തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Wednesday, 4 December 2013

ആഭ്യന്തര മന്ത്രിക്കൊരു തുറന്ന കത്ത്‌

ബഹുമാന്യ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിലേക്ക് ഒരു 
പ്രവാസിയുടെ കത്ത്‌.

ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്ന ജയില്‍ ജീവിതം തന്നെയായിരിക്കണം നാം, ജയില്‍ പുള്ളികള്‍ക്കും നല്‍കേണ്ടത്. അല്ലാതെ അത് മാത്രം ബ്രിട്ടീഷ്കാര്‍ ഭരിക്കുന്നതിനും മുന്‍പുള്ള അവസ്ഥ നിലനില്‍ക്കുന്നത് പ്രത്യേകിച്ചും ദൈവത്തിന്‍റെ നാടിന് (ഇന്ന് ശൈത്താന്റെ നാട് )യോജിച്ചതല്ല. അതിനാല്‍ ആധുനികതയുടെ നൂതനവല്‍ക്കരണം നമ്മുടെ ജയിലുകളില്‍ അത്യന്താപേക്ഷിതമാണ്. അതിന് വേണ്ടിയുള്ള നടപടികള്‍ നമ്മുടെ ആഭ്യന്തര വകുപ്പ്‌ തുടക്കമിട്ടതില്‍ ഞങ്ങള്‍ അഭിമാനപുളകിതരാകുന്നു !


നമ്മുടെ നാട്ടിലെ ഇടതും,വലതും തോളോടുതോള്‍ ചേര്‍ന്ന്‍ പിന്തുണയ്ക്കുന്ന ഒരു സന്തോഷവാര്‍ത്തയാണ് ഇന്ന് നമ്മള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കികൊണ്ടിരിക്കുന്നത്. ജയിലുകളില്‍ ഉള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് എല്ലാ പാര്‍ട്ടികളുടെയും ആവിശ്യം. തങ്ങള്‍ക്ക്‌ വേണ്ടി കൊലയും കൊള്ളിവെപ്പും നടത്തുന്ന അനുസരണയുള്ള അണികള്‍ക്ക് പിന്നെ ഇതല്ലാതെ എന്തു നല്‍കാനാവും നേതാക്കള്‍ക്ക്. അതിനാല്‍ താങ്കള്‍ വരുത്തിയ മാറ്റങ്ങള്‍ ഒക്കെ സ്വാഗതാര്‍ഹമാണ്. 

ഇപ്പോള്‍ ജയിലുകളില്‍ നല്ല സ്വാദിഷ്ടമായ (വിഭവസമൃദ്ധമായ)ഭക്ഷണങ്ങള്‍ ജയിലുകളില്‍ കിട്ടുന്നുണ്ട്‌. അതിന് ഞങ്ങള്‍ അങ്ങയോട് കടപ്പെട്ടിരിക്കുന്നു. കൂടാതെ ചപ്പാത്തിയും, പൊറാട്ടയും, ബിരിയാണിയും അവിടെങ്ങളില്‍ ഉണ്ടാക്കി പോലീസ്‌ എമാന്മ്മാര്‍ക്ക് ലാഭം ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗവും താങ്കള്‍ ഈയിടെ നടപ്പാക്കി എന്നറിഞ്ഞതില്‍ പ്രവാസികളായ ഞങ്ങളും അതിയായി സന്തോഷിക്കുന്നു. ഇവിടെ നിന്ന് രണ്ടുവര്‍ഷം കഠിനാദ്ധ്വാനം ചെയ്ത്‌ കിട്ടുന്ന വരുമാനം കൊണ്ട് ഒരു പതിനൊന്ന് പവന്‍ സ്വര്‍ണ്ണം നാട്ടില്‍ പോകുമ്പോള്‍ വാങ്ങിയാല്‍ അതിന് നികുതിയടക്കണം (29 പവന്‍ ഒരു വളയാക്കി സിനിമാനടന്‍ കൂളായി കൊണ്ടുപോകാന്‍ ചങ്കുറ്റം കാട്ടിയതും കൂട്ടി വായിക്കാം) അടക്കാന്‍ പണം ഇല്ലെങ്കില്‍ ഞങ്ങള്‍ക്കും ജയിലില്‍ പോകേണ്ടിവരുമല്ലോ. അപ്പോള്‍ ഈ സുഖമല്ലാം ഞങ്ങള്‍ക്കും അനുഭവിക്കാം എന്നുള്ളത്കൊണ്ട് ഞങ്ങളും  താങ്കളോട്  കടപ്പെട്ടിരിക്കുന്നു.

