തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Monday, 10 January 2011

തിര ഫോളോ - അപ്പ്‌

തിര ഫോളോ - അപ്പ്‌ 

കുറച്ചു മാസങ്ങള്‍ക്ക് മുന്നേ.... തിര നടത്തിയ റിപ്പോര്‍ട്ടിനെ ബലപെടുത്തുമാര്‍, നാട്ടില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്നു. സൂക്ഷിക്കുക നാം നമ്മുടെ പെണ്‍കുട്ടികളെ ...ശ്രദ്ധിക്കുക എങ്ങനെയാണു അവര്‍ക്ക് പണം  കിട്ടുന്നത് ....അവരുടെ യാത്രകള്‍ , പഠനം ,കോളേജ് എല്ലാം അറിഞ്ഞിരിന്നാല്‍ നമുക്ക് നാളെ നമ്മുടെ കുട്ടികളുടെ ഫോട്ടോ വെച്ച വാര്‍ത്ത കാണുന്നതില്‍ നിന്ന് രക്ഷപ്പെടാം ........ 

Sunday, 5 December 2010

എന്നിട്ടും എന്‍റെ ആ ആഗ്രഹം ബാക്കി

രണ്ടാം ക്ലാസ്സില്‍ തോല്‍വി, ആറാം ക്ലാസ്സില്‍ തോല്‍വി, ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷിലും, കണക്കിലും മാര്‍ക്ക് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ ....അങ്ങനെ ഒന്നും പഠിക്കാത്ത എന്നെ ഒറ്റ്കണ്ടം എന്ന  കുട്ടികളുടെ ജയിലാകുന്ന,  സ്കൂളില്‍ ചേര്‍ത്തത് എന്‍റെ അമ്മാവന്‍ ആയിരുന്നു. എന്‍റെ മിടുക്കുകൊണ്ടല്ല അവിടെത്തെ അധ്യാപകരുടെ ശ്രമഫലമായി പത്താം തരം സെക്കന്റ് ക്ലാസ്സോടു കൂടി പാസ്സായി. ഇതു പറയുമ്പോള്‍ നിങ്ങള്‍ വിചാരിക്കും വല്യ ആനക്കാര്യം എന്ന്. ശരിയാണ് ആനക്കാര്യം തന്നെയാണ് ആ കാലത്ത് എന്നെപോലെയുള്ള ഒരാള്‍ക്ക് ഇത്തരത്തില്‍ വിജയിക്കുക എന്നത്   ആനക്കാര്യം തന്നെയാണ് (അന്നൊക്കെ ഇന്നത്തെ പോലെ  100 %  വിജയം ഉണ്ടായിരുന്നില്ല, കഷ്ടിച്ച് 30%-35% ആയിരുന്നു വിജയ ശതമാനം) . അന്നാണ് ഞാന്‍ ആദ്യമായി സ്വന്തം പണം  കൊണ്ടു ഷര്‍ട്ട് വാങ്ങിക്കുന്നത്. എങ്ങനെ കിട്ടിയെന്നതല്ലേ ...അതാണ് ഞാന്‍ നേരെത്തെ പറഞ്ഞ ആനക്കാര്യം. നാട്ടുകാര്‍ തന്ന ക്യാഷ്‌  അവാര്‍ഡ്‌  ആയിരുന്നു അത് (എത്രയാണെന്ന് ഓര്‍മ്മയില്‍ കിട്ടുന്നില്ല ).  ഇപ്പോള്‍ മനസ്സിലായോ, അന്നത്തെ സെക്കന്റ് ക്ലാസ്സിന്റെ  വില ..ഹ..ഹ..ഹ. അതിനു ശേഷം മൊകേരി റെഗുലര്‍ കോളേജില്‍ നിന്നും പ്രീഡിഗ്രീ , പിന്നീട് എന്‍ എ എം കല്ലിക്കണ്ടിയില്‍ നിന്ന് ഡിഗ്രി അങ്ങനെ പോകുന്നു എന്‍റെ പഠനം. തിരിച്ചറിവ് വന്നത് മുതല്‍ പഠനം  എന്നും എനിക്കൊരു ഹരമായിരുന്നു . അന്നും ഇന്നും അത് തുടരുന്നു. എന്നുവെച്ചാല്‍ ഞാന്‍ ഒരു വല്യ എന്തോ  എന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട . ഒരു ശരാശരി വിദ്യാര്‍ഥി എന്നെ ഉള്ളു .......

