തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Monday, 21 May 2012

മുറിച്ചെടുക്കപ്പെടുന്ന മനുഷ്യ മാംസങ്ങള്‍

രണ്ടുമൂന്നു ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ മാധ്യമം ചെപ്പില്‍ വന്ന ഒരു വാര്‍ത്ത മനസ്സിനെ വല്ലാതെ പ്രയാസപ്പെടുത്തി. നാലുവര്‍ഷം മെഡിക്കല്‍കോളേജില്‍ വിദ്യാഭ്യാസം നടത്തി പൂര്‍ത്തിയാക്കുവാന്‍ പണം ഇല്ലാതെ ഒരു കത്തും എഴുതി വെച്ച് പണമുണ്ടാക്കാന്‍ പോയ ശ്രീശാമിന്റെ കഥ. വളരെയധികം അത്ഭുതകരമായ വസ്തുത എന്തെന്നാല്‍ , ബാങ്കുകള്‍ ലോണ്‍ കൊടുക്കാതെ കളിപ്പിക്കുന്ന  ഇത്തരം സന്ദര്‍ഭങ്ങളില്‍   പലപ്പോഴും കുട്ടികള്‍ ആത്മഹത്യകളില്‍ ആണ് അഭയം കണ്ടെത്താറുള്ളത് . എന്നാല്‍ ഇതിനു വിപരീതമായി ജീവിതത്തെ സ്വധൈര്യം നേരിട്ട് കൊണ്ട് പണം ഉണ്ടാക്കാന്‍ വേണ്ടി പോയ വിദ്യാര്‍ത്ഥിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.


മനുഷ്യ ജീവന് ഇറച്ചിയുടെ വിലപോലും കല്‍പ്പിക്കാതെ വെട്ടി നുറുക്കി അരിഞ്ഞു കൊണ്ട് റോഡായ റോഡുകളില്‍ കൊണ്ടിടുന്നത്  പതിവ് കാഴ്ച്ചയാകുന്ന  കാലഘട്ടത്തിലാകുന്നു  ഞാനും നിങ്ങളും ജീവിച്ചു പോകുന്നത്. ഇവിടെയാകുന്നു നമ്മുടെ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നത് . "പേടിയാകുന്നു ജനിച്ച നാട്ടില്‍ ജീവിക്കാന്‍ " എന്ത് മൂര്‍ച്ചയുള്ള വാക്കുകള്‍ . നമ്മുടെ ജനാതിപത്യം, ഭരണ സംവിധാനങ്ങള്‍ എല്ലാം ഒരുക്കിയിട്ടുള്ളത്‌ ജനിച്ച മണ്ണില്‍ പേടിയില്ലാതെ ജീവിക്കാനുള്ള അവസരം സൃഷ്ടിക്കാന്‍ വേണ്ടിയാകുന്നു.  ഇവിടെ പേടിയില്ലാതെ ജീവിക്കാന്‍ ഉള്ള അവസരങ്ങള്‍ ആണ്  നമ്മുടെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ കവര്‍ന്നെടുക്കുന്നത്.  അതിനൊക്കെ ഓരോ ഓമന പേരും കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു. "പാര്‍ട്ടിക്കോടതി " എന്നും മറ്റും . കേരളത്തില്‍ ഇന്നുവരെ മരിച്ചു വീണ രക്തസാക്ഷികളുടെ കണക്കു നോക്കിയാല്‍ -ഏതു രാഷ്ട്രീയ പാര്‍ട്ടികളില്‍ നോക്കിയാലും- മരിച്ചവര്‍ അല്ലെങ്കില്‍ കൊത്തിനുറുക്കപ്പെട്ടവര്‍ താഴെക്കിടയില്‍ഉള്ള പാവങ്ങള്‍ അല്ലെങ്കില്‍ കൂലി പണിക്കാര്‍ ആണെന്ന വസ്തുത ഇനിയും നമ്മെ കണ്ണ് തുറപ്പിക്കേണ്ടതാകുന്നു. ഒരു നേതാവ് പോലും ഇന്നുവരെ മരിച്ചു വീണതായി അറിവില്ല.  മുന്‍കാലങ്ങളില്‍ വര്‍ഗ്ഗീയ കാര്‍ഡുകള്‍ ഇറക്കുകയായിരുന്നു രാഷ്ട്രീയക്കാരുടെ പതിവ്‌ . എന്നാല്‍ ഇന്ന് പരമാവധി "തീവ്രവാദം"   എന്ന ലേബലില്‍ പലതും കളിച്ചു  ഒരു രക്ഷയുമില്ല. എന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു.

