തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Saturday, 26 February 2011

"കപ്പ ഒരു ഗ്രാമത്തെ മാറ്റി മറിച്ച വിതം"

"കപ്പ " ഒരു ഗ്രാമത്തെ മാറ്റിയതെങ്ങനെ എന്ന് നിങ്ങള്‍ക്കറിയെണ്ടേ. നാട്ടിലെ സാധാരണക്കാരുടെ ഭക്ഷണം ഇപ്പോള്‍ പണക്കാരുടെ തീന്‍ മേശയിലെ അലംകൃതമായ വിഭവം.  ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്ക് കുടിയേറിയ പുത്തന്‍ പണക്കാരന്‍ എന്നൊക്കെ നമുക്ക് കപ്പയെ വിശേഷിപ്പിക്കാം ....... എന്നാല്‍ കപ്പ ഒരു കാലത്ത്‌ ഒരു സമൂഹത്തെ നീയന്ത്രിചിരിന്നു  .അവരുടെ ആശയും അഭിലാഷവും ഒക്കെ ആയിരുന്നു ഈ ചങ്ങാതി .


ജില്ലയിലെ നെല്‍വയലുകള്‍ കപ്പകൃഷിക്ക് വഴിമാറുന്നു. വില ഏറിയതാണ് കര്‍ഷകരെ കപ്പകൃഷിയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. ഒരു കിലോ കപ്പക്ക് 16 രൂപയാണ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം ഇത് 12 രൂപയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഉല്‍പാദന ചെലവ് കുറവായതിനാല്‍ കര്‍ഷകര്‍ കപ്പകൃഷി ചെയ്യാന്‍ തയാറാകുന്നുണ്ട്. കപ്പത്തണ്ട് മുളച്ചതിനു ശേഷം ഒരു തവണ മാത്രമേ വളപ്രയോഗം നടത്തേണ്ടതുള്ളൂ. കീടനാശിനി പ്രയോഗം വേണ്ടാത്തതിനാല്‍ 90 ശതമാനം ജൈവകൃഷി രീതിയിലാണ് കപ്പ കൃഷി ചെയ്യുന്നത്. 

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് ജില്ലയില്‍ നിന്ന് ധാരാളം കപ്പ കയറ്റിപ്പോയിരുന്നു. ഇപ്പോള്‍ വില വര്‍ധിച്ചതോടെ കപ്പ കിട്ടാതായിരിക്കുകയാണ്. ഹോട്ടലുകളിലെല്ലാം കപ്പക്ക് വലിയ വിലയാണ് ഈടാക്കുന്നത്. പുല്‍പള്ളി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, മാനന്തവാടി, തിരുനെല്ലി മേഖലകളിലാണ് കപ്പകൃഷി വ്യാപകമായിരിക്കുന്നത്.


"കപ്പ ഒരു ഗ്രാമത്തെ മാറ്റി മറിച്ച വിതം" എങ്ങനെയാണ് എന്നത് നിങ്ങള്‍ക്കറിയെണ്ടേ... കാത്തിരിക്കുക....... തുടരും...... 

Monday, 21 February 2011

ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ച വി. എച്ച് മജീദിനെ ഓര്‍ക്കുമ്പോള്‍

കൂരിരുള്‍ മുറ്റിയോരീ പാതയോരത്ത്‌-
പതിഥനായെന്നെ നീ വിട്ടേച്ചു പോകയോ?
അലറിക്കരയുമീ ആഴിപ്പരപ്പിലെന്‍-
ആര്‍ത്തനാദത്തെ നീ കേള്‍ക്കതിരിക്കയോ?

നീ പകര്‍ന്നുള്ളതാം നേരിന്‍റെ പൂമ്പൊടി-
ഏറ്റു വളരുമീ ചെറുമൊട്ടുകള്‍ക്കിനി
നനവാര്‍ന്നൊരുമ്മയും പേറി നീ വന്നിടും-
ചിറകടിയെന്നിനി, കാതോര്‍ത്തിരിപ്പു ഞാന്‍.

