രണ്ടാമതും, അബ്ദു നാസര്‍ മദനി ജയിലില്‍ ആയിട്ട് രണ്ടു വര്‍ഷം പിന്നിടുകയാണ്. അദ്ദേഹം
ജയിലില്‍ നിന്ന്‍ മരണപ്പെട്ടാല്‍ (അങ്ങനെയാകതിരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം) പിറ്റേന്ന്
പത്രങ്ങളില്‍ നിറയെ കപട മതേതരവാദികളുടെ മനുഷ്യാവകാശ പ്രതിഷേധങ്ങള്‍ കൊണ്ട് മുഖരിതമായിരിക്കും.
എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ കേരളത്തിലെ കപടമതേതരവാദികള്‍ ആയ മുസ്ലിം നാമധാരികള്‍
പോലും മദനിക്കെതിരെ ഒരു വാക്ക് പറയാന്‍ പേടിക്കുന്നു. അവരുടെ മതേതര മുഖംമൂടി അഴിഞ്ഞു
വീഴുമെന്നു അവര്‍ ഭയക്കുന്നു.
മദനിയെ ജയിലില്‍ ആക്കിയവര്‍ക്ക് വ്യക്തമായ ഒരു അജണ്ടയുണ്ട്. അദ്ദേഹത്തെ
ജയിലില്‍ തന്നെ ഇല്ലായ്മ ചെയ്യുക. ആ ആഗ്രഹം സഫലമാകുമെങ്കിലും, ആ പാവത്തിന്‍റെ
മരണത്തോട് കൂടി കേരളത്തിലെ എല്ലാ പാര്‍ട്ടികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുമോ
എന്നു കൂടി ബന്ധപ്പെട്ടവര്‍ ആലോചിക്കുന്നത് നന്നായിരിക്കും.
സ്വന്തം നേതാവ് ജയിലില്‍ ആയിട്ട് ഐക്യത്തോടെ അദ്ദേഹത്തിനു വേണ്ടി ശബ്ദം ഉയര്‍ത്താന്‍
അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്ക് ആകുന്നില്ല. തന്നെയുമല്ല കോയമ്പത്തൂരില്‍ പത്ത്
വര്‍ഷത്തിലധികം നിയമ പോരാട്ടം നടത്താന്‍ വേണ്ടി മുന്‍പന്തിയില്‍ ഉണ്ടായിരുന്ന
മദനിയുടെ ബാപ്പ, രോഗശയ്യയില്‍ കിടക്കുന്നു. ഭാര്യക്കാണെങ്കില്‍ സ്വന്തം ജില്ല
വിട്ടു എവിടെയും പോകാനും നിയമം അനുവദിക്കുന്നില്ല. ഇത്തരത്തില്‍ ആസൂത്രിതമായി
ബന്ധനസ്ഥനാക്കാന്‍ മാത്രം എന്ത് പാതകം ആകുന്നു ഈ വികലാംഗന്‍ നമ്മുടെ നാടിനെതിരെ
ചെയ്തത് എന്നു കോടതികള്‍ക്ക് പോലും സമൂഹത്തോട് പറയാന്‍ പറ്റുന്നില്ല.
അന്‍പതില്‍പരം വെട്ടുകളുമായി ഒരു മനുഷ്യന്‍ നമ്മുടെ നാട്ടില്‍ അറുകൊല
ചെയ്യപ്പെട്ടപ്പോള്‍ നാം എല്ലാവരും ഉറക്കെ കരഞ്ഞു ക്കൊണ്ടിരിക്കുന്നു. എന്നാല്‍
അതുപോലെയുള്ള ആയിരം മുറിവുകള്‍ മാനസികമായി നല്‍കിക്കൊണ്ട് ഒരു വ്യക്തിയെ
“കൊടുംഭീകരന്‍” എന്ന തസ്തികയില്‍പ്പെടുത്തി ഏകാന്ത സെല്ലില്‍ ഇട്ടു
ഇഞ്ചിഞ്ചായി പീഡിപ്പിക്കുന്നതിനു ആര് , ആരോടാണ് മറുപടി പറയുക. നമ്മുടെ മൗനം അതിഭീകരമാണ്. നാം നമ്മുടെ മൗനം വെടിയേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു. ഓരോ മലയാളിയും ഇതിനെതിരെ പ്രതിഷേധിക്കാത്ത കാലത്തോളം മദനി
ജയിലില്‍ മരണപ്പെട്ടാല്‍ നാം ഓരോരുത്തരും ആ മരണത്തിന് ഉത്തരവാദികളായി മാറും എന്ന വസ്തുത നമ്മെ
പ്രതികരണത്തിന്റെ കൊടുംകാറ്റ് ഉയര്‍ത്താന്‍ പാകത്തില്‍ പ്രാപ്തമാക്കെണ്ടതുണ്ട് .