Saturday, 27 November 2010

നിങ്ങള്‍ക്കു പേരിടാം

ആരോ പറഞ്ഞു എന്‍റെ ജീവനു
വില പറയാന്‍ വരുന്നൂന്ന്.......
ഞാന്‍ പറഞ്ഞു എത്ര തരുമെന്നു
അവര്‍ പറഞ്ഞു വിലമതിക്കാന്‍  പറ്റുന്നില്ല
ഞാന്‍ പറഞ്ഞു എനിയ്ക്കോ...?എന്തുവില
അവര്‍ പറഞ്ഞു നിങ്ങളറിയില്ല.......
നിങ്ങളുടെ വില .................
ഞങ്ങളറിയും നിങ്ങളുടെ വില ....
ഞാന്‍ ചിരിച്ചു ഉള്ളില്‍..............
ഈ പറയുന്നവര്‍ തന്നെ
നാളെ പറയും എന്തു വില
കല്ലുവില.......പുല്ലുവില .......

Wednesday, 24 November 2010

Serene Villas at Calicut

 www.srishtyhomes.com


Home is sweet when it is a place more than just a living space. A place where you can be yourself and feel comfortable. A place which offers a heaven of peace and serenity away from the bustle of the world outside, our project is the result of this valuable realization.
Villas constructed by a perfect blend of architecture and aesthetics on a picturesque landscape. Away from the hustle and bustle of city life and yet within the easy reach of all amenities.
Srishty Homes is a multi-discipline practice of Engineering Architectural planning, aiming to provide comprehensive, integrated design services for the built environment. Srishty Homes covers the whole range of architectural and engineering services. If required, we also prepared to assume overall responsibility for a project. Our work is further distinguished by a long-term collaboration with outstanding specialist planners, although we are happy to work with the qualified engineering offices nominated by clients as well.

Our mission is to be collaborative, working in partnership with customers, colleagues in construction and the communities we impact.

We aim to be ethical and responsible to all stakeholders. We believe that good design can create substantial economic and social value.

We are specialists in almost all building types.

Contact : India : 0091 9744300995/9349847441
              Qatar: 00974 55506843/55728280
www.srishtyhomes.com

Friday, 12 November 2010

ഏകാന്ത പഥികന്‍ ഞാന്‍



ഒറ്റക്കിരുന്നു നീ ഒറ്റുനോക്കുന്നോരാ
ഓളപ്പരപ്പെനിക്കിഷ്ടമല്ല!
കാ ഴ്ചകള്‍ നല്‍കുന്ന സുര്യതേജസ്സിന്‍റെ
വര്‍ണപ്രകാശവുമിഷ്ടമല്ല!



നിന്‍റെ വിഹായസ്സിലാരുമുണരാത്ത
അന്ധകാരത്തിന്‍റെ രാവെനിക്കിഷ്ടം.
ജലകന്യകക്ക് കുടീരം പണിയുന്ന
ആഴിയുടെ അങ്ങേത്തലപ്പെനിക്കിഷ്ടം.



രൌദ്രമായ്, തീവെട്ടിമറിയുമെന്നുള്ളകം-
കൂരിരുട്ടാല്‍ പൊതിഞ്ഞോന്നു മയങ്ങിടാം.
നാളെപ്പുലരുമോ, യീ അന്തിതീരുമോ?
സാന്ത്വനമോതുവാന്‍ കൂട്ടുകാരെത്തുമോ?