. മാലാഖ വന്നു വിളിച്ചോരാ നാളില്‍ നീ,
പുഞ്ചിരി തൂകിതിരിച്ചയച്ചില്ലയോ?
ഇന്നു, മാലാഖ തന്‍ ചിറകേറി യാത്രയായ്
എന്തേ, മടുത്തുവോ ഞങ്ങള്‍ തന്‍ സൌഹ്യദം.

നാഥനെ സ്തോത്രം വിളിക്കും മിനാരത്തിന്‍
പാതയില്‍, നീ പോയ്‌ മറിഞ്ഞാ ഖബറിടം,
മഞ്ഞില്‍ കഴുകിയ നിന്‍ മേനി നോവാതെ
നിത്യവും പൂമെത്തയക്കിടുമീശ്വരന്‍.

മധുരമിട്ടായിയും, നിന്‍ചുണ്ടിലെ ചൂടു-
മോര്‍ത്തോര്‍ത്തു കാത്തിരിക്കുന്ന നിന്‍ പൊന്നിനായ്‌,
അലിവേതുമില്ലാതെ തിരികെക്കൊടുത്തു ഞാന്‍
കല്‍ക്കരികൊണ്ടു പൊതിഞ്ഞ നിന്‍ മേനിയെ..........


Wednesday, 26 January 2011

Serine Villas at Calicut

ഇതാ നിങ്ങള്‍ക്കൊരു  സുവര്‍ണ്ണാവസരം..........
ഇപ്പോള്‍ ഖത്തറില്‍ നിന്നു തന്നെ നിങ്ങള്‍ക്കു നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് സ്വന്തമാക്കാം ...........................
ലോണ്‍ സൗകര്യം,ഇന്‍സ്റ്റാള്‍മെന്‍റ് പെയ്മെന്‍റ് എന്നിവ പ്രത്യേകതകള്‍......
ഖത്തറില്‍ ഒരാഴ്ചത്തെ സെയില്‍സ്‌ പ്രൊമോഷന്‍ പ്രോഗ്രാം മാത്രം .

വിളിക്കേണ്ട നമ്പര്‍ 00974 66203816
55506843 & 55728280 www.srishtyhomes.com

Monday, 24 January 2011

പാടം കൊണ്ക്രീറ്റ്‌ വീടായ കഥ ...

പണ്ടൊക്കെ ഞങളുടെ ഗ്രാമത്തിലൂടെ  നടക്കുമ്പോള്‍  യാത്ര ഒരനുഭൂതിയായിരുന്നു. കന്നുപൂട്ടുന്നവരോ ,ഞാറു നടുന്നവരോ ,കള പറിക്കുന്നവരോ ആയ ആളുകളുടെ ഒച്ചയും അനക്കവും ആയിരിക്കും എങ്ങും .പാട്ടും തമാശയും . തോട്ടില്‍ അലക്കാനും കുളിക്കാനും വരുന്ന ആണുംപെണ്ണും. നീന്തിക്കളിക്കുന്ന കുട്ടികള്‍.തോട്ടുവക്കില്‍ ചൂണ്ടയിടുന്നവര്‍.മീന്‍ പിടിക്കുന്നവര്‍.. പലവിധ പക്ഷികള്‍.. സജീവവും ശബ്ദ മുഖരിതവുമായിരുന്നു പാടശേഖരങ്ങള്‍.