 മനുഷ്യത്വം നഷ്ടപ്പെട്ടുപോകുകയും , കൊട്ടേഷന്‍ ടീമുകള്‍ മനുഷ്യന്‍റെ ജീവനെ നിയന്ത്രിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ ആകുന്നു മനുഷ്യത്വം നശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് ഉച്ചസ്വരത്തില്‍ പ്രഖ്യാപിച്ചു കൊണ്ട് ഹമീദുമാര്‍ രംഗത്ത്‌ വരുന്നത്. മനുഷ്യജീവന്റെ വിലയറിയാത്ത ഇന്നിന്റെ രാക്ഷസന്‍മ്മാരായ രാഷ്ട്രീയ കോമരങ്ങള്‍ പഠിക്കുവാന്‍ അല്ലെങ്കില്‍ അവരെ പഠിപ്പിക്കുവാന്‍ വേണ്ടി ഓരോ അവസരത്തിലും ഹമീദുമാര്‍ ഉണ്ടായേ തീരൂ. കേവലം നാലര ലക്ഷം രൂപ നല്‍കി ശ്രീശാമിനെ സഹായിക്കുകയല്ല ഹമീദ്‌ ചെയ്തത്.  അതില്‍ കൂടി ഒരു പാട് മനുഷ്യത്വം നമ്മെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ചാനലുകാര്‍ , വാര്‍ത്ത മാധ്യമങ്ങള്‍ അസുരന്മ്മാരായ രാഷ്ട്രീയ കോമരങ്ങളുടെ കൊല വൈക്രതങ്ങളുടെ പിന്നാലെ പോകുന്നതിനു പകരം ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്ന , പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന പാര്‍ശ്വവല്‍കൃത സമൂഹങ്ങളെ തേടി പോകുകയാണെങ്കില്‍ ആത്മഹത്യകള്‍ ചിത്രീകരിക്കുന്നതില്‍ നിന്നും മോചനം കിട്ടുകയും, ഒരു പാട് ആത്മഹത്യകള്‍ നിന്നും പല കുടുംബങ്ങളെയും രക്ഷിക്കാന്‍ പറ്റുകയും ചെയ്യും. 


24 comments:

  1. Replies
    1. അഭിപ്രായത്തിനു നന്ദി ജെഫൂ ...

      Delete
  2. "പേടിയാകുന്നു ജനിച്ച നാട്ടില്‍ ജീവിക്കാന്‍ "

    ReplyDelete
    Replies
    1. കേരളത്തില്‍ പോകാന്‍ പേടിയാകുന്നു ഓരോ പ്രവാസിക്കും.....നന്ദി ഷാജൂ

      Delete
    2. പ്രവാസികള്‍ക്ക് അപ്പൊ കേരളത്തില്‍ വരാന്‍ പേടിയാണ് ല്ലേ ....!
      ഇനി കേരളത്തെ കുറിച്ചു വര്‍ണ്ണിക്കുന്ന പോസ്റ്റ്‌ വല്ലോം കാണട്ടെ .....:)))

      Delete
  3. kalika prasakthavum, chinthaneeyavumaaya lekhanam..... aashamsakal...... blogil puthiya post..... PRIYAPPETTA ANJALI MENONU...... vaayikkane.......

    ReplyDelete
    Replies
    1. വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി ജയരാജ്‌

      Delete
  4. വളരെ നല്ല കാലിക പ്രസക്തിയുള്ള വാക്കുകള്‍ ....

    ReplyDelete
  5. ഓരോ പ്രവാസിക്കും നാട്ടിലേക്ക് പോകുവാന്‍ ആകാംക്ഷ ആയിരിക്കും, വാര്‍ഷിക ലീവ് അടുക്കുന്തോറും. എന്നാല്‍ ഇന്ന് വാര്‍ഷിക ലീവ് അടുക്കുംന്തോറും പ്രവാസികള്‍ക്ക് പേടിയാകുകയാണ് ..ജനിച്ച മണ്ണിലേക്ക് പോകുവാന്‍ ......................?

    ReplyDelete
  6. മോഹന്‍ ലാല്‍ പ്രതികരിച്ചതിനെതിരെ സഖാക്കന്മാര്‍ ഇപ്പോള്‍ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്..കാണുമ്പോള്‍ ലജ്ജ തോന്നുന്നു..


    പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും കുറ്റം പറയുന്ന മലയാളിയുടെ നിലപാടിനെതിരെ ഞാന്‍ എന്‍റെ വിയോജിപ്പ് രേഖപ്പെടുത്തുന്നു. മോഹന്‍ ലാലിന് ഇപ്പോള്‍ ആയിരിക്കാം പ്രതികരിക്കാന്‍ തോന്നിയത് ..ഓരോരുത്തര്‍ക്കും തോന്നുമ്പോള്‍ പ്രതികരിക്കുന്നതിനു നമ്മള്‍ എന്ത് ചെയ്യാനാ..? പിന്നെ ഒരു കാര്യത്തില്‍ ആശ്വസിക്കാം..ഇപ്പോഴും ഇതിനെ കുറിച്ചു പ്രതികരിച്ചിട്ടില്ലാത്ത നേതാക്കന്മാരും സാംസ്ക്കാരിക നായകന്മാരും ഇവിടെ ഇപ്പോഴും ജീവിക്കുന്നില്ലെ.?.അവരെക്കാളും എന്ത് കൊണ്ടും മുന്തിയ ആള് തന്നെയാണ് വൈകി പ്രതികരിക്കുന്ന ലാലിനെ പോലെയുള്ള ആളുകള്‍..

    വേറെ കുറച്ചു ആളുകള്‍ , സഖാവ് മരിച്ച ദിവസം തന്നെ പ്രതികരിച്ച വിശേഷങ്ങള്‍ ടി വി യില്‍ കൂടിയും പത്രങ്ങളില്‍ കൂടിയും നമ്മള്‍ വായിച്ചതല്ലേ..എന്തായിരുന്നു ആ പ്രതികരണങ്ങള്‍ ..ഒന്നോര്‍ത്തു നോക്കൂ..കുലംകുത്തികള്‍ എന്നും കുളം കുത്തികള്‍ തന്നെ, വേറൊരു കൂട്ടം കേസ് അന്വേഷണം തുടങ്ങും മുന്‍പേ തന്നെ പറയുന്നു കൊല ചെയ്തത് സി പി എമ്മുകാര്‍ തന്നെ, അങ്ങനെ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തിക്കൊണ്ടുള്ള പ്രതികരണങ്ങള്‍ എത്ര നമ്മള്‍ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്തു..ആ നിലക്ക് ഇത്തരം കാഹളങ്ങള്‍ കഴിഞ്ഞ ശേഷം ഒരാള്‍ പ്രതികരിച്ചെങ്കില്‍ അതില്‍ വിമര്‍ശിക്കാന്‍ എന്തിരിക്കുന്നു.? ആ പ്രതികരണം ലാല്‍ പറഞ്ഞത് മേല്‍പ്പറഞ്ഞ ആളുകളെ പോലെ സ്വാര്‍ത്ഥ ചിന്താഗതികള്‍ കൊണ്ടുമല്ല എന്ന് മനസിലാക്കാന്‍ മലയാളിക്ക് എന്തോരം വിദ്യാഭ്യാസം വേണം ?

    പിന്നെ, നെഞ്ചില്‍ കൈ വച്ച് കൊണ്ട് നമുക്കാര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ ..ഇന്നത്തെ അക്രമ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ കേരളത്തില്‍ ജീവിക്കാന്‍ പേടിയില്ല എന്ന്..?

    ReplyDelete
    Replies
    1. ഇടതിലും , വലതിലും ഇതുമല്ലാതെ ഫാസിസത്തിലും വിശ്വസിക്കാത്ത എന്നെ പോലെയുള്ളവര്‍ക്ക് പോലും നാട്ടില്‍ കൂടെയുള്ള സ്വതന്ത്രമായ വിഹാരം പേടിപ്പെടുത്തുമാര്‍ കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹജര്യത്തില്‍ രാഷ്ട്രീയ അണികളുടെ കാര്യം പിന്നെ പറയുകയും വേണ്ടല്ലോ

      Delete
    2. yes..


