ഒരു ഭരണത്തെകുറിച്ചും ഭരണാധികാരികളുടെ നിലപാടുകളെ കുറിച്ചും ഇത്രയേറെ വേദനിക്കുന്ന ഒരു ജനവിഭാഗം ഒരു പക്ഷേ ഇന്ത്യയിൽ മാത്രമെ കാണുകയുള്ള്.എൻഡോസൾഫാന്റെ കാര്യത്തിൽ കേന്ദ്രഭരണാധികാരികൾ സ്വീകരിച്ച എല്ലാ നാടകങ്ങളും സ്റ്റോക്ഹോം കൺവെൻഷനോടുകൂടി ഇവിടെ തകർന്നിരിക്കുന്നു.തിരഞ്ഞെടുത്ത ഭരണാധികാരികൾ പകരമായി ജനങ്ങൾക്ക് നൽകിയ ക്രൂരമായഉപദ്രവം ,അതിൽ ഒടുങ്ങിയവരുടെ കണ്ണീർ ,ശേഷിക്കുന്ന മൃതജീവനുകൾ ഈ കഴ്ചകൾ ഒരു വികാരവും ഇവരിൽ ജനിപ്പിക്കുന്നില്ലേ..? ലോകാരാജ്യങ്ങൾ മുഴുവനും ഏകസ്വരത്തിൽ നിരോധനം ആവിശ്യപ്പെടുമ്പോളും വീണ്ടും ഇതു ഉപയോഗിക്കാൻ പുതിയ മാർഗ്ഗങ്ങൾ തേടുകയാണ് നമ്മുടെ അധികാരി വർഗ്ഗം .എൻഡോസൾഫാന്റെ ഇരകളെല്ലാം ഇന്നാട്ടിലെ പാവങ്ങളാണ്,വെറും പട്ടിണിപാവങ്ങൾ .നമ്മുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന വെള്ളപേപ്പറിൽ പെൻസിലുകൊണ്ടു കോറിയ കറുത്തവരപോലെയുള്ള മെലിഞ്ഞ ആൾരൂപങ്ങൾ .സമ്പന്നരെയും ,ഭൂപ്രമാണികളെയും വൻകിട കച്ചവടക്കാരെയും ഇതു ബാധിക്കുന്നതല്ല .അതുകൊണ്ട് തന്നെ ഈ പാവങ്ങളുടെ കണ്ണീരും ,വേദനകൊണ്ടുള്ള നിലവിളീയും അവൻ ഉഴുതിട്ട ഈ മണ്ണിലേക്ക് തന്നെ പുറംലോകമറിയാതെ അമർന്നൊടുങ്ങി.എപ്പോഴൊ വേദനയുടെ നിലവിളികൾ ഉയർന്നപ്പോൾ സമാനജീവികൾ അറിഞ്ഞതാണ് ഇന്നു ഇതു നിരോധിക്കാൻ കാരണമായത്. എന്നാലും ഈ കാര്യത്തിൽ നമ്മൾ ഇവരെ ഭയക്കണം പൂർണമായി ഇവർ ഈ കീടനാശിനി നിരോധിക്കില്ല .നിരോധനത്തിൽ ഇളവുകൾ ആവിശ്യപ്പെടുന്നവരുടെ മനസിലിരുപ്പ് എന്താണന്ന് ഉണർന്നിരിക്കുന്നവർക്കറിയാം .നമുക്ക് ഉണർന്നിരിക്കാം (കടപ്പാട്:പാവപ്പെട്ടവന്‍)
Friday, 29 April 2011
Saturday, 23 April 2011
ജോണ്‍ ബ്രിട്ടാസ് കൈരളി വിട്ടു
സി.പി.എം നിയന്ത്രിക്കുന്ന കൈരളി ടി.വി ചാനലില്‍ നിന്ന് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ ജോണ്‍ ബ്രിട്ടാസ് രാജിവെച്ചു. എട്ടു വര്‍ഷമായി നേതൃപദവിയില്‍ തുടരുന്നതിനിടയില്‍ മാനേജ്‌മെന്റ് തലത്തിലും ജീവനക്കാര്‍ക്കിടയിലും അദ്ദേഹവുമായി പലര്‍ക്കും ഉണ്ടായിരുന്ന മാനസിക അകല്‍ച്ചയുടെ ബാക്കിയാണ് രാജി. പുതിയ ആളെ തീരുമാനിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഇതിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍നിന്ന് കൈരളിയില്‍ എത്തി ചാനല്‍ നിയന്ത്രിച്ച ബ്രിട്ടാസ് കഴിഞ്ഞ കുറെ മാസമായി രാജിക്കുള്ള ഒരുക്കത്തിലായിരുന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി തെറ്റിപ്പിരിയാന്‍ കഴിയാത്തത്ര അടുപ്പം ബ്രിട്ടാസിനുണ്ട്. ഏതാനും വര്‍ഷം മുമ്പ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അവഹേളിച്ച് സംസാരിച്ച വ്യവസായി ഫാരിസ് അബൂബക്കറുമായി അഭിമുഖം നടത്തിയതു മുതല്‍ പ്രശ്‌നം പുകയുന്നുണ്ട്. പരിക്കു കുറഞ്ഞ ഒഴിഞ്ഞുപോക്കിന് അക്കാലം മുതല്‍ ബ്രിട്ടാസ് ശ്രമിച്ചിരുന്നു.സി.പി.എമ്മിലൂടെ വളര്‍ന്ന ഒരാളെന്ന നിലയില്‍ പ്രശ്‌നരഹിതമായി ചാനലിന്റെ പടിയിറങ്ങാനുള്ള അവസരം തേടുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം പുറത്തുവന്നത്. പുതിയ ചാനലുകളുടെ തള്ളിക്കയറ്റത്തിനിടെ കൈരളിയില്‍ അസാധാരണകൊഴിഞ്ഞു പോക്ക് നടക്കുന്നതിനിടയിലാണ് എഡിറ്റര്‍ തന്നെ രാജിവെച്ചത്. തല്‍ക്കാലം കേരളത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഇടവേള തേടുന്ന ബ്രിട്ടാസ് ദല്‍ഹിയിലോ വിദേശത്തോ പുതിയൊരു സ്ഥാപനത്തിലേക്ക് കൂടുമാറ്റം നടത്താനിരിക്കുകയാണ്.