സന്ധ്യക്കെ അക്കാലത്ത് അങ്ങാടിയില്‍ ആള്‍ക്കാരുണ്ടാകൂ. പകല്‍ മുഴുവന്‍പാടത്തും പറമ്പിലുമായി പണിയെടുക്കുന്ന പാവപെട്ടവര്‍ . അന്നന്നേക്കുള്ള അരിയുംമത്സ്യവും പലവ്യഞ്ഞനവും വാങ്ങി ചൂട്ടോ റാന്തല്‍ വിളക്കോ കത്തിച്ചു തിരിച്ചു പോരുന്നു. ശനിയാഴ്ചയിലെ ആഴ്ച്ചച്ചന്തയില്‍ നിന്നാണ് ബാക്കി വേണ്ട മറ്റു സാധനങ്ങളെല്ലാം ഒരുക്കൂട്ടുക. പറഞ്ഞു വന്നത് ഇതൊന്നുമല്ല. ഇപ്പോള്‍ അത്യപൂര്‍വമായി മാത്രമാണ് ഞങ്ങളുടെ ഗ്രാമത്തിന്‍റെ പാടത്തിന്റെ അരികില്‍ കൂടി  ആരെങ്കിലും യാത്ര ചെയ്യാറുള്ളത്.ആ യാത്രയാണെങ്കിലോ വളരെ ദുഷ്കരവും. പേരിനു മാത്രമുള്ള വരമ്പുകള്‍.കാടുപിടിച്ച തോട്ടുവക്ക്. കുറച്ചു പശുക്കള്‍ മാത്രം മേയുന്ന ഒരു പുല്‍പ്പാടമായി ഗ്രാമം  മാറിപ്പോയിരിക്കുന്നു. ഓര്‍മകളില്‍ ഇപ്പോഴും ഞങ്ങളുടെ പ്പാടം കതിരണിഞ്ഞു നില്‍ക്കുന്നത് കൊണ്ടായിരിക്കാം ഉള്ളില്‍ അതൊരു പോള്ളലായി നോവിപ്പിക്കുന്നത്. ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുകയാണ് , ഈ പാടശേഖരങ്ങള്‍ പഴയൊരു പച്ചപ്പിന്‍റെ കതിരുകാലവുമായി ചിരിച്ചു നിന്നിരുന്നുവെങ്കില്‍ .. അത് മനസ്സിലും മുഖത്തും ഏറ്റു വാങ്ങാന്‍ പുതിയൊരു തലമുറ ജനിച്ചു വന്നിരുന്നുവെങ്കില്‍ ..
കേരളത്തിന്‍റെ ലക്കും ലഗാനുമില്ലാത്ത ‘വികസനത്തില്‍’ ഏറ്റവുമധികം നശിച്ചത് നമ്മുടെ പാടങ്ങളാണ്. വയലുകള്‍ നമുക്ക് ഒരുകാലത്ത് നാമമാത്രമായെങ്കിലും ഭഷ്യസുരക്ഷ തന്നിരുന്നുവെന്നു മാത്രമല്ല, കേരളത്തിന്‍റെ വാട്ടര്‍ ഷെഡുകളുമായിരുന്നു നമ്മുടെ പാടങ്ങള്‍. ഇന്ന് അവ ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു. പാടങ്ങള്‍ക്കൊപ്പം കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ടായിരുന്ന വാട്ടര്‍ ഷെഡുകളായ ചതുപ്പുകളും നികത്തി നമ്മള്‍ കോണ്‍‍ക്രീറ്റ് കേരളം കെട്ടിപ്പടുത്തിരിക്കുന്നു. ഫലമോ? മഴക്കാലത്തും കേരളത്തിന് കുടിക്കാന്‍ വെള്ളമില്ല. മഴമാറിയാല്‍ കേരളം വരളുകയായി. എല്ലാ വേനലുകളും ഇന്ന് കേരളത്തില്‍ വരള്‍‍ച്ചാ കാലമാണ്.