ഒറ്റപെടുന്നോരീയുല്ലാസ നൌകക്കു
നങ്കുരമെവിടെയെന്നറിയാതെ നില്‍പൂ ഞാന്‍.
നിന്‍റെ വിശാലമാം മേഘക്കിടക്കതന്‍-
ഓരത്തൊരിത്തിരി തലചായ്ച്ചിടട്ടെ ഞാന്‍...

(കടപ്പാട് : അബ്ദുറഹീം മേപ്പയൂര്‍) 

Wednesday, 27 October 2010

തിര ഫ്ലാഷ് ന്യൂസ്‌

തിരയുടെ മാന്യ വായനക്കാര്‍ക്ക് ..ഈദ്‌ മുബാറക് .......
അല്ലാഹു അക്ബര്‍ ..... അല്ലാഹുഅക്ബര്‍.....

Sunday, 24 October 2010

എ. അയ്യപ്പന്‍ ഓര്‍മ്മയായി


അമ്പു ഏതു നിമിഷവും 
മുതുകില്‍ തറയ്ക്കാം  
പ്രാണനും കൊണ്ട് ഓടുകയാണ് 
എന്‍റെ രുചിയോര്‍ത്ത് 
അഞ്ചെട്ട് പേര്‍ 
കൊതിയോടെ 
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജനം സ്വീകരിച്ച്
അവന്‍റെ വായ്ക്ക് ഞാനിരയായി .......
എ. അയ്യപ്പന്‍ ഓര്‍മ്മയായി:- മരിച്ചിട്ട് ഇത്ര ദിവസങ്ങള്‍ കയിഞ്ഞിട്ടും കവിയെ സംസ്കരിക്കാന്‍ സര്‍ക്കാരിനു സമയമില്ല പോലും . അവരുടെ ഇലക്ഷന്‍ ബഹളം ഒക്കെ കയിഞ്ഞാല്‍ നോക്കാം എന്നാണ് നമ്മുടെ സാംസ്‌കാരിക മന്ത്രി എം . എ .ബേബി പറഞ്ഞത്. ഇതിനതിരെ നമ്മുടെ സംസകരിക നായകന്മാര്‍ രംഗത്ത്‌ വന്നിട്ടുണ്ട്. വടകര കട തിണകളില്‍ അന്തിയുരങ്ങിയിരുന്ന നമ്മുടെ പ്രിയപ്പെട്ട കവി എ .അയ്യപ്പന് തിരയുടെ പ്രണാമങ്ങള്‍ ..............................

Tuesday, 12 October 2010

അണയാത്ത വെളിച്ചം -രചന സുബൈര്‍ ബിന്‍ ഇബ്രാഹിം ദോഹ




സുഗമമായ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Monday, 4 October 2010

തിര Exclusive :-

തിര Exclusive :-  നമ്മുടെ സ്കൂൾ മുറ്റത്ത് ഇതൊക്കെ നടക്കുന്നു..... വിശ്വസിക്കുമോ? എന്ന  റിപ്പോര്‍ട്ടിന്റെ ബാക്കിപത്രം .................. കോഴിക്കോട് ഇപ്പോള്‍ കുട്ടികളെ കാത്തിരിക്കുന്നത് വൈറ്റ്നര്‍/നെയില്‍ പോളിഷ് എന്നീ രീതികളില്‍ കൂടിയുള്ള മയക്കു മരുന്നുകള്‍  ആകുന്നു  സ്കൂൾ മുറ്റത്ത്  പെണ്‍കുട്ടികളെ വലവീശുന്നത് എന്ന് പോലീസ് ഉദോഗസ്തന്‍മാര്‍ പറയുന്നു.... രക്ഷിതാക്കള്‍ സൂക്ഷിക്കുക ............

Friday, 1 October 2010

ഇന്ന് ലോക വൃദ്ധദിനം ...

