വര്‍ഷം മുന്‍പ് ഒമാനിലെക്കുള്ള യാത്ര തുടക്കകാരായ ഞാനും
എന്‍റെ സുഹ്രത്തും (സമദ് ഒമാന്‍ ) ഒരേ കമ്പനിയിലേക്ക്
...ആദ്യ
...ആദ്യ
യാത്രയല്ലെ അതിനാല്‍ നന്നായി
ആസ്വദിക്കാം എന്ന് കരുതി കോഴിക്കോട് - ബോംബെ -
ഡല്‍ഹി -ഒമാന്‍ ഇങ്ങനെയുള്ള
കോഴിക്കോട് നിന്നും ബോംബയിലെക്ക് പറന്നു. അതിനിടെ
വിമാനത്തിലുള്ള എല്ലാം ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു.
സ്ക്രീനും,ടീവിയും,ഭക്ഷണവും,ജൂസും,ടോയിലെറ്റ്
മുതലായവയെല്ലാം .....
ബോംബെയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറക്കുന്നു.
അപ്പോള്‍ ആണ് കൂടെയുള്ള സുഹൃത്ത് പറയുന്നത്
, അല്ലെടോ ആ എയര്‍ ഹോസ്റ്റ്
പറയുന്നതെല്ലാം(തുടക്കത്തില്‍ കാണിക്കുന്ന സുരക്ഷ
നിര്‍ദ്ദേശങ്ങള്‍ ) നമ്മള്‍ കണ്ടു. പക്ഷെ, എമര്‍ജന്‍സി
എക്സിറ്റ്‌ല്‍കൂടി ചാടുമ്പോള്‍ ഇടുന്ന ആ കുന്ത്രാണ്ടം മാത്രം
കാണുന്നില്ല .
ശരിയാണല്ലോ ! ഞാനും നോക്കി, എവിടെയും
കാണുന്നില്ല ....
അപ്പോള്‍ അതാ സുഹ്രത്ത് കിട്ടി എന്ന് പറഞ്ഞതും അതും
തലയില്‍ കൂടി ഇട്ടു ഒരൊറ്റ വലി ....ഭയങ്കര ശബ്ദത്തോടെ ഒരു
പൊട്ടല്‍ കേട്ടു !!!!!!!!!!!!!!!!!!!!!!!!!!!
എല്ലാവരും ഓടിക്കൂടി .
എയര്‍ ഹോസ്റ്റ്മാരും മറ്റും അരികത്ത് വന്നപ്പോള്‍ ശരിക്കും
പകച്ചു പോയി ഞങ്ങള്‍ .. ആ
സമയം ഫ്ലൈറ്റ് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തു. പിന്നീട് ഒരു
അറിയിപ്പ്..... .ഫ്ലൈറ്റ് പോകണമെങ്കില്‍ ഉപയോഗിച്ച സാധനം
പുതിയത് വരണം എന്ന് . അത് ഇല്ലാതെ യാത്ര
തുടരാന്‍ പറ്റില്ല എന്നും ...എല്ലാവരും ഞങ്ങളെ ചീത്ത
പറഞ്ഞു ....ഒടുവില്‍ ദൈവം
പറഞ്ഞു വിട്ടത് പോലെ ക്യാപ്റ്റന്‍ ഞങ്ങളുടെ അടുത്ത് വന്നു
പറഞ്ഞു സാരമില്ല അത് വീണ്ടും
ഉപയോഗിക്കാം ...ഉപയോഗ ശൂന്യമായിട്ടില്ല എന്നും
....അതിനു ശേഷം ഒരുപാട് പ്രാവിശ്യം
ഫ്ലൈറ്റ് യാത്ര ചെയ്തെങ്കിലും ആ ഒരു ഓര്‍മ്മ ഇന്നും
ഭീതിപ്പെടുത്തുന്നു ........!
ഹൊ എമർജൻസി വാതിൽ തുറക്കാഞ്ഞത് നന്നായി :)
ReplyDeleteഹ !ഡല്‍ഹിയില്‍ നിന്നും പിന്നെയുള്ള യാത്ര എന്‍റെ ജീവിതത്തില്‍ ഇന്നെവരെ ഉണ്ടായിട്ടില്ല ............
Deleteഅനുഭവങ്ങള്‍ നമ്മെ പലതും പഠിപ്പിക്കും ....മറ്റു പലരും മനസ്സിലാക്കുകയും ചെയ്യും
ReplyDeleteഹ ഹ ഹ
Deleteചില അനുഭവങ്ങള്‍ ഒരിയ്ക്കലും മറക്കാനാവില്ല
ReplyDeleteഅതെ
Deleteഅടങ്ങി ഒതുങ്ങി ഇരിക്കാന്‍ ഉള്ളതിന് :)
ReplyDeleteകളി ആകാശത്തിന് മേലെയാണോ ..
അതും ആദ്യ യാത്രയില്‍ :)
ഞാന്‍ ആദ്യ യാത്ര ചെയ്തപ്പൊള്‍ ..
ടൊയിലറ്റില്‍ പോയി ഫ്ലഷ് അടിക്കാന്‍ പേടിയായിരുന്നു
പണ്ടാരം എന്തെങ്കിലും തുറന്ന് പൊകുമോന്ന് ..
ഇനി അതെടുത്ത് ചാടാന്‍ പറഞ്ഞാലും ഈ കൂട്ടുകാരാന്‍
എടുക്കുമെന്ന് തൊന്നണില്ല :)
ഹ ഹ ഹ ഹ ഹ !
Deleteഅക്കര കാഴ്ചകള്‍ സീരിയലില്‍ ഒരു അപ്പച്ചന്‍ ആദ്യമായി ഫ്ലൈറ്റ് യാത്ര കഴിഞ്ഞു വരുന്ന സീനുണ്ട്. അതോര്‍മ്മവന്നു. :)
ReplyDelete!!!!!!!!!!!!!!!!!!!!
Deleteനന്ദി
ReplyDeleteഓർമ്മക്കുറിപ്പ് നന്നായി കേട്ടോ. ആശംസകൾ.
ReplyDeleteആദ്യാനുഭവം പങ്കുവെച്ചതില്‍ സന്തോഷം. എനിക്കും അബദ്ധം പറ്റരുതല്ലോ?..
ReplyDeleteithishtapettu
ReplyDelete