കേരളത്തിലെ ശാത്രജ്ഞന്‍മാര്‍ ഇപ്പോള്‍ മുന്നോട്ടുവച്ചിരിക്കുന്നത് ക്രിയാത്മകമായ നിര്‍ദേശമാണ്. നമ്മുടെ നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിന് നിയമനിര്‍മാണം അത്യന്താപേക്ഷിതമാണ്. വനസംരക്ഷണനിയമത്തിന്‍റെ മാതൃകയില്‍ നിയമമുണ്ടാക്കി നെല്‍വയലുകളേയും വാട്ടര്‍ ഷെഡുകളേയും സംരക്ഷിതമേഖലയായി പ്രഖ്യാപിക്കണം. ഇവ സ്വകാര്യവ്യക്തികള്‍ക്ക് വിലകൊടുത്തുവാങ്ങി തോന്നുംവണ്ണം ഉപയോഗിക്കാനുള്ളതല്ല, മറിച്ച് വരുതലമുറകള്‍ക്കായി സംരക്ഷിക്കേണ്ട പൊതു സ്വത്താണെന്ന തിരിച്ചറിവ് കേരളത്തിന് ഉണ്ടാകണം.

Wednesday, 19 January 2011

വേണോ ..ഇങ്ങനെയൊരു മല്‍സരം .......?

സ്വര്‍ണ്ണക്കപ്പിന് ക്ഷതമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കും



കോട്ടയം: സ്വര്‍ണ്ണക്കപ്പിന് ക്ഷ തമേല്‍ക്കാതിരിക്കാന്‍ ഇത്തവണ സംരക്ഷണ വലയം തന്നെ സംഘാടകര്‍ക്ക് തീര്‍ക്കേണ്ടിവരും. ചാനല്‍ യുദ്ധത്തിനിടെ കഴിഞ്ഞ തവണ സ്വര്‍ണ്ണക്കപ്പ് പൊട്ടിപ്പോയത് വന്‍ വിവാദമായ സാഹചര്യത്തിലാണ് കപ്പിന് വേലിതീര്‍ത്ത് മുന്‍കരുതലെടുക്കാന്‍ സംഘാടകര്‍ ഒരുങ്ങുന്നത്.

കഴിഞ്ഞതവണ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് സമ്മാനദാനം നിര്‍വ്വഹിച്ചപ്പോഴായിരുന്നു ഉന്തും തള്ളും ഉണ്ടായതും കപ്പ് പൊട്ടിയതും. അത്തരം സംഭവങ്ങളൊഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വി.എന്‍. വാസവന്‍ എം.എല്‍.എ. സ്വര്‍ണ്ണക്കപ്പിന് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇത്തവണയും യേശുദാസാണ് സമ്മാനദാനം നിര്‍വ്വഹിയ്ക്കാനെത്തുന്നത്.

ഈ ജനങ്ങള്‍ക്ക്ന്താ പറ്റിയത് ...

വല്ലാത്ത ഒരവസ്ഥയില്‍ ആയിരുന്നു ഞാന്‍ അവളെ  കണ്ടത്‌ . 
കണ്ടപ്പോള്‍ കാണേണ്ടിയിരിന്നില്ല എന്ന് വിചാരിച്ചു. എന്നാലും കണ്ടു പോയില്ലേ അതിനാല്‍ ഇനി എന്താണ് അവളുടെ  പ്രയാസത്ത്നു കാരണം എന്ന് തിരകാമെന്ന് വിചാരിച്ചു......
ഞാന്‍ കാണുമ്പോള്‍ എന്താണ് അവളുടെ അവസ്ഥ .......ഹോ.. ഓര്‍ക്കാന്‍ പറ്റുന്നില്ല .....വല്ലാത്ത ഒരു കാഴ്ചയായിരുന്നു ....അത്
കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകികൊണ്ടിരിക്കുകയായിരുന്നു ആ സമയത്ത്‌ .
പക്ഷെ അവള്‍ എല്ലാം സഹിക്കാന്‍ തയ്യാറായിരുന്നു . എന്നാല്‍ ഒരു പ്രത്യേക സഹാജര്യത്തില്‍ അവളുടെ ദുഃഖം കടലോളം കൂടുകയാണ് ചെയ്തത് . അല്ലെങ്കിലും ഈ പെണ്‍ വര്‍ഗ്ഗത്തിനു കരയാന്‍ എന്തകിലും വേണോ അല്ലെ....ഇങ്ങനെയെല്ലാം ആലോചിച്ചുകൊണ്ട് ഞാന്‍ അവളുടെയടുത്ത് പോയപ്പോള്‍ കണ്ടത്‌ എന്താ.....കഥ .........
ശപിച്ചു പോയി ഞാന്‍ ആ സമയത്തെ..........
അവള്‍ വലിയുള്ളി [സവാള] അരിയുകയായിരിന്നു............... 
അതിന്‍റെ വില കുത്തനെ കൂടിയപ്പോള്‍  അവളുടെ കരച്ച്ല്‍ തെങ്ങലായികൊണ്ട് ആകാശത്ത് അലയടിക്കുനുണ്ടായിരുന്നു................................