      മോഹന്‍ ലാല്‍ തന്‍റെ പിറന്നാള്‍ ദിനത്തില്‍ അല്‍പ്പം വേദനയോടു കൂടി തന്‍റെ അമ്മയെ കുറിച്ചു ഓര്‍ക്കുന്ന സമയത്ത് കൊല്ലപ്പെട്ട സഖാവിന്‍റെ അമ്മയെ കുറിച്ചു കൂടി ഓര്‍ത്തു വിഷമിച്ചത് തികച്ചും യാദൃശ്ചികമായാണ്. അത് അദ്ദേഹം തന്‍റെ ബ്ലോഗില്‍ ഒരു പാര്‍ട്ടിയെയും കുറ്റം പറയാതെ എഴുതിച്ചേര്‍ക്കുകയും ചെയ്തു. അതൊരു വൈകിയ പ്രതികരണം തന്നെയാണ് .. അതില്‍ തര്‍ക്കമില്ല. പക്ഷെ ലാലിന്‍റെ വൈകിയുള്ള പ്രതികരണം കൊണ്ട് സഖാക്കള്‍ എന്തിനാണ് വെറളി കൊള്ളുന്നത് എന്ന് മനസിലാകുന്നില്ല.


      രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇതിനു മുന്നേയും നടന്നിട്ടുണ്ട് , അന്നൊന്നും എന്ത് കൊണ്ട് ശബ്ദം ഉയര്‍ത്തിയില്ല എന്നതാണ് സഖാക്കന്മാരുടെ ചോദ്യം..? ഒന്ന് ചോദിച്ചോട്ടെ , ഇവിടെ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയവര്‍ക്ക് ഇവിടത്തെ രാഷ്ട്രീയ നേതാക്കളും പാര്‍ട്ടിയും അണികളും അല്‍പ്പമെങ്കിലും വില കൊടുത്തിട്ടുണ്ടോ ? ഇല്ല അല്ലേ ...ഉണ്ടായിരുന്നെങ്കില്‍ ഇവിടെ വീണ്ടും വീണ്ടും മനുഷ്യ മനസാക്ഷിയെ ചോദ്യം ചെയ്യുന്ന രീതിയില്‍ കൊലപാതകങ്ങള്‍ നടക്കുമായിരുന്നോ ? പിന്നെന്തിനു വേണ്ടി ആളുകളെ കാണിക്കാന്‍ വേണ്ടി മാത്രം, ഓരോ കൊലപാതകങ്ങളും നടക്കുമ്പോള്‍ എണ്ണി എണ്ണി പ്രതികരിക്കണം ? (പിന്നെ, അതല്ലേ ഇവിടത്തെ കലാ സാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലി..ഒന്ന് പോടാപ്പാ )അതും ഇവിടത്തെ മനുഷ്യത്വം തീണ്ടാത്ത ഈ രാഷ്ട്രീയ പിശാചു ക്കളോടോ? എന്ത് കാര്യം.. എന്ന് മോഹന്‍ ലാലും ചിന്തിച്ചിരിക്കാം..പിന്നെ ഇതിന്‍റെ പേരില്‍ ഒരു മുതലെടുപ്പ് രാഷ്ട്രീയമൊന്നും ലാലിന് കളിക്കാനില്ല, കാരണം അയാള്‍ ആദ്യമേ ഈ നാട്ടില്‍ ഒരു നടനായിട്ടാണ് അറിയപ്പെടുന്നത്. അല്ലാതെ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി അഭിനയിച്ചു കസറുന്ന ഒരു രാഷ്ട്രീയ നായക നടനൊന്നുമല്ല അദ്ദേഹം.


      ആ നിലക്ക് മോഹന്‍ ലാല്‍ വൈകി പ്രതികരിച്ചതിനെ ചോദ്യം ചെയ്യാന്‍ ഇവിടെ ഒരു രാഷ്ട്രീയ കോമരത്തിനും അവകാശവുമില്ല , ധാര്‍മികതയുമില്ല..

      Delete
    3. പ്രതികരണം ആര്‍ക്കും എപ്പോഴും എവിടെയും നടത്താം ..പ്രതികരിച്ചതിന്റെ പേരില്‍ ആരെയും ക്രൂശിക്കാന്‍ മുതിരുന്നത് നല്ലതല്ല. ആശയ വിമര്‍ശനം നടത്താം. ഇതിനുള്ള ക്ഷമ ഇല്ലാത്തത്‌ കൊണ്ടാണ് "കൊല " കൊണ്ട് മറുപടി പറയുന്നത്

      Delete
  7. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ...അലെങ്കില്‍ പാപം ചെയ്യാത്തവര്‍ പറയട്ടെ ....

