ഇന്നത്തെ വിദ്യാഭ്യാസത്തിന്‍റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന തൊഴിലില്ലായ്മ. കേരളത്തിന്‍റെ 60% യുവത്വമാണ് ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വിദേശങ്ങളിലുമായി ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നത്. കമ്പൂട്ടര്‍ പഠിച്ചു വന്നാല്‍ ജോലി ചെയ്യാന്‍ നാട്ടില്‍ ഐടി കമ്പനികള്‍ ഇല്ല. എഞ്ചിനീയറിംഗ് പഠിച്ചാല്‍ പണി കിട്ടാന്‍ മാര്‍ഗ്ഗമില്ല. ഹോട്ടല്‍ മാനേജ്മെന്‍റ് , സാമ്പത്തിക ശസ്ത്രം ,കൊമര്‍സ് എന്ത് പഠിച്ചാലും ജോലി തരാന്‍ സ്ഥാപനങ്ങള്‍ ഇല്ല. സ്വന്തമായി എന്തെങ്കിലും തുടങ്ങാം എന്ന് വെച്ചാല്‍ അതിനു സാധ്യതകള്‍ ഇല്ല. എന്നാല്‍ ഒന്നും പഠിക്കാതിരുന്നാല്‍ അവര്‍ക്ക് നാട്ടില്‍ ജോലിയുണ്ട്. ജീവിക്കാം മാര്‍ഗ്ഗമുണ്ട്. മോശമല്ലാത്ത കൂലിയും കിട്ടാനുണ്ട്. എന്നാല്‍ അതിനു ആളെ കിട്ടാനുമില്ല. ഇത്തരം ജോലികള്‍ക്ക് നാം മറ്റുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. ഇത്തരത്തില്‍ നമ്മുടെ വിദ്യാഭ്യാസത്തെ മാറ്റിമറിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് നമ്മുടെ ദീര്‍ഘവീക്ഷണമില്ലായമയാകുന്നു.
ഈ സ്വഭാവത്തില്‍ നമ്മള്‍ ഇനിയും മുന്നോട്ടുള്ള യാത്ര തുടര്‍ന്നാല്‍ നമ്മുടെ നാട്ടില്‍ എഞ്ചിനീയര്‍ ഡോക്ടര്‍മാര്‍ ഐടി എന്നിവയില്‍ പ്രാവിണ്യം നേടിയവര്‍ കൂടുകയും അവര്‍ക്ക് വേണ്ടി സര്‍ക്കാരിനോ മറ്റോ തൊഴില്‍ സാധ്യതകള്‍ ഒരുക്കി കൊടുക്കുവാന്‍ പ്രയാസവുമായിരിക്കും. അതിനാല്‍ നമ്മുടെ വരും തലമുറയ്ക്ക് വേണ്ടിയുള്ള തൊഴില്‍ സാധ്യതകള്‍ നമ്മള്‍ തന്നെ ഒരുക്കി കൊടുക്കേണ്ടിവരുന്നു. അതിനു വേണ്ടി നമ്മള്‍ വികലമായ വികസനങ്ങള്‍ തേടി പോകുന്നതിനു പകരം നമ്മുടെ വിദ്യാഭ്യാസ നയം തിരുത്തി എഴുതേണ്ടി വരും. അതിനു വേണ്ടിയാകട്ടെ നമ്മുടെ സര്‍ക്കാറുകളുടെയും മറ്റും പ്രവര്‍ത്തനം.
ഇന്ന് നാം പിന്‍തുടരുന്ന
വിദ്യാഭ്യാസ നയം ബ്രിട്ടീഷ്‌കാര്‍ നമുക്ക് കാണിച്ചു തന്നതാണ്. അവരുടെ ആവിശ്യത്തിന്
വേണ്ടിയുള്ള ഉദ്യോഗാര്‍ത്ഥികളെ വാര്‍ത്തെടുക്കുവാന്‍
വേണ്ടിയായിരുന്നു അന്നുള്ള വിദ്യാഭ്യാസ നയം തട്ടികൂട്ടിയത്. എന്നാല്‍ നാം ഇന്നും
അത് തന്നെ തുടരുന്നു എന്നിടത്താണ് കാര്യങ്ങളുടെ പ്രാധാന്യം നാം എത്രത്തോളം
മനസ്സിലാക്കി എന്നു വരുന്നത് . അത് കൊണ്ടാണ് നമുക്ക് നമ്മുടെ ആവിശ്യത്തിനുള്ള
തൊഴിലാളികളെ കിട്ടാത്തത്. ഇന്നത്തെ തലമുറ നമ്മുടെ നാടിനു ആവിശ്യമുള്ള പല
ജോലികളിലും അപരിചിതര്‍ ആകുന്നു. അവര്‍ പഠിച്ചത് വേറെ, സമൂഹത്തിനു അവിശ്യമുള്ളത്
മറ്റൊന്ന്.
സ്കൂള്‍
പാടപദ്ധതിയില്‍ സമഗ്ര മാറ്റം
ലക്ഷ്യമിട്ടുള്ള വിദഗ്ധ സമിതിയും അതിന്‍റെ അധ്യക്ഷനായികൊണ്ട് എ സുകുമാരന്‍ നായര്‍
ചുമതല ഏറ്റെടുത്തുകൊണ്ട് പറഞ്ഞത്, അന്തര്‍ദേശീയ നിലവാരത്തിലുള്ള പദ്ധതികള്‍ കൊണ്ടുവരും
എന്നാണു. എന്നിട്ടും നമ്മുടെ നാടിന്‍റെ ഭൂമിശാസ്ത്രപരമായ പാടപദ്ധതികള്‍ കൊണ്ട്
വരാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല. ഇങ്ങനെയൊരു പദ്ധതിയുമായാണ്
നമ്മള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ എത്ര തന്നെ വികസനം വന്നാലും നമ്മുടെ നാട്ടില്‍
തൊഴിലവസരം സൃഷ്ടിക്കാന്‍ പറ്റില്ല എന്ന് മാത്രമല്ല നമ്മുടെ നാടിനു ആവിശ്യമുള്ള പല
ജോലികള്‍ക്കും നമ്മള്‍ മറ്റു പലരെയും ആശ്രയിക്കേണ്ടി വരികയും ചെയ്യും.