തിര അവസാന വാക്ക് :-  ഈ ജനങ്ങള്‍ക്ക്ന്താ പറ്റിയത് ..നാട്ടില്‍ ഇല്ലാത്ത പണം കൊടുത്തു വലിയുള്ളി വാങ്ങിച്ചിട്ട് സ്വന്തം ഭാര്യമ്മാരെ ഇങ്ങനെ കരയിപ്പിക്കണോ.....?

Tuesday, 18 January 2011

ചരിത്രമുറങ്ങുന്ന കുറ്റ്യാടിയിലൂടെ ഒരു യാത്ര..

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി എന്ന പ്രദേശത്തിന്റെ ചരിത്ര വിശേഷങ്ങളുമായി 
ഏഷ്യാനെറ്റ് കേട്ടതും കണ്ടതും | ജനുവരി 8, 2011

http://www.youtube.com/watch?v=tWCAoE1XZ6w&feature=player_detailpagehttp://www.youtube.com/watch?v=tWCAoE1XZ6w&feature=player_detailpage

Monday, 10 January 2011

തിര ഫോളോ - അപ്പ്‌

തിര ഫോളോ - അപ്പ്‌ 

കുറച്ചു മാസങ്ങള്‍ക്ക് മുന്നേ.... തിര നടത്തിയ റിപ്പോര്‍ട്ടിനെ ബലപെടുത്തുമാര്‍, നാട്ടില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്നു. സൂക്ഷിക്കുക നാം നമ്മുടെ പെണ്‍കുട്ടികളെ ...ശ്രദ്ധിക്കുക എങ്ങനെയാണു അവര്‍ക്ക് പണം  കിട്ടുന്നത് ....അവരുടെ യാത്രകള്‍ , പഠനം ,കോളേജ് എല്ലാം അറിഞ്ഞിരിന്നാല്‍ നമുക്ക് നാളെ നമ്മുടെ കുട്ടികളുടെ ഫോട്ടോ വെച്ച വാര്‍ത്ത കാണുന്നതില്‍ നിന്ന് രക്ഷപ്പെടാം ........ 