    ReplyDelete
    Replies
    1. ശരിയാണ് ഷബീര്‍ ...പാപം ചെയ്യാത്തവര്‍ പറയട്ടെ എന്നുവെച്ചാല്‍ ഒന്ന് അനുശോചനം അറീക്കാന്‍ പോലും ആരും ഉണ്ടാവില്ല.....ഇടതിലും ,വലതിലും, പിന്നെ കണ്ട കാക്കതൊള്ളായിരം പാര്‍ട്ടികളിലും

      Delete
  8. ശരിയാണു...

    പക്ഷേ പേടിയാകുന്നു ഈ നാട്ടിൽ ജീവിക്കാൻ എന്ന് പറഞ്ഞതു എങ്ങിനെയാണു ധീരതയാകുന്നത് ?
    ഇത്തരം അക്രമരാഷ്ട്രീയക്കാരെ തുരത്തിയോടിക്കുവിൻ എന്ന് പറഞ്ഞിരുന്നെങ്കിൽ അത് ധീരതയായേനെ... പക്ഷേ പ്രതികരിച്ചതിനെ രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമില്ല.അതദ്ദേഹത്തിനെ നല്ല മനസ്സ് എന്ന് കണ്ടാൽ പോരേ..
    പിന്നെ ഏത് പാർട്ടിക്കാരനാണെങ്കിലും, അന്ധമായ വിശ്വാസം മൂലം സത്യത്തെ നിക്ഷ്പക്ഷമായി അംഗീകരിക്കാൻ മടി കാണിക്കുന്നെങ്കിൽ, പിന്നെ അവരോടൊക്കെ ഇതൊക്കെ പറയുന്നത് പോത്തിന്റെ ചെവിയിൽ വേദമോതുന്നത് പോലല്ലേ ?

    ReplyDelete
    Replies
    1. ഒരാള്‍ക്ക്‌ ഒറ്റയ്ക്ക് ഒരു സമൂഹ തിന്മയ്ക്കെതിരെ പടപൊരുതാന്‍ പരിമിധികള്‍ ധാരാളം. അതിനാല്‍ തനിക്കാവുന്നത് ചെയ്യുക. കൂട്ടമായി എതിര്‍ക്കാവുന്നതിനെ അങ്ങനെയും ആവാം......

      Delete
  9. ഇവിടെ ഏതു പാര്‍ട്ടി എന്നതല്ല വിഷയം . എല്ലാവരും ഈ കുളിമുറിയില്‍ നഗ്നരാണ് . സുമേഷ്‌ പറഞ്ഞത് പോലെ അന്ധമായ വിശ്വാസം മൂലം സത്യത്തെ നിക്ഷ്പക്ഷമായി അംഗീകരിക്കാൻ മടി കാണിക്കുന്നെങ്കിൽ, അവരോടാണ് നമ്മള്‍ യുദ്ധം നടത്തേണ്ടത്‌.

    ReplyDelete
  10. ഹമീദുമാര്‍ കുറ്റിയറ്റുപോകാത്തത് കൊണ്ടല്ലേ ഇപ്പോഴും നമ്മുടെ നാട്ടിനെ ഓര്‍ത്തു നാം അഭിമാനം കൊള്ളുന്നത്‌!!

    ReplyDelete
  11. ഇസ്മായില്‍ കുറുമ്പടി (തണല്‍)26 May 2012 at 21:35

    ഹമീദുമാര്‍ കുറ്റിയറ്റുപോകാത്തത് കൊണ്ടല്ലേ ഇപ്പോഴും നമ്മുടെ നാട്ടിനെ ഓര്‍ത്തു നാം അഭിമാനം കൊള്ളുന്നത്‌!!

    ReplyDelete
    Replies
    1. അതെ ഇസ്മയീല്‍ .....നാം ഹമീദുമാര്‍ ആകാന്‍ ശ്രമിക്കുക

      Delete
  12. kochumol(കുങ്കുമം)26 May 2012 at 22:49

    പ്രവാസികള്‍ക്ക് അപ്പൊ കേരളത്തില്‍ വരാന്‍ പേടിയാണ് ല്ലേ ....!
    ഇനി കേരളത്തെ കുറിച്ചു വര്‍ണ്ണിക്കുന്ന പോസ്റ്റ്‌ വല്ലോം കാണട്ടെ .....:)))

    ReplyDelete
    Replies
    1. അതെടോ.......പേടിയാണ് ജനിച്ച മണ്ണില്‍ തിരിച്ചു വരാന്‍ ......!!!

      Delete