കൈരളി വിടുകയാണെങ്കിലും മാധ്യമരംഗത്തു തന്നെ തുടര്‍ന്നും ഉണ്ടാകുമെന്ന് ജോണ്‍ ബ്രിട്ടാസ് 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാല്‍, അടുത്ത നടപടി തീരുമാനിച്ചിട്ടില്ല. രണ്ടു മൂന്ന് ഓഫറുകള്‍ മുന്നിലുണ്ട്. കൈരളിയില്‍ തുടര്‍ന്നുകൊണ്ട് അത് മുന്നോട്ടു നീക്കാനാവില്ല. അതുകൊണ്ട് രാജിവെച്ചു. ഒരു ഇടവേളയാണ് തേടുന്നത്. അതുപക്ഷേ, പാര്‍ട്ടിക്കാരുമായി പിണങ്ങിയല്ല. പാര്‍ട്ടി അനുവദിച്ചതു പ്രകാരമാണ് തീരുമാനം. സി.പി.എമ്മിലൂടെ വളര്‍ന്ന തനിക്ക് പാര്‍ട്ടിയുമായി തെറ്റിപ്പിരിയാന്‍ കഴിയില്ല. കൈരളിയില്‍ ഇന്നത്തെ നിലയില്‍ ഇനിയും തുടരുന്നത് തനിക്കും സ്ഥാപനത്തിനും മുരടിപ്പാണ്. ചാനല്‍ വളര്‍ന്നു. ഇനി വളര്‍ച്ചയുടെ മറ്റൊരു ഘട്ടമാണ് മുന്നില്‍. അതിന് കൂടുതല്‍ പ്രഫനഷല്‍ മികവ് സമ്പാദിക്കാനാണ് ഇപ്പോള്‍ എടുത്ത തീരുമാനം. പാര്‍ട്ടിയുടെ അനുമതി തേടി. ഇപ്പോള്‍ അനുവദിച്ചു. ഏതൊരു സ്ഥാപനത്തില്‍നിന്നും ഉടക്കിയേ പോകാന്‍ പറ്റൂ എന്ന ചിന്താഗതി തനിക്കില്ല. വി.എസ്. അച്യുതാനന്ദനുമായോ മറ്റാരെങ്കിലുമായോ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വിശദീകരിച്ചു.
"തണല്‍" "തിര"യില്‍ അലിഞ്ഞ നേരം .........
ഖത്തര്‍ ബ്ലോഗേഴ്സ്-മീറ്റ് നടക്കുന്ന സമയത്ത് "തണല്‍" നായകന്‍ "തിര"യെ ഒരുപാട് ക്ഷണിച്ചതാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി . എന്നാല്‍ എഴുതിയ വാക്കുകളും വരകളും ഗൌരവമായി എടുക്കത്തതുകൊണ്ടും ബ്ലോഗിനെ ജീവിതത്തിന്‍റെ ഭാഗമാക്കത്തതുകൊണ്ടോ എന്തോ അതിനു പോകാന്‍ പറ്റിയില്ല തിരയ്ക്ക്. അതിനു ശേഷം തണലിനെ ഭയന്ന് ഓടിയോളിച്ചതായിരിന്നു തിര.