Sunday, 5 December 2010

എന്നിട്ടും എന്‍റെ ആ ആഗ്രഹം ബാക്കി

രണ്ടാം ക്ലാസ്സില്‍ തോല്‍വി, ആറാം ക്ലാസ്സില്‍ തോല്‍വി, ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷിലും, കണക്കിലും മാര്‍ക്ക് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ ....അങ്ങനെ ഒന്നും പഠിക്കാത്ത എന്നെ ഒറ്റ്കണ്ടം എന്ന  കുട്ടികളുടെ ജയിലാകുന്ന,  സ്കൂളില്‍ ചേര്‍ത്തത് എന്‍റെ അമ്മാവന്‍ ആയിരുന്നു. എന്‍റെ മിടുക്കുകൊണ്ടല്ല അവിടെത്തെ അധ്യാപകരുടെ ശ്രമഫലമായി പത്താം തരം സെക്കന്റ് ക്ലാസ്സോടു കൂടി പാസ്സായി. ഇതു പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും വല്യ ആനക്കാര്യം എന്ന്. ശരിയാണ് ആനക്കാര്യം തന്നെയാണ് ആ കാലത്ത് എന്നെപോലെയുള്ള ഒരാള്‍ക്ക് ഇത്തരത്തില്‍ വിജയിക്കുക എന്നത്   ആനക്കാര്യം തന്നെയാണ് (അന്നൊക്കെ ഇന്നത്തെ പോലെ  100 %  വിജയം ഉണ്ടായിരുന്നില്ല, കഷ്ടിച്ച് 30%-35% ആയിരുന്നു വിജയ ശതമാനം) . അന്നാണ് ഞാന്‍ ആദ്യമായി സ്വന്തം പണം  കൊണ്ടു ഷര്‍ട്ട് വാങ്ങിക്കുന്നത്. എങ്ങനെ കിട്ടിയെന്നതല്ലേ ...അതാണ് ഞാന്‍ നേരെത്തെ പറഞ്ഞ ആനക്കാര്യം. നാട്ടുകാര്‍ തന്ന ക്യാഷ്‌  അവാര്‍ഡ്‌  ആയിരുന്നു അത് (എത്രയാണെന്ന് ഓര്‍മ്മയില്‍ കിട്ടുന്നില്ല ).  ഇപ്പോള്‍ മനസ്സിലായോ, അന്നത്തെ സെക്കന്റ് ക്ലാസ്സിന്റെ  വില ..ഹ..ഹ..ഹ. അതിനു ശേഷം മൊകേരി റെഗുലര്‍ കോളേജില്‍ നിന്നും പ്രീഡിഗ്രീ , പിന്നീട് എന്‍ എ എം കല്ലിക്കണ്ടിയില്‍ നിന്ന് ഡിഗ്രി അങ്ങനെ പോകുന്നു എന്‍റെ പഠനം. തിരിച്ചറിവ് വന്നത് മുതല്‍ പഠനം  എന്നും എനിക്കൊരു ഹരമായിരുന്നു . അന്നും ഇന്നും അത് തുടരുന്നു. എന്നുവെച്ചാല്‍ ഞാന്‍ ഒരു വല്യ എന്തോ  എന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട . ഒരു ശരാശരി വിദ്യാര്‍ഥി എന്നെ ഉള്ളു .......

Saturday, 27 November 2010

നിങ്ങള്‍ക്കു പേരിടാം

ആരോ പറഞ്ഞു എന്‍റെ ജീവനു
വില പറയാന്‍ വരുന്നൂന്ന്.......
ഞാന്‍ പറഞ്ഞു എത്ര തരുമെന്നു
അവര്‍ പറഞ്ഞു വിലമതിക്കാന്‍  പറ്റുന്നില്ല
ഞാന്‍ പറഞ്ഞു എനിയ്ക്കോ...?എന്തുവില
അവര്‍ പറഞ്ഞു നിങ്ങളറിയില്ല.......
നിങ്ങളുടെ വില .................
ഞങ്ങളറിയും നിങ്ങളുടെ വില ....
ഞാന്‍ ചിരിച്ചു ഉള്ളില്‍..............
ഈ പറയുന്നവര്‍ തന്നെ
നാളെ പറയും എന്തു വില
കല്ലുവില.......പുല്ലുവില .......

Wednesday, 24 November 2010

Serene Villas at Calicut

 www.srishtyhomes.com


Home is sweet when it is a place more than just a living space. A place where you can be yourself and feel comfortable. A place which offers a heaven of peace and serenity away from the bustle of the world outside, our project is the result of this valuable realization.
Villas constructed by a perfect blend of architecture and aesthetics on a picturesque landscape. Away from the hustle and bustle of city life and yet within the easy reach of all amenities.
Srishty Homes is a multi-discipline practice of Engineering Architectural planning, aiming to provide comprehensive, integrated design services for the built environment. Srishty Homes covers the whole range of architectural and engineering services. If required, we also prepared to assume overall responsibility for a project. Our work is further distinguished by a long-term collaboration with outstanding specialist planners, although we are happy to work with the qualified engineering offices nominated by clients as well.

Our mission is to be collaborative, working in partnership with customers, colleagues in construction and the communities we impact.