ഒരു വൃദ്ധ ദിനം കൂടി വന്നെത്തിയിരിക്കുന്നു .വൈദ്യശാസ്ത്രതിലുണ്ടായ   അഭൂതപൂര്‍വമായ വളര്‍ച്ച കാരണം മരണ നിരക്ക്  കുറയുകയും, ജനങ്ങളുടെ ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്ത ഈ  സാഹചര്യത്തില്‍  ലോക      ജനസംഖ്യയില്‍  അവഗണിക്കാന്‍ പറ്റാത്ത ഒരു വിഭാഗമായി  വൃദ്ധന്മാര്‍ മാറി  കൊണ്ടിരിക്കയാണ്.

നമ്മുടെ കൊച്ചു  കേരളത്തില്‍  മാത്രം ഒമ്പത്‌  വൃദ്ധസദനങ്ങള്‍ ഉണ്ടെന്നും, ഈ പ്രതിഭാസം വളര്‍ന്നു  വരികയാണെന്നും കന്നക്കുകള്‍ സൂചിപ്പിക്കുന്നു.ഈയൊരു സാഹചര്യത്തില്‍ വൃദ്ധസദനങ്ങള്‍ ആണോ അതോ നമ്മുടെ സമീപ്യമാണോ അവര്‍ക്ക്‌ ആശസ്യകരമാവുക എന്ന് നമ്മള്‍ പുനരാലോചികെണ്ടിയിരിക്കുന്നു..

നാടക-സിനിമ നടിയായ ശാന്ത ദേവി ആരോരുമില്ലാതെ വൃദ്ധസദനത്തില്‍ എത്തിപ്പെട്ട വാര്‍ത്ത‍   നമ്മളെ ഏറെ നൊമ്പരപ്പെടുതിയിട്ടുണ്ട്.പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കുന്ന പ്രവണത നമ്മള്‍ അവസാനിപ്പികെണ്ടിയിരിക്കുന്നു,ഇല്ലെങ്കില്‍ മൌസുകളാല്‍ നിയന്ത്രികപ്പെടുന്ന നവ തലമുറ ഇന്നിന്‍റെ നമ്മളെ നാളെ എങ്ങിനെ പരിഗണിക്കുക എന്നത് നമ്മളെ വ്യകുലപെടുതെണ്ടാതല്ലേ?.എന്തെന്തു  മുന്‍കരുതലാണ്   നമ്മള്‍ ഇതിനായി കൈകൊടതെന്ന പുനരാലോചനക്ക് ഈ വരികള്‍ പ്രചോധനമായെങ്കില്‍ ...

Thursday, 30 September 2010

A Foot Step Against Environment...Vote for Janakeeya Vikasana Samithi's candidates


Vote for Environment and Nature Protection

CLEAN KERALA CAMPAIGN- Vote for Janakeeya Vikasana Samithi's Candidates



Please Your Vote for Nature and Environment protection, 


Thank you,
Subair Bin Ibrahim

Saturday, 25 September 2010

നമ്മുടെ സ്കൂൾ മുറ്റത്ത് ഇതൊക്കെ നടക്കുന്നു..... വിശ്വസിക്കുമോ?????????