ഇന്നലെ രാത്രി (21/04/2011) ബഹ്‌റൈന്‍ ബ്ലോഗിണിയുടെ ഭര്‍ത്താവ് ഇവിടെ ബിസ്നസ് ആവിശാര്‍ത്ഥം വന്നപ്പോള്‍ അവിചാരിതമായി കാണാനും പരിചയപ്പെടാനും പറ്റി തണലിനെ. അതിനു വേദിയോരിക്കിയതാകട്ടെ മുന്‍ ഖത്തര്‍ എയര്‍ലൈന്‍ മേധാവിയും കുടുംബവുംമായിരിന്നു. ഭക്ഷണം അക്ത്താക്കികൊണ്ടിരിക്കുമ്പോള്‍ തണലിനെ ഞാന്‍ എല്ലാവര്‍ക്കും വിരിച്ചു കൊടുത്തു. തിരയും തണലും വളരെയധികം അടുത്താണ് ഉള്ളതെങ്കിലും കാണാന്‍ പറ്റിയത് ഇങ്ങനെയാണ്. തണല്‍ വിരിക്കുന്നത് തിരയുടെ വീടിന്‍റെ അടുത്താണ്. തിര അതിന്‍റെ വീട്, തണലിന് ദൂരെനിന്നു കാണിച്ചുകൊടുത്തു. കാരണം അടുത്ത് നിന്ന് കാണിച്ചാല്‍ തിരയില്‍ സല്‍ക്കരിക്കെണ്ടി വരും എന്ന പേടി ........
തണലിനെ കുടുംബ സമേതം തിര വീട്ടിലേക്കു ക്ഷണിക്കുന്നു .8.00pm... മണിക്ക് തുടങ്ങിയ തിര തണല്‍ കൂടികാഴ്ച 11.00 pm വരെ നീണ്ടു നിന്ന് ..............

Monday, 18 April 2011
Friday, 15 April 2011
http://thirayil.blogspot.com
ചില സാങ്കേതിക കാരണങ്ങളാല്‍ തിരയുടെ അഡ്രസ് മാറിയിരിക്കുന്നു. പ്രയാസം നേരിട്ടതില്‍ .....ക്ഷമ ചോദിക്കുന്നു .http://thirayil.blogspot.com
Monday, 11 April 2011
തിര എക്സിറ്റ് പോള്‍
കേരളത്തിലെ തെരഞ്ഞടുത്ത പ്രവാസികളില്‍ നിന്നും, തിര നടത്തിയ സര്‍വെയ്യില്‍ നിന്നുള്ള തെരഞ്ഞെടുപ്പ്ന്‍റെ റിസള്‍ട്ട് താഴെ പറയുന്ന പ്രകാരം സംഭവിക്കാന്‍ സാധ്യതയുള്ളതായി തിര നിഗമനത്തില്‍ എത്തിയിരിക്കുന്നു.
UDF : 53 %
LDF : 43 %
Others : 4 %
UDF : 53 %
LDF : 43 %
Others : 4 %
Sunday, 10 April 2011
ജമാഅത്ത് 124 മണ്ഡലങ്ങളില്‍ ഇടതിനെ പിന്തുണക്കും; 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിന്
കോഴിക്കോട്: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി 124 മണ്ഡലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ പിന്തുണക്കും. 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിനായിരിക്കും പിന്തുണ. അതേസമയം, എറനാട് മണ്ഡലത്തില്‍ സംഘടന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. കാസര്‍ഗോഡ്, മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, വണ്ടൂര്‍ , കുന്ദംകുളം, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, പൂഞ്ഞാര്‍ , വൈക്കം, അടൂര്‍ , ഇരവിപുരം, വര്‍ക്കല, കഴക്കൂട്ടം, അരുവിക്കര മണ്ഡലങ്ങളിലാണ് യു.ഡി.എഫിനെ പിന്തുണക്കുക.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണം, വിപുലമായ ക്ഷേമ പദ്ധതികളും പെന്‍ഷനുകളും, പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തല്‍, താരതമ്യേന അഴിമതിരഹിത ഭരണം, ന്യൂനപക്ഷങ്ങളുടെ ന്യായമായ താല്‍പര്യങ്ങളുടെ സംരംക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ എല്‍.ഡി.എഫ് മന്ത്രിസഭ ഏറെ മുന്നിലാണെന്നും പ്രവര്‍ത്തകരുടെ കൂടി അഭിപ്രായ ശേഖരണം നടത്തിയ ശേഷമാണ് ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പില്‍ ഇത്തരം നിലപാടില്‍ എത്തിയതെന്നും അമീര്‍ ടി ആരിഫലി പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങള്‍, സംഘടനാപരമായ മുന്‍ഗണനകള്‍, മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ അഭിപ്രായം എന്നിവ പരിഗണിച്ചാണ് 15 മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു. പോണ്ടിച്ചേരി സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാഹിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പിന്തുണക്കും.

Labels:
വാർത്ത
Thursday, 7 April 2011
കോണ്‍ഗ്രസ് ഒരിക്കലും ജമാഅത്തിന്റെ സഹകരണവും പിന്തുണയും തേടിയിട്ടില്ല
രാഷ്ട്രീയത്തില്‍ നേരും നെറിയും പൊതുവേ കുറഞ്ഞു വരികയാണ് .. എങ്കിലും മുഖ്യ മന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്ന രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ ദിവസേന നടത്തികൊണ്ടിരിക്കുന്ന അസത്യ വര്‍ഷങ്ങള്‍ കേള്‍ക്കുമ്പോള്‍ , ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കൂടി കോണ്‍ഗ്രസ് നശിപ്പിച്ചു കുളം തോണ്ടും എന്ന് രാമചന്ദ്രന്‍ മാഷ് കരഞ്ഞു പറഞ്ഞത് സത്യമായി പുലരുമോ എന്ന് ന്യായമായും സംശയിക്കാം .