We aim to be ethical and responsible to all stakeholders. We believe that good design can create substantial economic and social value.

We are specialists in almost all building types.

Contact : India : 0091 9744300995/9349847441
              Qatar: 00974 55506843/55728280
www.srishtyhomes.com

Friday, 12 November 2010

ഏകാന്ത പഥികന്‍ ഞാന്‍



ഒറ്റക്കിരുന്നു നീ ഒറ്റുനോക്കുന്നോരാ
ഓളപ്പരപ്പെനിക്കിഷ്ടമല്ല!
കാ ഴ്ചകള്‍ നല്‍കുന്ന സുര്യതേജസ്സിന്‍റെ
വര്‍ണപ്രകാശവുമിഷ്ടമല്ല!



നിന്‍റെ വിഹായസ്സിലാരുമുണരാത്ത
അന്ധകാരത്തിന്‍റെ രാവെനിക്കിഷ്ടം.
ജലകന്യകക്ക് കുടീരം പണിയുന്ന
ആഴിയുടെ അങ്ങേത്തലപ്പെനിക്കിഷ്ടം.



രൌദ്രമായ്, തീവെട്ടിമറിയുമെന്നുള്ളകം-
കൂരിരുട്ടാല്‍ പൊതിഞ്ഞോന്നു മയങ്ങിടാം.
നാളെപ്പുലരുമോ, യീ അന്തിതീരുമോ?
സാന്ത്വനമോതുവാന്‍ കൂട്ടുകാരെത്തുമോ?


ഒറ്റപെടുന്നോരീയുല്ലാസ നൌകക്കു
നങ്കുരമെവിടെയെന്നറിയാതെ നില്‍പൂ ഞാന്‍.
നിന്‍റെ വിശാലമാം മേഘക്കിടക്കതന്‍-
ഓരത്തൊരിത്തിരി തലചായ്ച്ചിടട്ടെ ഞാന്‍...

(കടപ്പാട് : അബ്ദുറഹീം മേപ്പയൂര്‍) 

Wednesday, 27 October 2010

തിര ഫ്ലാഷ് ന്യൂസ്‌

തിരയുടെ മാന്യ വായനക്കാര്‍ക്ക് ..ഈദ്‌ മുബാറക് .......
അല്ലാഹു അക്ബര്‍ ..... അല്ലാഹുഅക്ബര്‍.....

Sunday, 24 October 2010

എ. അയ്യപ്പന്‍ ഓര്‍മ്മയായി


അമ്പു ഏതു നിമിഷവും 
മുതുകില്‍ തറയ്ക്കാം  
പ്രാണനും കൊണ്ട് ഓടുകയാണ് 
എന്‍റെ രുചിയോര്‍ത്ത് 
അഞ്ചെട്ട് പേര്‍ 
കൊതിയോടെ 
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജനം സ്വീകരിച്ച്
അവന്‍റെ വായ്ക്ക് ഞാനിരയായി .......
എ. അയ്യപ്പന്‍ ഓര്‍മ്മയായി:- മരിച്ചിട്ട് ഇത്ര ദിവസങ്ങള്‍ കയിഞ്ഞിട്ടും കവിയെ സംസ്കരിക്കാന്‍ സര്‍ക്കാരിനു സമയമില്ല പോലും . അവരുടെ ഇലക്ഷന്‍ ബഹളം ഒക്കെ കയിഞ്ഞാല്‍ നോക്കാം എന്നാണ് നമ്മുടെ സാംസ്‌കാരിക മന്ത്രി എം . എ .ബേബി പറഞ്ഞത്. ഇതിനതിരെ നമ്മുടെ സംസകരിക നായകന്മാര്‍ രംഗത്ത്‌ വന്നിട്ടുണ്ട്. വടകര കട തിണകളില്‍ അന്തിയുരങ്ങിയിരുന്ന നമ്മുടെ പ്രിയപ്പെട്ട കവി എ .അയ്യപ്പന് തിരയുടെ പ്രണാമങ്ങള്‍ ..............................