തെരുവിലേക്ക് ഇറങ്ങുക ............ സമരം ചെയ്യുക വിജയിക്കുവോളം !!!!!!!!
ReplyDeleteതെരുവിലേക്ക് ഇറങ്ങാനുള്ള സമയം ആയിരിക്കുന്നു ഷാന്‍ റിയാസ് ...യുവത്വം പ്രതികരണ ശേഷിയുള്ളവര്‍ ആണെന്ന് സമൂഹത്തെ കാണിച്ചു കൊടുക്കാനുള്ള സമയമായിരിക്കുന്നു.
Deletegood post
ReplyDeleteingane orennam vendathanu
അനീതി കണ്ടാല്‍ പ്രതിക്കരിക്കാന്‍ പോലും ഇവിടെ എഴുത്തുകാര്‍ക്ക് പേടിയാണ്. അവരെ പേടിപ്പെടുത്തുമാര്‍ കാര്യങ്ങള്‍ "കുളം തോണ്ടിയിരിക്കുന്നു"
Deleteഎന്ത് ആനീതി ആണ് ആ മനുഷ്യനോടു സര്‍ക്കാര്‍ കാണിക്കുന്നത് തെറ്റ് ചെയ്തിട്ടുന്ടെങ്ങില്‍ തെളിഞ്ഞ ശേഷം നിയമം നടപ്പാക്കട്ടെ ....
ReplyDeleteഇവിടെ നിയമം തെറ്റിദ്ധരിക്കപ്പെടുന്നു
Deleteകേരളത്തില്‍ മരിക്കുന്നവരും , ജയിലില്‍ അകാരണമായി തടവിലാക്കപ്പെടുന്നവരും അറിയുന്നില്ല , തന്‍ ചെയ്ത പാതകം എന്താണെന്നു.
ReplyDeleteഇത്തരം ഓർമ്മപ്പെടുത്തലുകൾ പോലും ഇപ്പോൾ മതേതര വാദികൾക്ക് ദഹിക്കാതായിട്ടുണ്ട്.
ReplyDeleteപറയാന്‍ പേടിയില്ലാത്തവന്‍ ആകുന്നു സാമൂഹിക പ്രതിബന്ധതയുള്ളവന്‍
Deleteഎന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുംവരെ ഞാന്‍ സുരക്ഷിതനാണ്.
ReplyDeleteമതേതരത്വം എന്ന് പറയുന്നത് തന്നെ ചില ആളുകൾക്ക് പിടിക്കുനില്ല, പിന്നെ പുറമേക് അവരും ഇതിൽ അഭിനയിക്കുന്നു എന്ന് മാത്രം
ReplyDeleteചില കാര്യങ്ങൾ ഈ പോസ്റ്റ് പറഞ്ഞു
ആശംസകൾ
സീരിയലുകളില്‍ കൂടി ജീവിതം അഭിനയിച്ചു തീര്‍ക്കുന്ന ഇന്നിന്റെ സാഹിത്യകാരന്‍മാരുടെ ഭയം .....അതാണ് രാഷ്ട്രീയകാര്‍ക്ക് വേണ്ടത്.
Deleteഎന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുംവരെ ഞാന്‍ സുരക്ഷിതനാണ്.
ReplyDeleteആ കാല്‍ ചുവട്ടിലെ മണ്ണു ഒലിച്ചു പോകാതെ നോക്കാന്‍ നമ്മള്‍ ആരെയും പേടിക്കേണ്ടതില്ല.......