====================
1. ജമായത്ത് വിഷയത്തില്‍ ചെന്നിത്തല പറഞ്ഞത് ഇങ്ങിനെ : "ജമാഅത്തിനോട് യു.ഡി.എഫിനുള്ള നിലപാടില്‍ മാറ്റമില്ല.കോണ്‍ഗ്രസ് ഒരിക്കലും ജമാഅത്തിന്റെ സഹകരണവും പിന്തുണയുംതേടിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.."
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ .. കഴിഞ്ഞ ലോക സഭ ഇലെക്ഷന്‍ സമയത്ത് ചെന്നിത്തല രഹസ്യമായി സന്ദര്‍ശനം നടത്തുന്നത് ഇന്ത്യ വിഷന്‍ ഒളി ക്യാമറയില്‍ പിടിച്ചത് ..
ഈ ഇലെക്ഷന്‍ അടുത്തെത്തി സമയത്ത് എം ഐ ഷാനവാസ് ജമാഅത്ത് നേതാക്കളുമായി ചര്‍ച്ച നടത്തിയത് വെറും സൗഹൃദം പുതുക്കല്‍ ആയിരുന്നത്രെ... അപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന പോലെ ചെന്നിത്തല അന്ന് രഹസ്യ സന്ദര്‍ശനം നടത്തിയത് ? അതോ .. അത് ചെന്നിത്തലക്ക് ജലദോഷം വന്നപ്പോള്‍ പിന്നെ സുഖമായി എന്ന് അറിയിക്കാന്‍ പോയത് .. അല്ലാതെന്തു ? (കടപ്പാട് :സഫ-മര്‍വ)

Saturday, 26 February 2011
"കപ്പ ഒരു ഗ്രാമത്തെ മാറ്റി മറിച്ച വിതം"
"കപ്പ " ഒരു ഗ്രാമത്തെ മാറ്റിയതെങ്ങനെ എന്ന് നിങ്ങള്‍ക്കറിയെണ്ടേ. നാട്ടിലെ സാധാരണക്കാരുടെ ഭക്ഷണം ഇപ്പോള്‍ പണക്കാരുടെ തീന്‍ മേശയിലെ അലംകൃതമായ വിഭവം. ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്ക് കുടിയേറിയ പുത്തന്‍ പണക്കാരന്‍ എന്നൊക്കെ നമുക്ക് കപ്പയെ വിശേഷിപ്പിക്കാം ....... എന്നാല്‍ കപ്പ ഒരു കാലത്ത് ഒരു സമൂഹത്തെ നീയന്ത്രിചിരിന്നു .അവരുടെ ആശയും അഭിലാഷവും ഒക്കെ ആയിരുന്നു ഈ ചങ്ങാതി .
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് ജില്ലയില്‍ നിന്ന് ധാരാളം കപ്പ കയറ്റിപ്പോയിരുന്നു. ഇപ്പോള്‍ വില വര്‍ധിച്ചതോടെ കപ്പ കിട്ടാതായിരിക്കുകയാണ്. ഹോട്ടലുകളിലെല്ലാം കപ്പക്ക് വലിയ വിലയാണ് ഈടാക്കുന്നത്. പുല്‍പള്ളി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, മാനന്തവാടി, തിരുനെല്ലി മേഖലകളിലാണ് കപ്പകൃഷി വ്യാപകമായിരിക്കുന്നത്.
"കപ്പ ഒരു ഗ്രാമത്തെ മാറ്റി മറിച്ച വിതം" എങ്ങനെയാണ് എന്നത് നിങ്ങള്‍ക്കറിയെണ്ടേ... കാത്തിരിക്കുക....... തുടരും......
ജില്ലയിലെ നെല്‍വയലുകള്‍ കപ്പകൃഷിക്ക് വഴിമാറുന്നു. വില ഏറിയതാണ് കര്‍ഷകരെ കപ്പകൃഷിയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. ഒരു കിലോ കപ്പക്ക് 16 രൂപയാണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം ഇത് 12 രൂപയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഉല്‍പാദന ചെലവ് കുറവായതിനാല്‍ കര്‍ഷകര്‍ കപ്പകൃഷി ചെയ്യാന്‍ തയാറാകുന്നുണ്ട്. കപ്പത്തണ്ട് മുളച്ചതിനു ശേഷം ഒരു തവണ മാത്രമേ വളപ്രയോഗം നടത്തേണ്ടതുള്ളൂ. കീടനാശിനി പ്രയോഗം വേണ്ടാത്തതിനാല്‍ 90 ശതമാനം ജൈവകൃഷി രീതിയിലാണ് കപ്പ കൃഷി ചെയ്യുന്നത്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് ജില്ലയില്‍ നിന്ന് ധാരാളം കപ്പ കയറ്റിപ്പോയിരുന്നു. ഇപ്പോള്‍ വില വര്‍ധിച്ചതോടെ കപ്പ കിട്ടാതായിരിക്കുകയാണ്. ഹോട്ടലുകളിലെല്ലാം കപ്പക്ക് വലിയ വിലയാണ് ഈടാക്കുന്നത്. പുല്‍പള്ളി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, മാനന്തവാടി, തിരുനെല്ലി മേഖലകളിലാണ് കപ്പകൃഷി വ്യാപകമായിരിക്കുന്നത്."കപ്പ ഒരു ഗ്രാമത്തെ മാറ്റി മറിച്ച വിതം" എങ്ങനെയാണ് എന്നത് നിങ്ങള്‍ക്കറിയെണ്ടേ... കാത്തിരിക്കുക....... തുടരും......