Tuesday, 12 October 2010

അണയാത്ത വെളിച്ചം -രചന സുബൈര്‍ ബിന്‍ ഇബ്രാഹിം ദോഹ




സുഗമമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Monday, 4 October 2010

തിര Exclusive :-

തിര Exclusive :-  നമ്മുടെ സ്കൂൾ മുറ്റത്ത് ഇതൊക്കെ നടക്കുന്നു..... വിശ്വസിക്കുമോ? എന്ന  റിപ്പോര്‍ട്ടിന്റെ ബാക്കിപത്രം .................. കോഴിക്കോട് ഇപ്പോള്‍ കുട്ടികളെ കാത്തിരിക്കുന്നത് വൈറ്റ്നര്‍/നെയില്‍ പോളിഷ് എന്നീ രീതികളില്‍ കൂടിയുള്ള മയക്കു മരുന്നുകള്‍  ആകുന്നു  സ്കൂൾ മുറ്റത്ത്  പെണ്‍കുട്ടികളെ വലവീശുന്നത് എന്ന് പോലീസ് ഉദോഗസ്തന്‍മാര്‍ പറയുന്നു.... രക്ഷിതാക്കള്‍ സൂക്ഷിക്കുക ............

Friday, 1 October 2010

ഇന്ന് ലോക വൃദ്ധദിനം ...

ഒരു വൃദ്ധ ദിനം കൂടി വന്നെത്തിയിരിക്കുന്നു .വൈദ്യശാസ്ത്രതിലുണ്ടായ   അഭൂതപൂര്‍വമായ വളര്‍ച്ച കാരണം മരണ നിരക്ക്  കുറയുകയും, ജനങ്ങളുടെ ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്ത ഈ  സാഹചര്യത്തില്‍  ലോക      ജനസംഖ്യയില്‍  അവഗണിക്കാന്‍ പറ്റാത്ത ഒരു വിഭാഗമായി  വൃദ്ധന്മാര്‍ മാറി  കൊണ്ടിരിക്കയാണ്.

നമ്മുടെ കൊച്ചു  കേരളത്തില്‍  മാത്രം ഒമ്പത്‌  വൃദ്ധസദനങ്ങള്‍ ഉണ്ടെന്നും, ഈ പ്രതിഭാസം വളര്‍ന്നു  വരികയാണെന്നും കന്നക്കുകള്‍ സൂചിപ്പിക്കുന്നു.ഈയൊരു സാഹചര്യത്തില്‍ വൃദ്ധസദനങ്ങള്‍ ആണോ അതോ നമ്മുടെ സമീപ്യമാണോ അവര്‍ക്ക്‌ ആശസ്യകരമാവുക എന്ന് നമ്മള്‍ പുനരാലോചികെണ്ടിയിരിക്കുന്നു..

നാടക-സിനിമ നടിയായ ശാന്ത ദേവി ആരോരുമില്ലാതെ വൃദ്ധസദനത്തില്‍ എത്തിപ്പെട്ട വാര്‍ത്ത‍   നമ്മളെ ഏറെ നൊമ്പരപ്പെടുതിയിട്ടുണ്ട്.പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കുന്ന പ്രവണത നമ്മള്‍ അവസാനിപ്പികെണ്ടിയിരിക്കുന്നു,ഇല്ലെങ്കില്‍ മൌസുകളാല്‍ നിയന്ത്രികപ്പെടുന്ന നവ തലമുറ ഇന്നിന്‍റെ നമ്മളെ നാളെ എങ്ങിനെ പരിഗണിക്കുക എന്നത് നമ്മളെ വ്യകുലപെടുതെണ്ടാതല്ലേ?.എന്തെന്തു  മുന്‍കരുതലാണ്   നമ്മള്‍ ഇതിനായി കൈകൊടതെന്ന പുനരാലോചനക്ക് ഈ വരികള്‍ പ്രചോധനമായെങ്കില്‍ ...