ഇപ്പോള്‍ തന്നെ
കേരളത്തില്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തും, കൂലി വേലകള്‍ക്കും അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. (ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ 13 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന കേരളത്തില്‍) ഈ പ്രതിസന്ധി ഇപ്പോള്‍ ഉള്ളതിനെക്കാളും പതിന്മടങ്ങ്
കൂടാനെ പുതിയ പദ്ധതികള്‍ കൊണ്ട് സാധിക്കുകയുള്ളൂ. അതിനാല്‍ സമൂലമായ ഒരു മാറ്റം
വിദ്യാഭ്യാസരംഗത്ത് അത്യാവിശ്യമാണ്.
നാം നമ്മുടെ
കുട്ടികളെ വിദ്യാഭ്യാസ രാഗത്തെക്ക് ഇറക്കുന്ന അവസരത്തില്‍ത്തന്നെ മുന്‍കൂട്ടിയുള്ള
വിദ്യാഭ്യാസലക്ഷ്യങ്ങള്‍ കൈവരിക്കുന്ന പഠന നിലവാരത്തില്‍ വളര്‍ത്തിയില്ലെങ്കില്‍
നമ്മുടെ കുട്ടികള്‍ക്ക് ജോലിയില്ലാതെ തൊഴില്‍ഇല്ലായ്മ വേതനം വാങ്ങി വീട്ടില്‍
ഇരിക്കേണ്ട അവസ്ഥ കാണേണ്ടിവരും എന്ന യഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ മുന്നോട്ടു
കൊണ്ടുപോകുവാന്‍ നമ്മളും ജനങ്ങളാല്‍ തെരഞ്ഞെടുക്കുന്ന ഭരണകൂടവും ശ്രമിക്കേണ്ടതുണ്ട്.
അതൊക്കെ നടക്ക്വോ സുബേറെ?
ReplyDeleteനടക്കണം
Deleteതാങ്കളുടെ ലേഖനം വായിച്ച വിദ്യഭ്യാസ മന്ത്രി പുതിയ കോളേജുകള്‍ അനുവദിച്ചു കൊണ്ട് ഉത്തരവായി.അതിര്‍ത്തി കണ്ണന്‍ പ്രിന്‍സിപാളായി കൊണ്ട് ഒരു തെങ്ങ് കയറ്റ കോളേജു,ഒരു പറമ്പ് കിളക്കല്‍ ഡിപ്ലോമ കോളേജു,നാരായനിയെടതിയുടെ നേതൃത്വത്തില്‍ ഒരു മണ്ണ് കൊണ്ടിടല്‍ ടിപ്ലോമയ്കുള്ള കോളേജു,ജോസേട്ടന്ടെ നേതൃത്വത്തില്‍ ഒരു വീടിന്ടെ തറ കെട്ടുന്നത് പഠിപ്പിക്കുന്ന കോളേജു.....
ReplyDeleteതാങ്കള്‍ പറഞ്ഞത് നിര്‍ബദ്ധമായും ഉണ്ടാകെണ്ടുന്ന ഒരു വസ്തുതയാണ്
Deleteവെറുതെ കുറെ പൈസേം ചെലവാക്കി പഠിച്ചിട്ടൊരു കാര്യോം ഇല്ലാന്ന് ഇനിക്കിപ്പം മനസ്സിലായില്ലേ .
ReplyDeleteഇപ്പോഴത്തെ അവസ്ഥയില്‍ ശരിയാണ്
Deleteഎഴുതിയ കാര്യങ്ങളൊക്കെ നല്ലത് തന്നെ... ഇത് പോലെയുള്ള ലേഖനങ്ങള്‍ മുന്പും വായിച്ചിരുന്നു... പക്ഷെ ഈ എഴുത്തുകാരുടെ മക്കളും കൊച്ചു മക്കളും എല്ലാം പഠിക്കുന്നത് കാഷ് കൊടുത്തു വല്ല പ്രൊഫഷണല്‍ കോഴ്സ് നു ആയിരിക്കും ...
ReplyDeleteവിവസ്ഥ മാറാതെ എഴുത്തുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
Deleteവളരെ തീവ്രത ഏറിയ ഒരു വിഷയം തന്ന.
ReplyDeleteഎന്താണിതിനൊരു പരിഹാരം, ലേഖനത്തില്‍
ഒന്നും പറഞ്ഞു കണ്ടില്ല, Ashik ഭായ് പറഞ്ഞതുപോലെ
എന്തെങ്കിലും പുതിയ കോര്സുകള്‍ എത്രയും വേഗം
തുടങ്ങണം പിന്നെയും ഒരു സംശയം അവിടെ പഠിക്കാനും
അന്നയ സംസ്ഥാനക്കാര്‍ വേണ്ടി വരുമെന്ന് മാത്രം. നമ്മള്‍
കേരളീയരുടെ ഒരു പ്രേസ്ടീജെ !!!!
പരിഹാരം കാണാനും മറ്റും ആണ് നമ്മള്‍ കോടാനുകോടി ഉദ്യോഗസ്ഥരെ തീറ്റി പോറ്റുന്നത്
DeleteENTMO......................
ReplyDelete