Deleteസമകാലീക സംഭവങ്ങളില്‍ ഒക്കെ പലരുടെയും മൌനമാണ് നമുക്ക് വെറുപ്പു ളവാക്കുന്നത്. സാംസ്കാരിക നായകര്‍ മണ്ണിനെയും, പുഴയും മരങ്ങളെയും നായ്ക്കളെയും ഓര്‍ത്ത് വിലപിച്ച് കവിതയാലപിക്കുന്നു!! മനുഷ്യ ജീവന് പുല്ലുവില!
ReplyDelete<< നമ്മുടെ മൗനം അതിഭീകരമാണ്. പ്രതികരണത്തിന്റെ കൊടുംകാറ്റ് ഉയര്‍ത്താന്‍ പാകത്തില്‍ നമ്മെ നാം പ്രാപ്തമാക്കെണ്ടതുണ്ട്>>>
ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍!!
ഒറ്റപ്പെട്ടു പോകുന്ന മനുഷ്യ ജീവനാകുന്നു ഇന്നിന്റെ വിഷയം..ആരാരും സഹായിക്കാനില്ലാതെ, താന്‍ ചെയ്ത കുറ്റം എന്തെന്ന്‍റിയാതെ ശിക്ഷകള്‍ ഏറ്റുവാങ്ങുവാന്‍ വിധിക്കപ്പെട്ടവര്‍ ....
Deleteഒറ്റപ്പെട്ടു പോകുന്ന മനുഷ്യ ജീവനാകുന്നു ഇന്നിന്റെ വിഷയം..ആരാരും സഹായിക്കാനില്ലാതെ, താന്‍ ചെയ്ത കുറ്റം എന്തെന്ന്‍റിയാതെ ശിക്ഷകള്‍ ഏറ്റുവാങ്ങുവാന്‍ വിധിക്കപ്പെട്ടവര്‍ ....
ReplyDeleteഅധികാരി വര്‍ഗങ്ങള്‍ക്ക് കിട്ടുന്ന ഇരകളില്‍ ഏറ്റവും നല്ല ഒരു ഇര ..അതാണ് മദനി
ReplyDeleteഒരു മനുഷ്യ ജീവിക്കും ഇത്തരം ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ ..അതിന്നായി നമുക്ക് പണിയെടുക്കാം
Deleteപ്രിയപ്പെട്ട തിര,
ReplyDeleteഅറിയാത്തവര്‍ ...അറിയപ്പെടാത്തവര്‍...ഇനിയുമെത്രയോ പേര്‍...ഇരുണ്ട മുറികളില്‍ പ്രതികരിക്കാന്‍ കഴിയാതെ...
പ്രബുദ്ധകേരളീയര്‍ ജീവിക്കാന്‍ പഠിച്ചവരാണ്.
ഈ പ്രതികരണത്തിന് അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
പ്രതികരിക്കാതെ ജീവച്ഛവമായി ജീവിക്കുന്നതിലും ഭേദം, പ്രതികരിച്ചുകൊണ്ട് ആര്‍ജ്ജവത്തോടെ പൊരുതി മരിക്കുന്നതില്‍ ആകുന്നു...നന്ദി ....
Deleteമദനി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നൂറു ശതമാനം ശിക്ഷിക്കപെടണം
ReplyDeleteപക്ഷെ വിജാരണ തടവുകാരന്‍ എന്ന നിലക്ക് ചെയ്ത കുറ്റം എന്തെന്ന് അറിയാതെ ഒരാളെ ഇങ്ങനെ പീഡിപ്പിക്കാന്‍ പാടില്ല തമിള്‍ നാട് സര്‍ക്കാര്‍ അദ്ദേഹത്തോട് ചെയ്ത അനീതി പ്പോലെ ഇതും ആവുന്നു ഇതൊക്കെ കാണുമ്പോള്‍ ഇന്ത്യന്‍ ഭരണ വെവസ്തയുടെ നിയമ പുസ്തകം കക്കൂസ് ആക്കാന്‍ തോനുന്നു