 കോഴിക്കോട്‌ നഗരത്തിലെ പ്രമുഖ കോളജില്‍ ഡിഗ്രിക്ക്‌ പഠിക്കുന്ന മൂന്ന്‌ പെണ്‍കുട്ടികള്‍. അവര്‍ സിവില്‍ സ്റ്റേഷനു മുന്നിലെ മദ്യത്തിനും മയക്കുമരുന്നിനും കീഴ്‌പ്പെട്ടവര്‍ക്കുള്ള ചികിത്സാ കേന്ദ്രത്തിനു മുമ്പില്‍ സംശയിച്ചു നിന്നു.രണ്ടാഴ്‌ചക്കു മുമ്പാണ്‌. വേഷം കണ്ടാലറിയാം. വലിയവീടുകളിലെ കുട്ടികളാണ്‌. വന്നിരിക്കുന്നത്‌ കാറില്‍. ആശങ്കയോടെയാണവര്‍ ചികിത്സാ കേന്ദ്രത്തിന്റെ പടികയറിയത്‌.അവര്‍ക്കറിയേണ്ടത്‌ ബംഗ്ലൂരുവിലും മംഗലാപുരത്തും ലഹരിക്കടിമകളായവരെ  ചികിത്സിക്കുന്ന കേന്ദ്രങ്ങളുടെ വിലാസവും ഫോണ്‍ നമ്പരുമായിരുന്നു.  ആര്‍ക്കാണെന്ന്‌ കേന്ദ്രത്തിലെ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ അന്വേഷിച്ചപ്പോള്‍ കൂട്ടുകാരികള്‍ക്ക്‌ വേണ്ടിയാണെന്ന്‌ പറഞ്ഞു. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നയാള്‍ പെട്ടെന്ന്‌ ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു ഒരുവള്‍ക്ക്‌ അറിയേണ്ടിയിരുന്നത്‌. വിവരങ്ങള്‍ ചോദിച്ചറിയുകയും ലഭ്യമായ ചിലഫോണ്‍ നമ്പരുകള്‍ ശേഖരിക്കുകയും ചെയ്‌തശേഷം കൂട്ടുകാരികളേയും കൂട്ടി ഉടനെവരാമെന്ന്‌ പറഞ്ഞുപോയ പെണ്‍കുട്ടികളെക്കുറിച്ച്‌ പിന്നെ വിവരമൊന്നുമില്ല.

in commemorations


The Big letter from Pravasi...


Tuesday, 21 September 2010

Saturday, 3 July 2010

സമയം+കാലം=വിജയം.......

കാലം അരെയും കത്തുനില്‍ക്കില്ല.....പൊയിക്കൊണ്ടെയിരിക്കും.......കടല്‍മാലകള്‍ പൊലെ............അതു...ആര്ത്തുല്ലസിച്ചുക്കോണ്ടെങ്ങനെ...പൊയിക്കൊണ്ടെരിക്കും........
അതുപൊലെയാണെന്നെ...നമ്മുടെ..ജീവിതവും....തിരമാലകളെ പൊലെ.........തിമര്ത്തു...................ആടിക്കൊണ്ടങ്ങനെ............നമ്മുടെ സമയം നാം  അറിയാതെ .....അതങ്ങനെ....നീങ്ങികൊണ്ടിരിക്കും..............അറിയണം....... നാം...നമ്മുടെ...ജീവിത ലക്ഷ്യ്ം....നമ്മുടെ...ദൈത്യം...............സമയം നമ്മെ കാത്തുനില്‍ ക്കില്ല....നാം...സമയത്തെ...ഉപയൊഗിക്കുന്നതിലാണെ........വിജയം...കാര്യം

Monday, 14 June 2010

തനിമ-“തിര”

നീണ്ട കാത്തിരിപ്പിനു വിട നല്കി കൊണ്ട് തനിമ ചെറിയകുംബ്ളത്തിന്റെ പ്രധമ മഗസിനായ “തിര” നിങ്ങളുടെ കൈകളിലെത്തുന്നു എന്ന എഡിറ്ററുടെ മുഖവരിയൊടെ കൂടിയാണ് ചെറിയകുംബളത്തിന്റെ കലാവേദിയായ തനിമ പ്രവർത്തകർ ഇറക്കിയ മാഗസിൻ എല്ലാം കൊണ്ടും ശ്രദ്ദെയമാണ്. അവർ നടത്തിയ ചെറിയ പ്രവർത്തനങ്ങളുടെ ഒരു സംക്ഷിപ്ത രൂപം ഇതിൽ നമുക്കു കാണാൻ സാധിക്കും.


നിലവരമുള്ള നല്ല കുറെ ലേഖനങ്ങൾ “തിര” യുടെ ഉള്ളടക്കത്തിൽ കാണാം .ടീ. കെ .അബ്ദുല്ല സാഹിബിന്റെ കലയും മതവും.....................................................................................................