താങ്കളുടെ ഭരണത്തില്‍ പ്രവാസികളായ ഞങ്ങള്‍ക്ക് കാര്യമായിട്ടുള്ള പരിഗണന കിട്ടിയില്ല എന്നുമാത്രമല്ല നാട്ടിലേക്കുള്ള യാത്രയില്‍ ഞങ്ങളെ എങ്ങനെയെല്ലാം പ്രയാസപ്പെടുത്താം അതല്ലാം വര്‍ദ്ധിപ്പിക്കുവാന്‍ താങ്കള്‍ കാട്ടിയ ശ്രദ്ധേയമായ ഇടപ്പെടലുകള്‍ ഞങ്ങളെ സന്തോഷിപ്പിക്കുന്നുണ്ട്.ജയിലുകളില്‍ താമസിക്കുന്ന കുറ്റവാളികള്‍ ഒരു വിധത്തില്‍ പറഞ്ഞാല്‍ അവരും പ്രവാസികള്‍ തന്നെയാണ്. അവര്‍ കുറ്റം ചെയ്തിരിക്കുന്നു. എന്നാല്‍ പ്രവാസികള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജയില്‍ എന്ന പ്രവാസം തെരഞ്ഞെടുത്തിരിക്കുന്നു.

ജയിലുകളില്‍ ഫേസ്ബുക്ക് ഉപയോഗിക്കാനും മൊബൈല്‍ ഉപയോക്കാനും താങ്കള്‍ അനുവാദം കൊടുത്തതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. അവരും മറ്റുള്ളവരുമായി ബന്ധം കാത്തു സൂക്ഷിക്കട്ടെ. അതിനാല്‍ എല്ലാ പ്രതികള്‍ക്കും ഓരോ സെറ്റ് മൊബൈല്‍ ഫോണും, ഒരു ലാപ്ടോപ്പ് ഇന്റര്‍നെറ്റോടു കൂടിയും അനുവദിക്കണം എന്ന്  അപേക്ഷിക്കുന്നു. കുറ്റവാളികള്‍ അറിവിന്‍റെ വാതായനങ്ങള്‍ കംബ്യൂട്ടര്‍ മുഖേന തുറക്കപ്പെടുമ്പോള്‍ ചിലപ്പോള്‍ അവര്‍ക്ക്‌  നന്നായി അറിവ്‌ കരസ്ഥമാക്കാന്‍ സാധിച്ചു എന്ന് വരാം. ഇത്  പോലീസ്‌കാര്‍ക്ക് വരുമാനം ഉണ്ടാക്കിയെടുക്കാനും സാധിക്കും. അതിനാല്‍ എത്രയും പെട്ടെന്ന് എല്ലാ ജയിലുകളിലും ഈ സൌകര്യങ്ങള്‍ എല്ലാം ഒരുക്കണം എന്ന്‍ അഭ്യര്‍ത്ഥിക്കുന്നു. 

ജീവിത യൗവനം മുഴുവന്‍ ജയിലില്‍ നിരപരാധിയായി കഴിയേണ്ടി വന്ന മദനി, താങ്കളുടെ പാര്‍ട്ടിക്ക് അധികാരം ഇല്ലാതെപോയതില്‍ താങ്കള്‍ക്ക് യാതൊരു ആനുകൂല്യവും കിട്ടില്ല എന്ന തിരിച്ചറിവില്‍ നിന്ന് കൊണ്ട് , താങ്കള്‍ക്ക് മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ , ഒന്ന് നന്നായി ഉറങ്ങാന്‍ ,ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ , നന്നായൊന്ന് ഭക്ഷണം കഴിക്കാന്‍ പോലും നല്ല വൃത്തിയായ സൗകര്യങ്ങള്‍ പോലും നല്‍കാത്ത ഇന്ത്യ രാജ്യത്ത്‌, കൊലക്കുറ്റം ചെയ്തവര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ചെയ്ത കൊടുത്ത ആദരണീയനായ ആഭ്യന്തര മന്ത്രിക്കും ആഭ്യന്തര വകുപ്പിനും ഞങ്ങളുടെ കൃതഞ്ജത                                    !................................................................!




1 comment:

  1. ലോകം അതിശയിച്ച് പോകണം നമ്മുടെ ജയിലിലെ സൌകര്യങ്ങളോര്‍ത്ത്. എല്ലാര്‍ക്കുമൊന്നും ഈ സൌകര്യങ്ങള്‍ ഇല്ല എന്നേയുള്ളു

    ReplyDelete