Monday, 21 February 2011
ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ച വി. എച്ച് മജീദിനെ ഓര്‍ക്കുമ്പോള്‍
കൂരിരുള്‍ മുറ്റിയോരീ പാതയോരത്ത്-
പതിഥനായെന്നെ നീ വിട്ടേച്ചു പോകയോ?
അലറിക്കരയുമീ ആഴിപ്പരപ്പിലെന്‍-
ആര്‍ത്തനാദത്തെ നീ കേള്‍ക്കതിരിക്കയോ?
നീ പകര്‍ന്നുള്ളതാം നേരിന്‍റെ പൂമ്പൊടി-
ഏറ്റു വളരുമീ ചെറുമൊട്ടുകള്‍ക്കിനി
നനവാര്‍ന്നൊരുമ്മയും പേറി നീ വന്നിടും-
ചിറകടിയെന്നിനി, കാതോര്‍ത്തിരിപ്പു ഞാന്‍.
. മാലാഖ വന്നു വിളിച്ചോരാ നാളില്‍ നീ,
പുഞ്ചിരി തൂകിതിരിച്ചയച്ചില്ലയോ?
ഇന്നു, മാലാഖ തന്‍ ചിറകേറി യാത്രയായ്
എന്തേ, മടുത്തുവോ ഞങ്ങള്‍ തന്‍ സൌഹ്യദം.
നാഥനെ സ്തോത്രം വിളിക്കും മിനാരത്തിന്‍
പാതയില്‍, നീ പോയ് മറിഞ്ഞാ ഖബറിടം,
മഞ്ഞില്‍ കഴുകിയ നിന്‍ മേനി നോവാതെ
നിത്യവും പൂമെത്തയക്കിടുമീശ്വരന്‍.
മധുരമിട്ടായിയും, നിന്‍ചുണ്ടിലെ ചൂടു-
മോര്‍ത്തോര്‍ത്തു കാത്തിരിക്കുന്ന നിന്‍ പൊന്നിനായ്,
അലിവേതുമില്ലാതെ തിരികെക്കൊടുത്തു ഞാന്‍
കല്‍ക്കരികൊണ്ടു പൊതിഞ്ഞ നിന്‍ മേനിയെ..........

കവിത
Sunday, 30 January 2011
Wednesday, 26 January 2011
Serine Villas at Calicut
ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം..........
ഇപ്പോള്‍ ഖത്തറില്‍ നിന്നു തന്നെ നിങ്ങള്‍ക്കു നിങ്ങളുടെ സ്വന്തം കോഴിക്കോട് സിറ്റിയില്‍ ഒരു വീട് സ്വന്തമാക്കാം ...........................
ലോണ്‍ സൗകര്യം,ഇന്‍സ്റ്റാള്‍മെന്‍റ് പെയ്മെന്‍റ് എന്നിവ പ്രത്യേകതകള്‍......
ഖത്തറില്‍ ഒരാഴ്ചത്തെ സെയില്‍സ് പ്രൊമോഷന്‍ പ്രോഗ്രാം മാത്രം .
വിളിക്കേണ്ട നമ്പര്‍ 00974 66203816
55506843 & 55728280 www.srishtyhomes.com
ഇപ്പോള്‍ ഖത്തറില്‍ നിന്നു തന്നെ നിങ്ങള്‍ക്കു നിങ്ങളുടെ സ്വന്തം കോഴിക്കോട് സിറ്റിയില്‍ ഒരു വീട് സ്വന്തമാക്കാം ...........................ലോണ്‍ സൗകര്യം,ഇന്‍സ്റ്റാള്‍മെന്‍റ് പെയ്മെന്‍റ് എന്നിവ പ്രത്യേകതകള്‍......
ഖത്തറില്‍ ഒരാഴ്ചത്തെ സെയില്‍സ് പ്രൊമോഷന്‍ പ്രോഗ്രാം മാത്രം .
വിളിക്കേണ്ട നമ്പര്‍ 00974 66203816
55506843 & 55728280 www.srishtyhomes.com
Labels:
വാർത്ത
Monday, 24 January 2011
പാടം കൊണ്ക്രീറ്റ് വീടായ കഥ ...