.................. ഖാലിദ് മൂസ്സ നദ് വിയുടെ സ്സൌന്ദര്യ് ഖുർആനിന്റെ സമീപനം, നെല്ലിയൊട്ട് സുബൈറിന്റെ (റന) ദൈവത്തിന്റെ സ്വന്തം നാട് ചിതലരിക്കുന്നുവൊ........................?



തനിമ നടത്തിയ വയനാട് ഫാമിലി ടൂർ 2006നെ പറ്റി നല്ല ഒരു കാവ്യാത്മക വിവരണം നല്കുന്നു സീ.സീ. അബ്ദുൽ ഹമീദ്. ടൂറിന്റെ ഫൊട്ടെകൾ കൊണ്ട് ലെഔട്ട് ഭംഗിയാക്കിയ്ട്ടുണ്ട് അണിയറ പ്രവർത്തകർ.



ചരിത്രം കൈകാര്യം ചെയ്യുന്നു പി.സൂപ്പിയുടെ കലയും കുറ്റ്യാടിയും, എൻ. ഖാലിദ് മാസറ്ററുടെ ചരിത്ര താളുകൾ മുതലായവ ശ്രദ്ദേയമായ രചനകളാണ്.....

പ്രമുഖ എഴുത്തുകാരുടെ സൃഷ്ട്ടികള്‍ കൂടി പോയില്ലേ എന്ന സംശയവും...................................................................................................................... നല്ല എഴുത്തുകാരും പ്രാസംഗികന്‍ മ്മാരും ആയ എത്രയൊ പ്രവസികൾ നമ്മുടെ നട്ടിൽ നിന്നും ഗൾഫിലെക്കു പൊയവരുണ്ട്. അവരുടെതയി ഒന്നും തന്നെ മാഗസിനില്‍ കണ്ടില്ലല്ലോ എന്ന സങ്കടവും ബാക്കിയാവുന്നു. എങ്കിലും എഡിറ്ററുടെ ഒരു ടച്ച് ഇതില്‍ നന്നായി കാണാം.......





ശിഹാബുദ്ദീൻ ഇബ്നു ഹംസയുടെ “നേത്രദാനം”, എ. കെ. സലാമിന്റെ “അൽ അമീൻ” മുതലായ കവിതകൾ അഭിനദ്ദനം അർഹിക്കുന്നതാണ്. ഇബ്രാഹിം ബഷീറിന്റെ “പ്രൊട്ടോക്കോൾ” എന്ന കദ, അബ്ദുൽ കരീമിന്റെ “വഅളും ചട്ടിയും” മർഹും എൻ.എം ഹമീദ് മാസ്റ്റ്റുടെ (അബൂ ഹാനി) “മറവി” എന്നിവ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന നർമ്മങ്ങൾ കൊണ്ട് സഭന്നമാണ്.



കവർ ഡിസൈനിങ്ങും ലേ ഔട്ടും സുബൈർ നെല്ലിയൊട്ടിന്റെതാണ്. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ എഡിറ്റർ നെല്ലിയൊട്ട്. സുബൈർ, എഡിറ്റോറിയൽ അംഗങ്ങൾ സീ.കെ. ഖാലിദ്, ഷജിൽ ബിൻ ഹസ്സൻ, സീ.സീ. അബ്ദുൽ ഹമീദ്, വീ.പി.അബ്ദുറഹ് മാൻ എന്നിവരാണ്.


ഈ സം രബവുമായി സഹകരിച്ച തനിമയുടെ രണ്ട് പ്രതിഭകൾ ഇന്ന് നമ്മോടപ്പം ഇല്ല. മർഹും എൻ.എം ഹമീദ് മാസ്റ്റ്ർ, കെ.പി.ആർ.കുഞ്ഞ്മ്മദ് ഇവർക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്തിചു കെണ്ട് ഇനിയും ഇത്തരത്തിൽ....രചനകൾ ഉണ്ടാവട്ടെ...എന്ന് ആശംസിക്കുന്നു.............................

Wednesday, 9 June 2010