടു പോകുന്നു.

ഇനി വെള്ളം നിറച്ച കുപ്പിയുടെ രഹസ്യവും നിങ്ങളോട് പറയാം. കാരണം എനിയ്ക്കും നാട്ടുകാര്‍ക്കും പറ്റിയ അമളി വീട് വെക്കാന്‍ നോക്കുന്ന നിങ്ങള്‍ക്ക്‌ പറ്റാതിരിക്കാന്‍ വേണ്ടി മാത്രം. കുപ്പികളില്‍ വെള്ളം നിറച്ചു വെച്ചാല്‍ രാത്രികളില്‍ നായകള്‍ക്ക് പൊതുവേ നല്ല കാഴ്ച്ച ശക്തിയാണ് ഉള്ളത്. അവര്‍ രാത്രി വീടുകളില്‍ വരുമ്പോള്‍ കുപ്പികളില്‍ നിന്നും അവരുടെ പ്രതിബിംബം കാണുകയും കുറെ നായകള്‍ അവിടെ ഉള്ളതായി അനുഭവപ്പെടുകയും ചെയ്യപ്പെടും. നായ നമ്മളെപ്പോലെയല്ല നല്ല വിട്ടുവീഴ്ച്ചയുള്ള മൃഗം ആകുന്നു. തന്‍റെ സഹോദരന്‍ അവിടെയുണ്ടെങ്കില്‍ അവര്‍ അവിടം വിട്ട് വേറെ വീടുകള്‍ തേടിപോകും. എത്ര നല്ല നല്ല കാര്യങ്ങള്‍ നമ്മള്‍ നായയില്‍ നിന്നുപോലും പഠിക്കേണ്ടിയിരിക്കുന്നു.............          

16 comments:

  1. വിട്ടുവീഴ്ച്ച നല്ലതു തന്നെ. But.....

    ReplyDelete
  2. ആശംസകള്‍ ..വീണ്ടും വരാം
    --

    ReplyDelete
  3. എന്തൊക്കെയോ ഒരു കുറവുണ്ടല്ലോ പോസ്റ്റില്‍. ശ്രമം നിറുത്തണ്ട.. ആശംസകള്‍..

    ReplyDelete
    Replies
    1. നാട്ടില്‍ നിന്നും വന്ന തിരക്ക് ആയതിനാല്‍ തനത് ശൈലിയില്‍ ആയിട്ടില്ല.....അഭിപ്രായത്തിനും വന്നതിനും നന്ദി

      Delete
  4. " വഴിയില്‍ എ.ടി.എം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു വണ്ടി നിര്‍ത്താന്‍. ഗള്‍ഫുകാരനല്ലേ കുറക്കണ്ട എന്ന് കരുതി ഗമയോടെ 5,000.00 ക ഞാന്‍ പിന്‍വലിച്ചു. പിന്നെ ഒരു ഹോട്ടല്‍ കണ്ടപ്പോള്‍ ചായക്ക് വേണ്ടി നിര്‍ത്തി. ഭക്ഷണം കഴിഞ്ഞതിനു ശേഷം ബില്ല് കൊടുത്തപ്പോള്‍ ആണ് ഖത്തറില്‍ നിന്നും സന്തോഷിച്ചതിന്‍റെ മറുവശം മനസ്സിലാക്കാന്‍ പറ്റിയത്. ഒരുവര്‍ഷം കൊണ്ട് ഹോട്ടല്‍ ബില്ലില്‍ ഉണ്ടായ മാറ്റം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. "

    ഇതേ അനുഭവം എനിക്കുണ്ടായിട്ടുണ്ട്.
    വീണ്ടും വരാം. ആശംസകള്‍.

    ReplyDelete
  5. തല്‍ക്കാലം ഡിലിറ്റ് ചെയ്യുന്നില്ല ..എങ്കിലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുക

    ReplyDelete
  6. പ്രിയപ്പെട്ട സുബൈര്‍,

    ആദ്യമായി, പുതിയ വീടിന്റെ ഉടമസ്ഥന്‍ ആയതില്‍,ഹൃദ്യമായ അഭിനന്ദനങ്ങള്‍ !

    വീടിന്റെ പൂമുഖം വളരെ മനോഹരം.....!ഈ വീട്ടില്‍ എന്നും സമാധാനവും സന്തോഷവും തിരയടിക്കട്ടെ !

    ഇന്ഷ അള്ള !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. ഇങ്ങനെ ഭംഗിയും മനസ്സിന് ഒത്തതുമായ ഒരു വീട് നല്‍കിയതിനു അല്ലാഹുവിനോട് സ്തുതിക്കുന്നു.

      Delete
  7. നായയില്‍ നിന്നും അനുഭവം പഠിക്കേണ്ട കാലം
    വിവരമുള്ള നായകള്‍. കൊള്ളാം.
    വീടിന്റെ ഒരു പൂര്‍ണ്ണ ചിത്രം കൂടി ചേര്‍ക്കാമായിരുന്നു.
    സമ്പല്‍ സമൃദ്ധിയും സമാധാനവും ഇവിടെ വാഴട്ടെ
    എന്നാശംസിക്കുന്നു.
    ബ്ലോഗില്‍ എന്തോ പന്തികേടുണ്ടല്ലോ മാഷേ
    കമന്റു എഴുതുന്നവരുടെ ചിത്രങ്ങള്‍ കാണുന്നില്ല
    Please check and rectify.
    Best Regards
    Philip

    ReplyDelete
    Replies
    1. നന്ദി മാഷെ ....ഫോട്ടോ വരാന്‍ വേണ്ടി ശ്രമിച്ചു.പക്ഷെ അതിന്‍റെ ഒപ്ഷന്‍ കാണുന്നില്ല ......

      Delete