പണ്ടൊക്കെ ഞങളുടെ ഗ്രാമത്തിലൂടെ നടക്കുമ്പോള്‍ യാത്ര ഒരനുഭൂതിയായിരുന്നു. കന്നുപൂട്ടുന്നവരോ ,ഞാറു നടുന്നവരോ ,കള പറിക്കുന്നവരോ ആയ ആളുകളുടെ ഒച്ചയും അനക്കവും ആയിരിക്കും എങ്ങും .പാട്ടും തമാശയും . തോട്ടില്‍ അലക്കാനും കുളിക്കാനും വരുന്ന ആണുംപെണ്ണും. നീന്തിക്കളിക്കുന്ന കുട്ടികള്‍.തോട്ടുവക്കില്‍ ചൂണ്ടയിടുന്നവര്‍.മീന്‍ പിടിക്കുന്നവര്‍.. പലവിധ പക്ഷികള്‍.. സജീവവും ശബ്ദ മുഖരിതവുമായിരുന്നു പാടശേഖരങ്ങള്‍.സന്ധ്യക്കെ അക്കാലത്ത് അങ്ങാടിയില്‍ ആള്‍ക്കാരുണ്ടാകൂ. പകല്‍ മുഴുവന്‍പാടത്തും പറമ്പിലുമായി പണിയെടുക്കുന്ന പാവപെട്ടവര്‍ . അന്നന്നേക്കുള്ള അരിയുംമത്സ്യവും പലവ്യഞ്ഞനവും വാങ്ങി ചൂട്ടോ റാന്തല്‍ വിളക്കോ കത്തിച്ചു തിരിച്ചു പോരുന്നു. ശനിയാഴ്ചയിലെ ആഴ്ച്ചച്ചന്തയില്‍ നിന്നാണ് ബാക്കി വേണ്ട മറ്റു സാധനങ്ങളെല്ലാം ഒരുക്കൂട്ടുക. പറഞ്ഞു വന്നത് ഇതൊന്നുമല്ല. ഇപ്പോള്‍ അത്യപൂര്‍വമായി മാത്രമാണ് ഞങ്ങളുടെ ഗ്രാമത്തിന്‍റെ പാടത്തിന്റെ അരികില്‍ കൂടി ആരെങ്കിലും യാത്ര ചെയ്യാറുള്ളത്.ആ യാത്രയാണെങ്കിലോ വളരെ ദുഷ്കരവും. പേരിനു മാത്രമുള്ള വരമ്പുകള്‍.കാടുപിടിച്ച തോട്ടുവക്ക്. കുറച്ചു പശുക്കള്‍ മാത്രം മേയുന്ന ഒരു പുല്‍പ്പാടമായി ഗ്രാമം മാറിപ്പോയിരിക്കുന്നു. ഓര്‍മകളില്‍ ഇപ്പോഴും ഞങ്ങളുടെ പ്പാടം കതിരണിഞ്ഞു നില്‍ക്കുന്നത് കൊണ്ടായിരിക്കാം ഉള്ളില്‍ അതൊരു പോള്ളലായി നോവിപ്പിക്കുന്നത്. ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുകയാണ് , ഈ പാടശേഖരങ്ങള്‍ പഴയൊരു പച്ചപ്പിന്‍റെ കതിരുകാലവുമായി ചിരിച്ചു നിന്നിരുന്നുവെങ്കില്‍ .. അത് മനസ്സിലും മുഖത്തും ഏറ്റു വാങ്ങാന്‍ പുതിയൊരു തലമുറ ജനിച്ചു വന്നിരുന്നുവെങ്കില്‍ ..
കേരളത്തിന്‍റെ ലക്കും ലഗാനുമില്ലാത്ത ‘വികസനത്തില്‍’ ഏറ്റവുമധികം നശിച്ചത് നമ്മുടെ പാടങ്ങളാണ്. വയലുകള്‍ നമുക്ക് ഒരുകാലത്ത് നാമമാത്രമായെങ്കിലും ഭഷ്യസുരക്ഷ തന്നിരുന്നുവെന്നു മാത്രമല്ല, കേരളത്തിന്‍റെ വാട്ടര്‍ ഷെഡുകളുമായിരുന്നു നമ്മുടെ പാടങ്ങള്‍. ഇന്ന് അവ ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. പാടങ്ങള്‍ക്കൊപ്പം കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ടായിരുന്ന വാട്ടര്‍ ഷെഡുകളായ ചതുപ്പുകളും നികത്തി നമ്മള്‍ കോണ്‍ക്രീറ്റ് കേരളം കെട്ടിപ്പടുത്തിരിക്കുന്നു. ഫലമോ? മഴക്കാലത്തും കേരളത്തിന് കുടിക്കാന്‍ വെള്ളമില്ല. മഴമാറിയാല്‍ കേരളം വരളുകയായി. എല്ലാ വേനലുകളും ഇന്ന് കേരളത്തില്‍ വരള്‍ച്ചാ കാലമാണ്.
കേരളത്തിലെ ശാത്രജ്ഞന്‍മാര്‍ ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത് ക്രിയാത്മകമായ നിര്‍ദേശമാണ്. നമ്മുടെ നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിന് നിയമനിര്‍മാണം അത്യന്താപേക്ഷിതമാണ്. വനസംരക്ഷണനിയമത്തിന്‍റെ മാതൃകയില്‍ നിയമമുണ്ടാക്കി നെല്‍വയലുകളേയും വാട്ടര്‍ ഷെഡുകളേയും സംരക്ഷിതമേഖലയായി പ്രഖ്യാപിക്കണം. ഇവ സ്വകാര്യവ്യക്തികള്‍ക്ക് വിലകൊടുത്തുവാങ്ങി തോന്നുംവണ്ണം ഉപയോഗിക്കാനുള്ളതല്ല, മറിച്ച് വരുതലമുറകള്‍ക്കായി സംരക്ഷിക്കേണ്ട പൊതു സ്വത്താണെന്ന തിരിച്ചറിവ് കേരളത്തിന് ഉണ്ടാകണം.Wednesday, 19 January 2011
വേണോ ..ഇങ്ങനെയൊരു മല്‍സരം .......?
സ്വര്‍ണ്ണക്കപ്പിന് ക്ഷതമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കും
കഴിഞ്ഞതവണ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് സമ്മാനദാനം നിര്‍വ്വഹിച്ചപ്പോഴായിരുന്നു ഉന്തും തള്ളും ഉണ്ടായതും കപ്പ് പൊട്ടിയതും. അത്തരം സംഭവങ്ങളൊഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വി.എന്‍. വാസവന്‍ എം.എല്‍.എ. സ്വര്‍ണ്ണക്കപ്പിന് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇത്തവണയും യേശുദാസാണ് സമ്മാനദാനം നിര്‍വ്വഹിയ്ക്കാനെത്തുന്നത്.
ഈ ജനങ്ങള്‍ക്ക്ന്താ പറ്റിയത് ...
വല്ലാത്ത ഒരവസ്ഥയില്‍ ആയിരുന്നു ഞാന്‍ അവളെ കണ്ടത് .
കണ്ടപ്പോള്‍ കാണേണ്ടിയിരിന്നില്ല എന്ന് വിചാരിച്ചു. എന്നാലും കണ്ടു പോയില്ലേ അതിനാല്‍ ഇനി എന്താണ് അവളുടെ പ്രയാസത്ത്നു കാരണം എന്ന് തിരകാമെന്ന് വിചാരിച്ചു......
ഞാന്‍ കാണുമ്പോള്‍ എന്താണ് അവളുടെ അവസ്ഥ .......ഹോ.. ഓര്‍ക്കാന്‍ പറ്റുന്നില്ല .....വല്ലാത്ത ഒരു കാഴ്ചയായിരുന്നു ....അത്
കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകികൊണ്ടിരിക്കുകയായിരുന്നു ആ സമയത്ത് .
പക്ഷെ അവള്‍ എല്ലാം സഹിക്കാന്‍ തയ്യാറായിരുന്നു . എന്നാല്‍ ഒരു പ്രത്യേക സഹാജര്യത്തില്‍ അവളുടെ ദുഃഖം കടലോളം കൂടുകയാണ് ചെയ്തത് . അല്ലെങ്കിലും ഈ പെണ്‍ വര്‍ഗ്ഗത്തിനു കരയാന്‍ എന്തകിലും വേണോ അല്ലെ....ഇങ്ങനെയെല്ലാം ആലോചിച്ചുകൊണ്ട് ഞാന്‍ അവളുടെയടുത്ത് പോയപ്പോള്‍ കണ്ടത് എന്താ.....കഥ .........
ശപിച്ചു പോയി ഞാന്‍ ആ സമയത്തെ..........
അവള്‍ വലിയുള്ളി [സവാള] അരിയുകയായിരിന്നു...............
അതിന്‍റെ വില കുത്തനെ കൂടിയപ്പോള്‍ അവളുടെ കരച്ച്ല്‍ തെങ്ങലായികൊണ്ട് ആകാശത്ത് അലയടിക്കുനുണ്ടായിരുന്നു................................
തിര അവസാന വാക്ക് :- ഈ ജനങ്ങള്‍ക്ക്ന്താ പറ്റിയത് ..നാട്ടില്‍ ഇല്ലാത്ത പണം കൊടുത്തു വലിയുള്ളി വാങ്ങിച്ചിട്ട് സ്വന്തം ഭാര്യമ്മാരെ ഇങ്ങനെ കരയിപ്പിക്കണോ.....?

നിമിഷങ്ങൾ
Tuesday, 18 January 2011
ചരിത്രമുറങ്ങുന്ന കുറ്റ്യാടിയിലൂടെ ഒരു യാത്ര..
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി എന്ന പ്രദേശത്തിന്റെ ചരിത്ര വിശേഷങ്ങളുമായി
ഏഷ്യാനെറ്റ് കേട്ടതും കണ്ടതും | ജനുവരി 8, 2011
http://www.youtube.com/watch?v=tWCAoE1XZ6w&feature=player_detailpagehttp://www.youtube.com/watch?v=tWCAoE1XZ6w&feature=player_detailpage
ഏഷ്യാനെറ്റ് കേട്ടതും കണ്ടതും | ജനുവരി 8, 2011
http://www.youtube.com/watch?v=tWCAoE1XZ6w&feature=player_detailpagehttp://www.youtube.com/watch?v=tWCAoE1XZ6w&feature=player_detailpage
Monday, 10 January 2011
തിര ഫോളോ - അപ്പ്
തിര ഫോളോ - അപ്പ്
കുറച്ചു മാസങ്ങള്‍ക്ക് മുന്നേ.... തിര നടത്തിയ റിപ്പോര്‍ട്ടിനെ ബലപെടുത്തുമാര്‍, നാട്ടില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്നു. സൂക്ഷിക്കുക നാം നമ്മുടെ പെണ്‍കുട്ടികളെ ...ശ്രദ്ധിക്കുക എങ്ങനെയാണു അവര്‍ക്ക് പണം കിട്ടുന്നത് ....അവരുടെ യാത്രകള്‍ , പഠനം ,കോളേജ് എല്ലാം അറിഞ്ഞിരിന്നാല്‍ നമുക്ക് നാളെ നമ്മുടെ കുട്ടികളുടെ ഫോട്ടോ വെച്ച വാര്‍ത്ത കാണുന്നതില്‍ നിന്ന് രക്ഷപ്പെടാം ........
Labels:
വാർത്ത
Sunday, 5 December 2010
എന്നിട്ടും എന്‍റെ ആ ആഗ്രഹം ബാക്കി
രണ്ടാം ക്ലാസ്സില്‍ തോല്‍വി, ആറാം ക്ലാസ്സില്‍ തോല്‍വി, ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷിലും, കണക്കിലും മാര്‍ക്ക് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ ....അങ്ങനെ ഒന്നും പഠിക്കാത്ത എന്നെ ഒറ്റ്കണ്ടം എന്ന കുട്ടികളുടെ ജയിലാകുന്ന, സ്കൂളില്‍ ചേര്‍ത്തത് എന്‍റെ അമ്മാവന്‍ ആയിരുന്നു. എന്‍റെ മിടുക്കുകൊണ്ടല്ല അവിടെത്തെ അധ്യാപകരുടെ ശ്രമഫലമായി പത്താം തരം സെക്കന്റ് ക്ലാസ്സോടു കൂടി പാസ്സായി. ഇതു പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും വല്യ ആനക്കാര്യം എന്ന്. ശരിയാണ് ആനക്കാര്യം തന്നെയാണ് ആ കാലത്ത് എന്നെപോലെയുള്ള ഒരാള്‍ക്ക് ഇത്തരത്തില്‍ വിജയിക്കുക എന്നത് ആനക്കാര്യം തന്നെയാണ് (അന്നൊക്കെ ഇന്നത്തെ പോലെ 100 % വിജയം ഉണ്ടായിരുന്നില്ല, കഷ്ടിച്ച് 30%-35% ആയിരുന്നു വിജയ ശതമാനം) . അന്നാണ് ഞാന്‍ ആദ്യമായി സ്വന്തം പണം കൊണ്ടു ഷര്‍ട്ട് വാങ്ങിക്കുന്നത്. എങ്ങനെ കിട്ടിയെന്നതല്ലേ ...അതാണ് ഞാന്‍ നേരെത്തെ പറഞ്ഞ ആനക്കാര്യം. നാട്ടുകാര്‍ തന്ന ക്യാഷ് അവാര്‍ഡ് ആയിരുന്നു അത് (എത്രയാണെന്ന് ഓര്‍മ്മയില്‍ കിട്ടുന്നില്ല ). ഇപ്പോള്‍ മനസ്സിലായോ, അന്നത്തെ സെക്കന്റ് ക്ലാസ്സിന്റെ വില ..ഹ..ഹ..ഹ. അതിനു ശേഷം മൊകേരി റെഗുലര്‍ കോളേജില്‍ നിന്നും പ്രീഡിഗ്രീ , പിന്നീട് എന്‍ എ എം കല്ലിക്കണ്ടിയില്‍ നിന്ന് ഡിഗ്രി അങ്ങനെ പോകുന്നു എന്‍റെ പഠനം. തിരിച്ചറിവ് വന്നത് മുതല്‍ പഠനം എന്നും എനിക്കൊരു ഹരമായിരുന്നു . അന്നും ഇന്നും അത് തുടരുന്നു. എന്നുവെച്ചാല്‍ ഞാന്‍ ഒരു വല്യ എന്തോ എന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട . ഒരു ശരാശരി വിദ്യാര്‍ഥി എന്നെ ഉള്ളു .......
Labels:
ഓര്‍മ്മ കുറിപ്പ്
Saturday, 4 December 2010
Subscribe to:
Posts (Atom)